എംസോൺ റിലീസ് – 1202 ഭാഷ സ്പാനിഷ് സംവിധാനം Mario Muñoz പരിഭാഷ പ്രവീൺ അടൂർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്താറോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്പെക്ടർ ട്രുജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ് പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു.കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്പെക്ടർ ട്രുജിലോയ്ക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ മറികടക്കാനുണ്ടായിരുന്നു. 2008 ഓസ്കറിന് […]
A Place Called Silence / എ പ്ലേസ് കോൾഡ് സൈലൻസ് (2024)
എംസോൺ റിലീസ് – 3403 ഭാഷ മാൻഡറിൻ സംവിധാനം Sam Quah പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.1/10 ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. അത് ചൈനീസിൽ സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. അതേ സംവിധായകന്റെ എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്റെ റീമേക്ക് […]
A Hero / എ ഹീറോ (2021)
എംസോൺ റിലീസ് – 2991 ഓസ്കാർ ഫെസ്റ്റ് 2022 – 05 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ഡ്രാമ 7.5/10 ഫർഹാദിയുടെ ചിത്രങ്ങൾ അങ്ങനെയാണ്. പലവിധ ജീവിതവ്യഥകൾ പേറുന്ന ട്രെയയിൻ യാത്രക്കാർ ഉള്ള ഒരു കംപാർട്ട്മെന്റിലേക്ക് നമ്മളും ഇടക്കെവിടെയോ നിന്ന് കയറുന്നു. അവരുടെ നഷ്ടങ്ങളും ത്യാഗങ്ങളുമെല്ലാം നമ്മുടേതുകൂടിയാകുന്നു. അവരുടെ മാനസികസംഘർഷങ്ങളിൽപ്പെട്ട് നമ്മളും ഉഴലുന്നു. ഇവിടെ റഹിം പരോളിൽ ഇറങ്ങുമ്പോൾമുതൽ നമ്മളും ആ കഥാപാത്രത്തോടൊപ്പം കൂടുന്നു. അവന്റെ […]
The Driver / ദി ഡ്രൈവർ (1978)
എം-സോണ്‍ റിലീസ് – 2658 ക്ലാസ്സിക് ജൂൺ 2021 – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Walter Hill പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 ഒരു ആക്ഷൻ ത്രില്ലറാണ് ദി ഡ്രൈവർ. രാജ്യത്ത് ബാങ്ക് കൊള്ളയും പിടിച്ചുപറിയും ദിനംപ്രതി വർദ്ധിച്ചുവരുന്നു. അവർക്ക് രക്ഷപ്പെടാൻ സഹായം ചെയ്തുകൊടുക്കുന്ന, ഡ്രൈവിങ്ങിൽ അസാമാന്യ പ്രതിഭയായ “ഡെസ്പരാഡോ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡ്രൈവറാണ് പൊലീസിന്റെ പ്രധാന തലവേദന. കൊള്ളക്ക് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വാഹനമുൾപ്പെടെ നശിപ്പിച്ചുകളയുന്ന “ഡ്രൈവറെ” എങ്ങനെയും പിടികൂടണമെന്നുറപ്പിക്കുന്നു […]
New World / ന്യൂ വേൾഡ് (2013)
എം-സോണ്‍ റിലീസ് – 2251 ഭാഷ കൊറിയൻ സംവിധാനം Hoon-jung Park പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ ഗോഡ്ഫാദർ എന്ന് പറയപ്പെടുന്ന ചിത്രം. മേക്കിംഗ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ക്ലാസ്സ് ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താം. പാർക്ക് ഹൂൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് അതിന്റെ നട്ടെല്ല്. ഗോൾഡ്മൂൺ എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ അധികാരത്തിന് വേണ്ടിയുള്ള കളികളുടെ പിന്നാംപുറമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പതിഞ്ഞ താളത്തിലുള്ള സിനിമ […]
Ajji / അജ്ജി (2017)
എം-സോണ്‍ റിലീസ് – 2024 ഭാഷ ഹിന്ദി സംവിധാനം Devashish Makhija പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 6.9/10 ദേവശിഷ് മഖിജ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത റിയലിസ്റ്റിക് സിനിമയാണ് അജ്ജി (അമ്മൂമ്മ/മുത്തശ്ശി). ഒരു മുത്തശ്ശിയുടെ പ്രതികാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ചെറുമകൾ ദാരുണമായി പീഢിപ്പിക്കപ്പെടുമ്പോൾ നിസ്സഹായയായിപ്പോകുന്ന മുത്തശ്ശിയിലൂടെ പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ മനോവ്യഥകൾ, മാറാത്ത ഇന്ത്യൻ സാഹചര്യങ്ങളിലൂടെ തുറന്നുകാണിക്കുന്നു ചിത്രം. റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ ഒട്ടേറെ ചലച്ചിത്ര മേളകളിൽ […]
12 Monkeys Season 1 / 12 മങ്കീസ് സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]
Kaithi / കൈതി (2019)
എം-സോണ്‍ റിലീസ് – 1366 ത്രില്ലർ ഫെസ്റ്റ് – 01 ഭാഷ തമിഴ് സംവിധാനം Lokesh Kanagaraj പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ത്രില്ലർ 8.6/10 പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തന്റെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ എത്തിപ്പെടുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത്. അവിടെനിന്നു തടിയൂരി മകളുടെയടുത്തെത്താൻ ദില്ലിക്ക് ഒരുപാടി കടമ്പകൾ കടക്കേണ്ടതുണ്ട്. പത്ത് വർഷം മകളെ കാണാൻ കാത്തിരുന്ന ദില്ലിക്ക് ആ ഒരു രാത്രി തന്റെ ജീവൻ വരെ പണയത്തിലാക്കേണ്ടി വരുന്നു. […]