എം-സോണ്‍ റിലീസ് – 388 ഭാഷ മറാത്തി സംവിധാനം Avinash Arun പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ കോമഡി, ഡ്രാമ 8.0/10 കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന ‘ചിന്മായ്’ എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ബെർലിൻ ചലച്ചിത്രമേളയിലും ഏഷ്യാ പസഫിക് ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Departures / ഡിപ്പാർച്ചേഴ്സ് (2008)
എം-സോണ്‍ റിലീസ് – 354 ഭാഷ ജാപ്പനീസ് സംവിധാനം Yôjirô Takita പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ ഡ്രാമ, മ്യൂസിക്കൽ 8.1/10 മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലില്‍ എത്തിപ്പെടുന്ന ഒരു സംഗീതകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന ജാപ്പനീസ് സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ് മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് ‘ഡിപ്പാര്‍ച്ചേഴ്സ്’. യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്. 2009ല്‍ മികച്ച വിദേശഭാഷാ […]
Shirin / ഷിറിൻ (2008)
എം-സോണ്‍ റിലീസ് – 350 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ ഡ്രാമ 6.7/10 അബ്ബാസ് കിരസ്തോമിയുടെ ഷിറിന് എന്ന ഇറാനിയന്‍ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു. പ്രശസ്ത ഫ്രഞ്ച് സിനിമതാരമായ Juliette Binoche യും ഇറാനിലെ 114 നടിമാരും ഒരു തിയ്യേറ്ററിലിരുന്ന് പെര്‍ഫോമന്‍സ് കാണുന്നതാണ് സിനിമയുടെ ഇതിവൃത്തം . തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിൽ അരങ്ങേറിയിട്ടുള്ളത് . ഇത് കാണുന്ന ഈ […]
Pickpocket / പിക്ക്പോക്കറ്റ് (1959)
എം-സോണ്‍ റിലീസ് – 284 ക്ലാസ്സിക് ജൂൺ 2016 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ജയേഷ്. കെ ജോണർ ക്രൈം, ഡ്രാമ 7.7/10 ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Force Majeure / ഫോഴ്സ് മെജൂറെ (2015)
എം-സോണ്‍ റിലീസ് – 252 ഭാഷ സ്വീഡിഷ് സംവിധാനം Ruben Östlund പരിഭാഷ ജയേഷ് കെ ജോണർ കോമഡി, ഡ്രാമ 7.3/10 2014 കാൻ ഫെസ്റ്റിൽ പ്രത്യേക ജൂറി അവാർഡും, സ്വീഡിഷ് ഗവ. ഔദ്യോഗിക ഓസ്കാർ നോമിനേഷനും നേടിയ ചിത്രം. തിരക്കഥയിലും ഛായാഗ്രഹണത്തിലും ലോക ശ്രദ്ധ നേടിയിട്ടുണ്ട് ഈ ചിത്രം. അൽപ്സ് പർവ്വതനിരകളിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകുന്ന ഒരു നാലംഗ കുടുംബത്തിന്റെ ഒരാഴ്ചക്കാലത്തെ ജീവിതമാണ് ഒരു ഫാമിലി സറ്റയർ രൂപത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നത്. ഇതൊരു ‘കുടുംബചിത്ര’മാണ് നൂൽപാലങ്ങളിൽ […]
The Search / ദ സെര്‍ച്ച് (2014)
എം-സോണ്‍ റിലീസ് – 233 ഭാഷ ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ ജയേഷ് കെ ജോണർ ഡ്രാമ, വാർ 6.8/10 യുദ്ധം തകര്‍ത്ത ചെച്ന്യയുടെ കഥ ഒന്‍പത് വയസുകാരനായ ഹദ്ജിയുടെയും പത്തൊന്‍പത് വയസുകാരനായ കൊയിലയുടെയും ജീവിതത്തിലൂടെ പറയുകയാണ് ദി സേര്‍ച്ച്. 1999 ല്‍ റഷ്യന്‍ സൈന്യം ചെച്ന്യയെ ആക്രമിച്ചപ്പോഴാണ് ഹദ്ജിക്ക് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെ അലയുകയായിരുന്ന അവനെ അമേരിക്കയില്‍ നിന്നുള്ള റെഡ് ക്രോസ് പ്രവര്‍ത്തക കണ്ടെത്തുന്നു. അവരോട് സംസാിക്കാത്തതിനെ ത്തുടര്‍ന്ന് ഹദജിയെ കരോള്‍ എന്ന […]
Still Life / സ്റ്റില്‍ ലൈഫ് (2013)
എം-സോണ്‍ റിലീസ് – 229 ഭാഷ ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജയേഷ് കെ ജോണർ ഡ്രാമ 7.4/10 സ്റ്റില്‍ലൈഫ്: കടമകള്‍ ചെയ്തുതീര്ക്കാന് പാടുപെടുന്ന മനുഷ്യര്‍ ഭൂരിപക്ഷമായ ലോകത്ത് തന്റെ കടമയ്ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ചിത്രം. ജീവിതത്തിന്റെ അവസാനം മരണമെത്തുന്ന പതിവു രീതികള്‍ക്കു പകരം മരണത്തില്‍നിന്നും ജീവിതത്തിലേക്കു നടത്തുന്ന തീര്‍ത്ഥാടനമാണ് ഉബെര്‍ട്ടോ പസോളിനിയുടെ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. നിശ്ചല ചിത്രമല്ലിത് ; ജീവതത്തെ ചലിപ്പിക്കുന്ന ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ