• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Gangs of London – Season 1 / ഗ്യാങ്സ് ഓഫ് ലണ്ടൻ – സീസൺ 1 (2020)

July 31, 2021 by Vishnu

എംസോൺ റിലീസ് – 2700 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്‌കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് […]

Sweet Tooth – Season 1 / സ്വീറ്റ് ടൂത്ത് – സീസൺ 1 (2021)

June 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2644 ഭാഷ ഇംഗ്ലീഷ് നിർമാണം Team Downey പരിഭാഷ സാമിർ & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 ജെഫ് ലെമിറിന്റെ സ്വീറ്റ് ടൂത്ത് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി 2021 ൽ Netflix ലൂടെ ഇതേ പേരിൽ പുറത്തിറങ്ങിയ ഒരു Adventure/Post Apocalyptic സീരീസാണ് സ്വീറ്റ് ടൂത്ത്. ഭൂമിയിൽ മാരകമായ ഒരു വൈറസ് പടർന്നു പിടിച്ച് ഭൂരിഭാഗം ജനസംഖ്യയെയും കൊന്നൊടുക്കുന്നു. ഇതിനോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും […]

Mare of Easttown (Miniseries) / മെയർ ഓഫ് ഈസ്റ്റ്ടൗൺ (മിനിസീരീസ്) (2021)

May 1, 2021 by Vishnu

എം-സോണ്‍ റിലീസ് – 2541 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ സാമിർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.4/10 കെയ്‌റ്റ് വിൻസ്ലെറ്റ് പ്രധാന വേഷത്തിലെത്തി HBO യിൽ സംപ്രേഷണം ചെയ്യുന്ന മിനിസീരീസായ ‘മെയർ ഓഫ് ഈസ്റ്റ്ടൗൺ’. പെൻസിൽവാനിയയിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ഈ സീരീസ് ഒരു ക്രൈം മിസ്റ്ററി ഡ്രാമയാണ്. മിക്ക HBO ഒറിജിനൽസിനെയും പോലെത്തന്നെ ഇതിന്റെയും മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. മെയർ ശീഹൻ എന്ന […]

Nobody / നോബഡി (2021)

April 23, 2021 by Vishnu

എം-സോണ്‍ റിലീസ് – 2515 ഭാഷ ഇംഗ്ലീഷ് സംവിധാനം Ilya Naishuller പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ആർക്കും ഒരു ശല്യവുമില്ലാതെ, തന്റെ ഭാര്യയോടും മക്കളോടുമൊത്ത് സമാധാനമായ ജീവിതം നയിക്കുന്ന ആളാണ്, ഹച്ച് മാൻസെൽ.ഒരു രാത്രിയിൽ അവരുടെ വീട്ടിലേക്ക് രണ്ട് കള്ളന്മാർ വരുന്നതും, അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇല്യ നൈഷുളർ സംവിധാനം ചെയ്ത നോബഡി എന്ന ചിത്രം പറയുന്നത്.ബ്രേക്കിങ് ബാഡിലും, ബെറ്റർ കോൾ സോളിലുമെല്ലാം സോൾ ഗുഡ്‌മാനായി വേഷമിട്ട ബോബ് ഒഡൻകിർക്ക് ആണ് […]

Kairos / കൈറോസ് (2020)

April 18, 2021 by Vishnu

എം-സോണ്‍ റിലീസ് – 2512 ഭാഷ കൊറിയൻ സംവിധാനം Park Seung-Woo പരിഭാഷ സാമിർ ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ 8.0/10 സിനിമ, സീരീസ് പ്രേമികളെ എക്കാലവും ആകർഷിക്കുന്ന ഒരു തീമാണ് ‘ടൈം’.പക്ഷെ, ടൈം ട്രാവൽ, അല്ലെങ്കിൽ ടൈം സ്പിൻ കോൺസപ്റ്റുകളെല്ലാം വളരെ സങ്കീർണ്ണമായതിനാൽ, ആശയക്കുഴപ്പങ്ങളില്ലാതെയും, പാതി വെന്ത അവസ്ഥയിലാവാതെയും ഒരു തൃപ്തികരമായ അനുഭവമാക്കി മാറ്റണമെങ്കിൽ അപാരമായ സ്കിൽ ആവിശ്യമാണ്. അത്തരത്തിൽ ടൈം ട്വിസ്റ്റിംഗ് തീമിനെ വളരെ പെർഫെക്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു റെയർ സീരീസാണ് […]

Dirty Hari / ഡർട്ടി ഹരി (2020)

January 14, 2021 by Vishnu

എം-സോണ്‍ റിലീസ് – 2387 ഇറോടിക് ഫെസ്റ്റ് – 14 ഭാഷ തെലുഗു സംവിധാനം M.S. Raju പരിഭാഷ സാമിർ ജോണർ റൊമാൻസ് 5.7/10 2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് ‘ഡർട്ടി ഹരി’. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് […]

The Strangers: Prey at Night / ദി സ്‌ട്രേഞ്ചേഴ്‌സ് : ദ പ്രേ അറ്റ് നൈറ്റ് (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2381 ഭാഷ ഇംഗ്ലീഷ് സംവിധാനം Johannes Roberts പരിഭാഷ സാമിർ ജോണർ ഹൊറർ 5.2/10 2008 ൽ പുറത്തിറങ്ങിയ ‘ദി സ്‌ട്രെയ്ഞ്ചേഴ്സ്‘ എന്ന ചിത്രത്തിന്റെ sequel ആയി 2018 ൽ പുറത്തിറങ്ങിയ ഹൊറർ, സ്ലാഷർ ചിത്രമാണ് The Strangers: Prey at Night. ഒന്നാം ഭാഗത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബ്രയാൻ ബെർട്ടിനോയും, ബെൻ കെറ്റായും ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജൊഹാനീസ് റോബർട്സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മൈക്കും ഫാമിലിയും അവരുടെ അങ്കിളിന്റെ […]

The Strangers / ദി സ്‌ട്രേഞ്ചേഴ്‌സ് (2008)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2380 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Bertino പരിഭാഷ സാമിർ ജോണർ ഹൊറർ, ത്രില്ലർ 6.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബ്രയാൻ ബെർട്ടിനോയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹൊറർ, ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് ‘ദി സ്‌ട്രെയ്ഞ്ചേഴ്‌സ്’.ജെയിംസും, ക്രിസ്റ്റനും ഒരു സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ജെയിംസിന്റെ കുടുംബത്തിന്റെ, വിജനമായ പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് പോയിരിക്കുകയാണ്. പുലർച്ചെ 4 മണിക്ക് വാതിലിൽ ഒരു മുട്ട് കേൾക്കുന്നു. തുടന്ന് അവിടെ സംഭവിക്കുന്ന […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]