എംസോൺ റിലീസ് – 58 ഭാഷ ഇംഗ്ലീഷ് & അറബിക് സംവിധാനം Moustapha Akkad പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.3/10 യൂറോപ്പിലെ സ്വന്തം അയൽ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും ഫ്രാൻസും പോർച്ചുഗലും ഡച്ചും ജർമ്മനിയുമെല്ലാം ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും രാജ്യങ്ങളിൽ കോളനികൾ സ്ഥാപിച്ചു അവരുടെ അധീഷത്വം വിളിച്ചോതിയപ്പോഴൊക്കെ ആലസ്യത്തിലായിരുന്ന ഇറ്റലി, നൂറ്റാണ്ടുകൾ ലോകം അടക്കി ഭരിച്ച റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചക്കാരാവാൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സർവ്വ സന്നാഹങ്ങളുമായി […]
Life Is Beautiful / ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)
എം-സോണ്‍ റിലീസ് – 57 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Benigni പരിഭാഷ ഉമ്മർ ടി.കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.6/10 നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. […]
The Usual Suspects / ദി യൂഷ്വല്‍ സസ്പെക്റ്റ്സ് (1995)
എം-സോണ്‍ റിലീസ് – 50 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ സജേഷ് കുമാർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.5/10 1995ല്‍ പുറത്തിറങ്ങിയ ദി യൂഷ്വല്‍ സസ്പെക്റ്റ്സ്. അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഉധ്വേഗജനകമാണ്. അധികാരം, ചതി, കുറ്റകൃത്യം എന്നിവയുടെ ഒരു സമ്മേളനം. എന്സംബിള് കാസ്റ്റ് അടങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിണാമ ഗുപ്തി കൊണ്ട് വളരെ അധികം മികച്ചു നില്ക്കുന്നു.ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ചിത്രം കെവിന്സ്പേസി സ്റ്റീഫന്‍ […]
Zeitgeist: Addendum / സൈട്ഗൈസ്റ്റ് അഡന്‍ഡം (2008)
എം-സോണ്‍ റിലീസ് – 49 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Joseph പരിഭാഷ Linguistic team international – Malayalam team ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി, വാർ 8.3/10 സൈറ്റ് ഗൈസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമായി Peter Joseph സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് സൈട്ഗൈസ്റ്റ് അഡന്‍ഡം (2008). സാമൂഹിക വിപത്തുകളുടെ മൂല കാരണങ്ങളെ അന്വേഷിക്കുകയും അതിനൊരു പ്രതിവിധി കാണിച്ചു തരികയുമാണ് ഈ ഡോക്യുമെന്ററിയിലൂടെ ചെയ്യുന്നത്. സൈറ്റ് ഗൈസ്റ്റ് പ്രസ്ഥാനം അടിസ്ഥാനതലത്തിൽ സുസ്ഥിരവികസനം എന്ന ആശപ്രചരണം മുന്നോട്ടുവെയ്കുന്ന സംഘമാണ്. വിഭവാധിഷ്ഠിത […]
The Godfather Part II / ദ ഗോഡ്ഫാദർ പാർട്ട് II (1974)
എംസോൺ റിലീസ് – 48 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ക്രൈം 9.0/10 1972-യിൽ പുറത്തിറങ്ങി വിശ്വവിജയം നേടിയ വിഖ്യാത ചിത്രമായ ദ ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗമായി 1974 റിലീസ് ചെയ്ത ചിത്രമാണ് “ദ ഗോഡ്ഫാദർ ഭാഗം 2” ആദ്യ ഭാഗത്തിലെന്ന പോലെ മികച്ചൊരു ക്രൈം ഡ്രാമയാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിലും ഒരുക്കിയിരിക്കുന്നത്. വീറ്റോ കോർലിയോണെന്ന ഒരു ഇറ്റാലിയൻ സാധാരണ കുടിയേറ്റക്കാരൻ എങ്ങനെ അമേരിക്കയിലെ ഒരു […]
The Shawshank Redemption / ദ ഷോഷാങ്ക് റിഡംഷൻ (1994)
എംസോൺ റിലീസ് – 46 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 9.3/10 IMDb Top 250-ൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ് ദ ഷോഷാങ്ക് റിഡംഷൻ. ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആൻഡി ഡുഫ്രയ്ൻ എന്ന നിരപരാധിയായ ബാങ്കെറെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഷോഷാങ്ക് സ്റ്റേറ്റ് ജയിലിലേക്ക് കൊണ്ടുവരുന്നു. ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് അവിടുത്തെ […]
Helvetica / ഹെൽവെറ്റിക്ക (2007)
എം-സോണ്‍ റിലീസ് – 38 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Hustwit പരിഭാഷ കെ എം. ഹുസൈന് ജോണർ ഡോക്യുമെന്ററി 7.2/10 SHelvetica (2007) മുദ്രണകലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Godfather / ദ ഗോഡ്ഫാദർ (1972)
എംസോൺ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, ക്രൈം 9.2/10 ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള. “അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല […]