എംസോൺ റിലീസ് – 3001 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.0/10 ടോം ക്രൂസ്, റോസമണ്ട് പൈക്ക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജാക്ക് റീച്ചർ. പെൻസിൽവാനിയയിലെ ഒരു പാർക്കിങ് ഗരാഷിൽ നിന്നുകൊണ്ട് അജ്ഞാതനായ ഒരു ഷൂട്ടർ സമീപത്തെ നദിക്കരയിലുള്ള അഞ്ച് പേരെ വെടിവെച്ച് കൊല്ലുന്നു. ഡിറ്റക്ടീവ് എമേഴ്സണിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുൻ പട്ടാളക്കാരൻ കൂടിയായ സ്നൈപ്പർ ജയിംസ് ബാർ അറസ്റ്റിലാകുന്നു. ഗരാഷിലെ […]
CODA / കോഡ (2021)
എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല് 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]
A Perfect Enemy / എ പെർഫെക്ട് എനിമി (2020)
എംസോൺ റിലീസ് – 2978 ഭാഷ ഇംഗ്ലീഷ് സംവിധാനം Kike Maíllo പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 5.5/10 പേരെടുത്ത ആർക്കിടെക്റ്റാണ് ജെറേമി ആംഗസ്റ്റ്. ജോലിയിലും ജീവിതത്തിലും എല്ലാം “പെർഫെക്റ്റ്” ആയിരിക്കണമെന്ന് ചെറുപ്പം മുതൽ നിർബന്ധമുള്ളയാൾ. ഒരിക്കൽ പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം വാഴ്സോയിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ജെറേമി. ട്രാഫിക്ക് ജാമിൽ കുടുങ്ങിക്കിടന്നപ്പോൾ, മഴ നനഞ്ഞ ഒരു യുവതി ലിഫ്റ്റ് ചോദിച്ച് കാറിനടുത്തെത്തി. യുവതിയെ കാറിൽ കയറ്റി ജെറേമി […]
The Wicker Man / ദ വിക്കർ മാൻ (1973)
എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
The Secret of Marrowbone / ദ സീക്രട്ട് ഓഫ് മാരോബോൺ (2017)
എംസോൺ റിലീസ് – 2962 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio G. Sánchez പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 റോസ് മാരോബോൺ തന്റെ നാല് മക്കളുമായി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കുടുംബ വീട്ടിലേക്ക് എത്തുന്നു. ഭൂതകാലത്തെ ചില സംഭവങ്ങൾ മറക്കാനും, ചിലരിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ മാരോബോൺ റെസിഡൻസ് എന്ന വീട്ടിലേക്ക് എത്തുന്നത്. ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്ന് അവർ ആഗ്രഹിക്കുന്നു. ഭൂതകാലം മറക്കാൻ അവർ തീരുമാനിക്കുന്നു. പക്ഷേ റോസിന്റെ […]
The Plagues of Breslau / ദ പ്ലേഗ്സ് ഓഫ് ബ്രെസ്ലോ (2018)
എംസോൺ റിലീസ് – 2955 ഭാഷ പോളിഷ്, ഇംഗ്ലീഷ് സംവിധാനം Patryk Vega പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 5.9/10 നഗരത്തിൽ നടന്ന അസാധാരണമായ ഒരു കൊലപാതകം അന്വേഷിക്കുകയാണ് ഡിറ്റക്ടീവ് ഹെലേന റൂസ്. കൊല്ലപ്പെട്ടയാളുടെ ദേഹത്ത്, അയാൾ ചെയ്ത തെറ്റ് കമ്പി പഴുപ്പിച്ച് എഴുതിയ ശേഷമാണ് കൊന്നിരിക്കുന്നത്. സംഭവത്തിന് പല വിചിത്ര സ്വഭാവങ്ങളുമുണ്ടെന്ന് ഹെലേനക്ക് ബോധ്യമാകുന്നു. പിറ്റേന്ന് സമാനമായ രീതിയിൽ മറ്റൊരു കൊല കൂടി. വരും ദിവസങ്ങളിൽ ഇനിയും ആളുകൾ കൊല്ലപ്പെടുമെന്ന […]
Foundation Season 1 / ഫൗണ്ടേഷൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]
Hellbound Season 1 / ഹെൽബൗണ്ട് സീസൺ 1 (2021)
എംസോൺ റിലീസ് – 2901 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.7/10 വിഖ്യാത കൊറിയൻ ചിത്രമായ “ട്രെയിൻ റ്റു ബുസാനി“ന്റെ സംവിധായകൻ യോൻ സാങ്-ഹോയുടെ സംവിധാനത്തിൽ ഇറങ്ങിയ കൊറിയൻ ഡാർക്ക് ഫാൻ്റസി ത്രില്ലർ സീരീസാണ് ഹെൽബൗണ്ട്. പാപികൾക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന നരകശിക്ഷ കൺമുന്നിൽ കാണേണ്ടി വന്നാൽ ഈ ലോകം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ചിത്രം പറയുന്നത്. മനുഷ്യൻ ഭയന്ന് നല്ലരായി ജീവിക്കുമോ, അതോ ആ […]