എംസോൺ റിലീസ് – 3427 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Hadrah Daeng Ratu പരിഭാഷ റിയാസ് പുളിക്കൽ ജോണർ ഡ്രാമ, റൊമാൻസ്, ബയോഗ്രഫി 6.8/10 നദ്സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്സ്”. നദ്സീറയുടെ ജീവിതത്തില്‍ ഒരു തിരിച്ചറിവ് ഉണ്ടായ വേളയില്‍ അവളൊരു ജീവിത യാത്ര തുടങ്ങുന്നു. ആ യാത്രയില്‍ അവള തേടി പ്രണയവും എത്തുന്നു. എന്നാല്‍ […]
Munjya / മുംജ്യാ (2024)
എംസോൺ റിലീസ് – 3390 ഭാഷ ഹിന്ദി സംവിധാനം Aditya Sarpotdar പരിഭാഷ റിയാസ് പുളിക്കൽ, സജയ് കുപ്ലേരി, വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 6.6/10 ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന കാലയളവിൽ, മരണപ്പെടുന്ന ആൺകുട്ടികൾ ‘മുംജ്യാ’ എന്ന ബ്രഹ്മരക്ഷസുകളായി മാറുമെന്ന, മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള കൊങ്കണി നാടോടിക്കഥയെ അടിസ്ഥാനമാക്കി, ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് “മുംജ്യാ”. പൂനെയിൽ നിന്ന് ഒരു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് വരുന്ന ബിട്ടു, ചേട്ടുക് […]
Moving Season 1 / മൂവിങ് സീസൺ 1 (2023)
എംസോൺ റിലീസ് – 3267 ഭാഷ കൊറിയൻ സംവിധാനം In-je Park & Younseo Park പരിഭാഷ ഷിഹാസ് പരുത്തിവിള, വിഷ് ആസാദ്, സജിൻ എം. എസ്,റിയാസ് പുളിക്കൽ, ചനാൻഡ്ലർ ബോങ് & ഫാസിൽ മാരായമംഗലം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.6/10 സൗത്ത് കൊറിയന്‍ വെബ്ടൂണ് രചയിതാവും ആര്‍ട്ടിസ്റ്റുമായ കാങ് ഫുളിന്റെ, 200 മില്യണിലധികം വ്യൂ നേടിയ വെബ്ടൂണായ “മൂവിങ്“-നെ അടിസ്ഥാനമാക്കി, Disney+ന് വേണ്ടി പാര്‍ക്ക് ഇന്‍-ജെ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ കൊറിയന്‍ സീരീസാണ് “മൂവിങ്“. […]
The Angel / ദി ഏഞ്ചൽ (2018)
എംസോൺ റിലീസ് – 3263 ഭാഷ ഇംഗ്ലീഷ് സംവിധാനം Ariel Vromen പരിഭാഷ ഹാരിസ് പി വി ഇടച്ചലം & റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.7/10 ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ പേര് കൊത്തിവെക്കപ്പെട്ട ഒരു ചാരൻ; ഒരേ സമയം മൊസാദിന്റെയും ഈജിപ്റ്റിന്റെയും പ്രിയപ്പെട്ട ദൂതനായി മാറിയ “അഷ്റഫ് മർവാൻ” എന്ന ഈജിപ്റ്റുകാരന്റെ ഉദ്വേഗഭരിതമായ ജീവിതകഥ. ഈജിപ്റ്റിന്റെ ജനപ്രിയനായിരുന്ന പ്രസിഡന്റ് ഗമാൽ അബ്ദുന്നാസറിന്റെ മരുമകനായിരുന്ന അഷ്റഫ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ കണ്ണിലുണ്ണിയായി തീർന്നതിന്റെ […]
Bhediya / ഭേഡിയാ (2022)
എംസോൺ റിലീസ് – 3197 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് & റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.0/10 പ്രൊഡ്യൂസര്‍ ദിനേഷ് വിജന്റെ ഹൊറര്‍ കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021)) മൂന്നാമത്തെ ചിത്രമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം. അരുണാചല്‍പ്രദേശിലെ വനഭൂമിയിലൂടെ റോഡ് ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില്‍ എത്തിയതാണ് ഭാസ്കറും കസിനായ […]
Evil Dead Rise / ഈവിൾ ഡെഡ് റൈസ് (2023)
എംസോൺ റിലീസ് – 3189 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ റിയാസ് പുളിക്കൽ ജോണർ Horror 6.8/10 സാം റൈമിയുടെ ഭാവനയിൽ പിറന്ന ഇവിൽ ഡെഡ് ഫിലിം ഫ്രാഞ്ചസിയിൽ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് ഇവിൽ ഡെഡ് റൈസ്. സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഴോണറിലുള്ള ഈ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലീ ക്രോണിനാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം സഹോദരി എല്ലിയെ കാണാനെത്തുകയാണ് ഗിറ്റാർ ടെക്നീഷ്യനായ ബെത്. പഴയതും ഒറ്റപ്പെട്ടതുമായ ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ തന്റെ […]
Farha / ഫർഹ (2021)
എംസോൺ റിലീസ് – 3123 ഭാഷ അറബിക് സംവിധാനം Darin J. Sallam പരിഭാഷ റിയാസ് പുളിക്കൽ ജോണർ ഡ്രാമ 8.5/10 ഏഴ് പതിറ്റാണ്ടിലേറെക്കാലമായി പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട പലസ്തീനികളുടെ കഥയാണ് ഫർഹ എന്ന ജോർദാനിയൻ ചിത്രം പറയുന്നത്. ഫർഹ എന്ന പതിനാല് വയസ്സുകാരി ബാലികയുടെ കണ്ണിലൂടെ, അവളുടെ ജീവിതത്തിലൂടെ, നമുക്ക് പലസ്തീനികൾ അനുഭവിച്ച നരകയാതനകളുടെ നേർസാക്ഷ്യം കാണാം. റോമാക്കാരുടെയുടെയും ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ […]
The Hundred-Foot Journey / ദി ഹണ്ട്രഡ്-ഫുട്ട് ജേർണി (2014)
എംസോൺ റിലീസ് – 3045 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Lasse Hallström പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഡ്രാമ 7.3/10 ഇന്ത്യയിലെ കലാപ കലുഷിതമായ മുംബൈയിൽ നിന്നും അതിജീവനത്തിനായി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് കദം കുടുംബം. പാരമ്പര്യമായി റെസ്റ്ററന്റ് ബിസിനസ്സ് നടത്തിയിരുന്ന അവർ കുറച്ചുകാലം ലണ്ടനിൽ അഭയം തേടുന്നു. ലണ്ടനിലെ കൊടുംതണുപ്പും അവരുടെ ബിസിനസ്സിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം അവർ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് അഭയം കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഫ്രാൻസിലൂടെയുള്ള […]