എംസോൺ റിലീസ് – 2778 ഭാഷ സിംഹള & ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജെ. ജോസ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.9/10 2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്“. കുടിയേറ്റത്തിന്റെ […]
Die Hard / ഡൈ ഹാർഡ് (1988)
എം-സോണ്‍ റിലീസ് – 2608 ക്ലാസ്സിക് ജൂൺ 2021 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം John McTiernan പരിഭാഷ ജെ ജോസ് ജോണർ ആക്ഷൻ, ത്രില്ലർ 8.2/10 1988ല്‍ പുറത്തിറങ്ങി, ആക്ഷന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ഡൈ ഹാർഡ്.ഭാര്യയുമായി പിണക്കത്തിലായിരുന്ന ജോണ്‍ മക്ലൈൻ, ഒരു ക്രിസ്മസ്സിന് ഭാര്യയേയും മക്കളെയും കാണാന്‍ ലോസ് ആന്‍ജലസിലേക്ക് വരുന്നു. അവിടെ ജോണിന് നേരിടേണ്ടി വരുന്നത് ഒരു സംഘം തീവ്രവാദികളെയാണ്. ഒരു ഒറ്റയാള്‍ പട്ടാളമായി തീവ്രവാദികളെ നേരിടേണ്ടിവരുന്ന ജോണ്‍ മക്ലൈന്റെ പോരാട്ടമാണ് […]
Ship of Theseus / ഷിപ്പ് ഓഫ് തെസിയസ് (2012)
എം-സോണ്‍ റിലീസ് – 2574 ഭാഷ ഇംഗ്ലീഷ് സംവിധാനം Anand Gandhi പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 8.1/10 “തെസിയസിന്റെ കപ്പല്‍” എന്ന പ്രശസ്തമായ ചിന്താപരീക്ഷണത്തെ അധികരിച്ച് ആനന്ദ് ഗാന്ധി ഒരുക്കിയ ആന്തോളജി സിനിമ.തെസിയസിന്റെ കപ്പലിലെ പലകകള്‍. കേടുമൂലം ഒന്നൊന്നായി മാറ്റിവയ്ക്കപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ മാറ്റിവച്ച് മാറ്റിവച്ച്, അവസാനം എല്ലാ പലകകളും പുതിയവയായി. എങ്കിലത് പഴയ അതേ കപ്പല്‍ തന്നെയാണോ? അതോ പുതിയ പലകകള്‍ ഉപയോഗിച്ച പുതിയ കപ്പലോ?ഇതാണ് തെസിയസിന്റെ കപ്പല്‍ എന്ന ചിന്താപരീക്ഷണം. ഇതേ ആശയം, […]
Sorry We Missed You / സോറി വീ മിസ്സ്ഡ് യൂ (2019)
എം-സോണ്‍ റിലീസ് – 2457 ഭാഷ ഇംഗ്ലീഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 7.6/10 ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന് കെന്‍ ലോച്ചിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 2019ലെ “സോറി, വി മിസ്സ്ഡ് യൂ”. ലോവര്‍ മിഡില്‍ ക്ലാസിലുള്ള ഒരു കുടുംബത്തിന്റെ ജീവിതത്തിലൂടെ ഗിഗ് ഇക്കോണമിയെപ്പറ്റിയുള്ള ഒരു സാമൂഹ്യവിമര്ശനശ്രമമാണ് ഈ സിനിമ. ഒപ്പം കൌമാരക്കാരുടെ പേരന്റിംഗ് എന്നൊരു ഉപവിഷയവും സിനിമ സംസാരിക്കുന്നു.ആത്മാര്‍ഥതയോടെ തൊഴിലെടുത്തു മുന്നോട്ട് പോകുന്ന സത്യസന്ധനായ ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ വളരെ […]
The World’s End / ദി വേൾഡ്സ്സ് എൻഡ് (2013)
എം-സോണ്‍ റിലീസ് – 2418 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar Wright പരിഭാഷ ജെ ജോസ് ജോണർ കോമഡി, സയൻസ് ഫിക്ഷൻ 7.0/10 Sy 20 വര്‍ഷം മുന്‍പ്, സ്കൂളിന്റെ അവസാന ദിവസം, ചെയ്തുതീര്ക്കാന് കഴിയാതിരുന്ന ഗോള്‍ഡന്‍ മൈല്‍ പര്യടനം പൂര്‍ത്തീകരിക്കാന്‍, അഞ്ച് സുഹൃത്തുക്കള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോകുന്നു. പന്ത്രണ്ട് പബ്ബുകളിലൂടെ കയറിയിറങ്ങി ബിയറടിച്ച്, വേള്‍ഡ്സ് എന്‍ഡ് എന്ന അവസാന പബ്ബില്‍ എത്തുക. അതാണ് പര്യടനലക്ഷ്യം.20 വര്‍ഷങ്ങള്‍ക്കിപ്പുറം ഗാരിയൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം ജോലിയും കുടുംബവുമൊക്കെയായിക്കഴിഞ്ഞു. ഗാരി തുടങ്ങിയേടത്ത് തന്നെ […]
Amélie / അമെലീ (2001)
എം-സോണ്‍ റിലീസ് – 2308 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Jeunet പരിഭാഷ ജെ ജോസ് ജോണർ കോമഡി, റൊമാൻസ് 8.3/10 അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ, ചെറിയ കാര്യങ്ങളാണ് സിനിമയുടെ വിഷയം. കൊച്ചുസന്തോഷങ്ങളുമായി ഒതുങ്ങി ജീവിക്കുന്ന അവള്, യാദൃശ്ചികമായി ഒരു അപരിചിതന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ ഇടവരുന്നു. അതേത്തുടര്‍ന്ന് അവള് കൂടുതലായി മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുകയാണ്. അവളുടെ സ്വന്തം ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ അവള്‍ക്ക് പറ്റുമോ എന്നതാണ് സിനിമ അന്വേഷിക്കുന്നത്. അഭിപ്രായങ്ങൾ […]
The Wind that Shakes the Barley / ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി (2006)
എം-സോണ്‍ റിലീസ് – 2306 ഭാഷ ഇംഗ്ലീഷ്, ഐറിഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ, വാർ 7.5/10 ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ കെന്‍ ലോച്ച് ഒരുക്കിയ ക്ലാസിക്ക് ചലച്ചിത്രമാണ് “ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി”. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നുള്ള മോചനത്തിനായി ഐറിഷ് ജനത, ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ(IRA) കീഴില്‍ സംഘടിച്ച് നടത്തിയ രക്തരൂഷിതമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ബ്രിട്ടീഷ് ക്രൂരതകള്‍ക്കെതിരെ ഐആര്‍എയില്‍ ചേര്‍ന്ന് പോരാടുന്ന രണ്ടുസഹോദരന്മാര്‍, പിന്നീട് ബ്രിട്ടനുമായുള്ള ഉടമ്പടിയെച്ചൊല്ലിയുള്ള […]
All the President’s Men / ഓൾ ദി പ്രസിഡന്റ്സ് മെൻ (1976)
എം-സോണ്‍ റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു […]