എം-സോണ്‍ റിലീസ് – 867 ഭാഷ കൊറിയൻ സംവിധാനം Yong-Joo Lee പരിഭാഷ പ്രവീൺ അടൂർ, അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ആര്‍ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന്‍ അവളുടെ 30 വര്‍ഷത്തോളം പഴക്കമുള്ള വീട് പുനര്‍ നിര്‍മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില്‍ നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന് ഇവിടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Millionaire’s First Love / എ മില്ലിയണയേഴ്സ് ഫസ്റ്റ് ലൗ (2006)
എം-സോണ്‍ റിലീസ് – 861 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പേര് സൂചിപ്പിക്കുന്നപോലെ തന്നെ കോടീശ്വരനായ നായകൻ, വാക്കിലും പ്രവൃത്തിയിലും പണത്തിന്റെ അഹങ്കാരം മാത്രം കൈമുതൽ. പക്ഷേ പണക്കാരനായ നായകൻ അപ്രതീക്ഷിതമായി പത്ത് പൈസക്ക് ഗതിയില്ലാത്തവനായി മാറുന്നു. വെള്ളപ്പൊക്കത്തിൽ വെള്ളം കുടിക്കാൻ കിട്ടാത്തതുപോലുള്ള അവസ്ഥ. കോടീശ്വരനായി തുടരണമെങ്കിൽ അവന് ഒരു കടമ്പ കടക്കണം. അതെ കോളേജിൽ ചേർന്ന് പരീക്ഷകളെല്ലാം ജയിച്ച് ബിരുദവുമായെത്തണം എങ്കിൽ കൈവിട്ടുപോയതെല്ലാം […]
Oasis / ഒയാസീസ് (2002)
എം-സോണ്‍ റിലീസ് – 853 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ ? അത് അന്വർത്ഥമാക്കിയ ചിത്രം. ബലാൽസംഗത്തിന് ഇരയായ പെണ്ണിന് ബലാൽസംഗം ചെയ്തവനോട് പ്രണയം തോന്നുമോ ? ഒരിക്കലുമില്ല, പക്ഷേ ചുറ്റുമുള്ള സാഹചര്യം ബലാൽസംഗത്തിനേക്കാൾ മോശമായതാണെങ്കിൽ അങ്ങനെയും ഉണ്ടാകും എന്ന് കാണിച്ചുതരികയാണ് ഒയാസീസ് എന്ന ചിത്രം. ഒയാസീസ് എന്നാൽ മരുപ്പച്ച. അതെ ഒറ്റപ്പെടലിന്റേയും അവഗണനയുടേയും ലോകത്ത് കഴിയുന്ന കൈയ്ക്കും കാലിനും […]
Elevator to the Gallows / എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)
എം-സോണ്‍ റിലീസ് – 750ക്ലാസ്സിക് ജൂണ്‍ 2018 – 4 ഭാഷ ഫ്രഞ്ച് സംവിധാനം ലൂയി മാൽ പരിഭാഷ പ്രവീൺ അടൂർ ജോണർ Crime, Drama, Thriller 8.0/10 പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന്‍ കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും […]
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്സ് (2005)
എം-സോണ്‍ റിലീസ് – 741 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‍ കിട്ടുന്ന കൂട്ടാണ് […]
Babel / ബാബേല്‍ (2006)
എം-സോണ്‍ റിലീസ് – 700 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.4/10 പല ഭൂഖണ്ഡങ്ങളിലായി പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ അവർ പോലുമറിയാതെ ബന്ധപ്പെട്ട് കിടക്കുകയാണ്. അവരുടെ നിസ്സഹായതയും പ്രതിരോധവുമാണ് ചിത്രം പറയുന്നത്. ഒരു തോക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. പല സമയത്ത് നടക്കുന്ന കാര്യങ്ങൾ പല ഭാഗങ്ങളായി നമുക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ അവസാനം നമ്മൾ തന്നെ അവ അടുക്കിയെടുക്കണം. മനുഷ്യത്വത്തേക്കാൾ, അധികാരകേന്ദ്രങ്ങൾ അവരുടെ നിയമങ്ങൾക്കും അത് […]
Three Billboards Outside Ebbing, Missouri / ത്രീ ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ് മിസോറി (2017)
എം-സോണ്‍ റിലീസ് – 670 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin McDonagh പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ക്രൈം, ഡ്രാമ 8.2/10 സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കൊന്നിട്ട് മാസങ്ങളായിട്ടും കേസിൽ ഒരു നടപടിയും ഉണ്ടാകാത്തതിലെ ഒരു അമ്മയുടെ രോഷമാണ് ത്രീ ബിൽബോർഡ്സ് ഔട്സൈഡ് എബ്ബിംഗ് മസ്സോറി പറയുന്നത്. സ്ഥലത്തെ പൊലീസ് വകുപ്പിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന തരത്തിൽ ഇവർ നടത്തുന്ന ഒരു നീക്കം പിന്നീട് പല നാടകീയ സംഭവങ്ങൾക്കും കാരണമാകുന്നു. മകളുടെ കൊലയാളിയെ […]
Summer 1993 / സമ്മര്‍ 1993 (2017)
എം-സോണ്‍ റിലീസ് – 631 ഭാഷ കാറ്റലന്‍ സംവിധാനം Carla Simón പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ഡ്രാമ, ഫാമിലി 7.1/10 മാതാപിതാക്കളുടെ മരണത്തെ തുടർന്ന് കാറ്റലോണിയയിലേക്ക് പറിച്ചുനടപ്പെട്ട ആറ് വയസ്സുകാരി ഫ്രിഡയുടെ കഥയാണ് സമ്മർ 1993. അമ്മാവന്റെയും അമ്മായിയുടെയും അവരുടെ മകളായ കുഞ്ഞനുജത്തിയുടെയും കൂടുള്ള പുതിയ ജീവിതം സന്തോഷവും ചേരായ്മയും നിറഞ്ഞതാണ്. പുതിയ സാഹചര്യവും അനിയത്തിയോടുണ്ടാകുന്ന കുശുന്പും എല്ലാം തൻമയത്വത്തോടെ കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നു. സ്വാഭാവികത തുളുന്പുന്നതാണ് ഓരോ ഫ്രെയിമും സീനും. പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഫ്രിഡ […]