എംസോൺ റിലീസ് – 3377 ഭാഷ കൊറിയൻ സംവിധാനം Heo Myeong-haeng പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 ദി ഔട്ട്ലോസ് (2017), ദ റൗണ്ടപ്പ് (2022), ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023) എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2024 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: പണിഷ്മെന്റ്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച […]
Branded to Kill / ബ്രാൻഡഡ് ടു കിൽ (1967)
എംസോൺ റിലീസ് – 3376 ക്ലാസിക് ജൂൺ 2024 – 18 ഭാഷ ജാപ്പനീസ് സംവിധാനം Seijun Suzuki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, ക്രെെം, ഡ്രാമ 7.2/10 1967-ല്‍ പുറത്തിറങ്ങിയ സെയ്ജൂന് സുസുക്കി സംവിധാനം ചെയ്തൊരു യാകുസ ചിത്രമാണ് “ബ്രാന്‍ഡഡ് ടു കില്‍“. ചിത്രം ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധ നേടിയില്ലെങ്കിലും, പില്ക്കാലത്ത് ഒരു ക്ലാസിക്കായും, സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയായും ചിത്രം വാഴ്ത്തപ്പെട്ടു. ജിം ജാര്മൂഷ്, ജോണ്‍ വൂ, പാര്‍ക്ക് ചാന് വൂക്ക്, […]
Night of the Living Dead / നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
എംസോൺ റിലീസ് – 3375 ക്ലാസിക് ജൂൺ 2024 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം George A. Romero പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 7.8/10 സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘. സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. […]
La Belle et la Bête / ല ബെൽ എ ല ബെറ്റ് (1946)
എംസോൺ റിലീസ് – 3374 ക്ലാസിക് ജൂൺ 2024 – 16 ഭാഷ ഫ്രഞ്ച് സംവിധാനം Jean Cocteau & René Clément പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 1946-ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് “ല ബെല്‍ എ ല ബെറ്റ്.” “ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്” എന്ന പ്രസിദ്ധമായ ഫ്രഞ്ച് മുത്തശ്ശി കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോന് കോക്ക്റ്റോയാണ്. ഫ്രാന്‍സിലെ ഒരു […]
Repulsion / റിപ്പൾഷൻ (1965)
എംസോൺ റിലീസ് – 3373 ക്ലാസിക് ജൂൺ 2024 – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ. കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ […]
The Killer / ദ കില്ലർ (1989)
എംസോൺ റിലീസ് – 3372 ക്ലാസിക് ജൂൺ 2024 – 14 ഭാഷ കാന്റോനീസ് സംവിധാനം John Woo പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ക്രെെം, ഡ്രാമ 7.7/10 പ്രശസ്ത സംവിധായകന് ജോൺ വൂ സംവിധാനം ചെയ്ത ദ കില്ലർ, ആക്ഷൻ ജോണറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്നു. അജോങ് എന്നൊരു വാടകകൊലയാളി നൈറ്റ്ക്ലബ്ബിൽ വെച്ച് തന്റെ ഇരയെ കൊല്ലുന്നതിനിടെ, അബദ്ധവശാൽ അവിടുത്തെ ഗായികയെ ഭാഗികമായി അന്ധയാക്കുന്നു. കൂലിക്ക് ആളെ കൊല്ലുന്നവനെങ്കിലും തന്റേതായ ധാർമികബോധത്തോടെ ജീവിക്കുന്ന […]
Scarlet Street / സ്കാർലറ്റ് സ്ടീറ്റ് (1945)
എംസോൺ റിലീസ് – 3371 ക്ലാസിക് ജൂൺ 2024 – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Fritz Lang പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ഫിലിം നോയർ 7.7/10 ഫ്രഞ്ച് നോവലിനെ ആധാരമാക്കി പ്രഗത്ഭ സംവിധായകൻ ഫ്രിറ്റ്സ് ലാങ് ഒരുക്കിയ ക്രൈം ത്രില്ലറാണ് സ്കാർലറ്റ് സ്ട്രീറ്റ്. ഒരു സ്വകാര്യസ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്യുകയാണ് ക്രിസ്റ്റഫർ ക്രോസ്. അമ്പതിനോടടുക്കുന്ന അയാൾ ജോലിയിൽ കാര്യപ്രാപ്തിയുള്ളവനെങ്കിലും കുടുംബബന്ധം സുഖകരമല്ല. ഒരു ദിവസം ബോസ്സിൻ്റെ പാർട്ടിയും കഴിഞ്ഞ് അർധരാത്രി വീട്ടിലേക്ക് […]
Mad Max Beyond Thunderdome / മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം (1985)
എംസോൺ റിലീസ് – 3370 ക്ലാസിക് ജൂൺ 2024 – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.2/10 ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്സ് സീരീസിലെ മൂന്നാമത്തെ സിനിമയാണ് “മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം“. ബാർട്ടർടൗൺ എന്നൊരു സ്ഥലത്തിലേക്ക് എത്തപ്പെട്ട മാക്സിനോട് അവിടം ഭരിക്കുന്ന ആന്റി എന്ന സ്ത്രീ ഒരു ഡീൽ വെക്കുന്നു. ഒരാളെ കൊല്ലണമെന്നും അത് അവരുടെ നിയമം അനുസരിച്ചാകണമെന്നും. എന്നാൽ […]