എം-സോണ്‍ റിലീസ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.8/10 സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റഫർ നോളൻ, ദ ഡാർക്ക് നൈറ്റിന് (2008) ശേഷം കഥയെഴുതി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ-ആക്ഷൻ ചിത്രമാണ് ഇൻസെപ്ഷൻ. കോർപ്പറേറ്റുകൾക്ക് വേണ്ടി വ്യക്തികളുടെ സ്വപ്നത്തിൽ കടന്ന് ഉപബോധ മനസ്സിൽ നിന്ന് രഹസ്യങ്ങൾ മോഷ്ടിക്കുന്ന ചാരനായ […]
Spring, Summer, Fall, Winter & Spring / സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് (2003)
എം-സോണ്‍ റിലീസ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, റൊമാൻസ് 8.0/10 തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളും മനോഹരങ്ങളായ ലോക്കേഷനുകളും കിം കിദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍…..ആന്‍ഡ് സ്പ്രിംഗ്. മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന് പ്രണയത്തിലാകുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു […]
Psycho / സൈക്കോ (1960)
എം-സോണ്‍ റിലീസ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേഷ്, റോബിൻ, അനില്‍, നിന ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 8.5/10 സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം […]
Children of Heaven /ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (1997)
എം-സോണ്‍ റിലീസ് – 01 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഗോകുൽ ദിനേഷ്, ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, ഫാമിലി, സ്പോര്‍ട് 8.3/10 ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന മലയാളസബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven. എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു1998 ലെ മികച്ച […]