എം-സോണ് റിലീസ് – 1624 ഭാഷ റൊമാനിയൻ സംവിധാനം Nae Caranfil പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 8.5/10 ഒവിഡു ഗോരാ, ചെറിയ ശമ്പളം മാത്രമുള്ള, മധ്യവയസ്കനായ ഈ ഹൈസ്കൂൾ പ്രൊഫസറുടെ ഏറ്റവും വലിയ ആഗ്രഹം ഒരു എഴുത്തുകാരനാവുക എന്നായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഡിയാന എന്ന മോഡലുമായി പ്രണയത്തിലാവുന്നത് മുതലാണ് സിനിമ വേറെ ട്രാക്കിലേക്ക് നീങ്ങുന്നത്. എടുക്കാചരക്കായ തന്റെ പ്രിയപ്പെട്ട കഥാപുസ്തകം വിൽക്കുന്നതിനിടയ്ക്കാണ് ചില സത്യങ്ങൾ അയാൾ മനസ്സിലാക്കുന്നത്. പെപ്പെയെ പരിചയപ്പെടുന്നതോടെ ഭിക്ഷാടനത്തെ […]
Beshkempir / ബേഷ്കെംപിർ (1998)
എം-സോണ് റിലീസ് – 1617 ഭാഷ കിർഗിസ് സംവിധാനം Aktan Arym Kubat (as Aktan Abdykalykov) പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 6.9/10 കിർഗിസ്ഥാനിൽ സ്വതന്ത്രമായി നിർമ്മിക്കുന്ന ആദ്യ സിനിമയാണ് ബേഷ്കെംപിർ അഥവാ അഡോപ്റ്റഡ് സൺ (ദത്തുപുത്രൻ). ഒരു യാഥാസ്ഥിതിക ഗ്രാമത്തിലെ കുട്ടികളുണ്ടാവാത്ത ദമ്പതികൾക്ക് ഒരു ആൺകുഞ്ഞിനെ വളർത്താൻ കൊടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. മുത്തശ്ശിയോട് ഏറെ അടുപ്പവും പിതാവിനോട് ഏറെ ഭയവുമായിരുന്നു. പുറംലോകവുമായി ആ ഗ്രാമത്തിന് ആകെയുള്ള ബന്ധം സിനിമകളാണ്. കുട്ടിത്തത്തിൽ നിന്നും കൗമാരത്തിലെ ചാപല്യങ്ങളിലൂടെ […]
Ekskursante / എക്സ്കുർസാന്തെ (2013)
എം-സോണ് റിലീസ് – 1589 ഭാഷ ലിത്വാനിയൻ സംവിധാനം Audrius Juzenas പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, ഡ്രാമ 8.2/10 എക്സ്കുർസാന്തെ അഥവാ എസ്കർഷനിസ്റ്റ് ഒരു ചരിത്ര സിനിമയും ഒപ്പം ഒരു റോഡ് മൂവിയുമാണ്. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ഒരു പതിനൊന്നുകാരിയുടെ അപ്രതീക്ഷിത തിരിച്ചുവരവാണ് സിനിമയുടെ പ്രമേയം. ചരക്കുട്രെയിനിൽ നിന്നും രക്ഷപ്പെട്ട് 4000 മൈലുകളോളം സഞ്ചരിച്ച് തിരികെ ലിത്വാനിയയിൽ എത്തുന്നതാണ് കഥ. മാഷ എന്ന മരിയയുടെ കഥ. സൈബീരയിയിലേക്കുള്ള യാത്രാമദ്ധ്യേ ധാന്യങ്ങൾ കുറേശ്ശെയായി ട്രെയിനിൽ നിന്നും അവൾ […]
Korkoro / കൊർകൊറോ (2009)
എം-സോണ് റിലീസ് – 1575 ഭാഷ ഫ്രഞ്ച് സംവിധാനം Tony Gatlif പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, വാർ 7.3/10 ഭൂമിയിൽ ജീവിക്കാൻ ഒരു മനുഷ്യന് വേണ്ട ഏറ്റവും അത്യന്താപേക്ഷികമായ കാര്യമെന്താണ്? ഒരുപാട് പണമോ അല്ലെങ്കിൽ താമസിക്കാൻ ഒരു വീടോ, ജോലിയോ ഇതൊന്നുമല്ല,അതവന്റെ സ്വാതന്ത്ര്യമാണ്. മനുഷ്യൻ എന്നല്ല ഈ ഭൂമിയിലെ സകല ജീവജാലജങ്ങൾക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കാൾ വലിയ ഒരു വേദന വേറെയില്ല.സ്വാതന്ത്ര്യം എന്ന വിഷയത്തെ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജിപ്സികൾ നേരിട്ട ദുരിതങ്ങളിലൂടെ പറയുകയാണ് ടോണി […]
Bluebird / ബ്ലൂബേർഡ് (2004)
എം-സോണ് റിലീസ് – 1573 ഭാഷ ഡച്ച് സംവിധാനം Mijke de Jong പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, മ്യൂസിക് 7.3/10 “മേരൽ എന്നാൽ കറുത്തപക്ഷി. പക്ഷേ നീ കറുത്ത പക്ഷിയല്ല. നീലപ്പക്ഷിയാണ്. നീലപ്പക്ഷികളെ വളരെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കൂ. നീലപ്പക്ഷികളെ കാണുക എന്ന് പറഞ്ഞാൽ അത് ഭാഗ്യമാണ് ” – ട്രെയിനിൽ നിന്നും അവളെ കണ്ടെത്തിയ ഒരു അപരിചിതന്റെ വാക്കുകളാണ് ഇവ. പഠനത്തിലും കലാകായിക മത്സരങ്ങളിലും നീന്തലിലും മികച്ചവൾ, അദ്ധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥി, […]
My Life as a Courgette / മൈ ലൈഫ് ആസ് എ കൂർജെത്ത് (2016)
എം-സോണ് റിലീസ് – 1541 ഭാഷ ഫ്രഞ്ച് സംവിധാനം Claude Barras പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ അനിമേഷന്, കോമഡി, ഡ്രാമ 7.8/10 മൈ ലൈഫ് ആസ് എ കൂർജെത്ത് – പലകാരണങ്ങൾ കൊണ്ട് ഓർഫനേജിൽ എത്തപ്പെട്ട കുട്ടികളുടെ കഥ പറയുന്ന മനോഹരമായ ആനിമേഷൻ ചിത്രം. മരണപ്പെട്ടവരോ മാനസികരോഗമുള്ളവരോ ഉപദ്രവകാരികളോ ആയ മാതാപിതാക്കളിൽ നിന്നും അധികാരികൾ രക്ഷപ്പെടുത്തിയ കുട്ടികളെ ഫൗണ്ടെയ്ൻസ് എന്ന സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി താമസിപ്പിക്കും. അത്തരത്തിൽ എത്തിപ്പെടുന്ന കുഹ്റെറ്റ് ആണ് കേന്ദ്രകഥാപാത്രം. ഉപദ്രവങ്ങളും മറ്റും കണ്ടുമടുത്ത […]
Halima’s Path / ഹലീമാസ് പാത്ത് (2012)
എം-സോണ് റിലീസ് – 1500 ഭാഷ ബോസ്നിയൻ സംവിധാനം Arsen A. Ostojic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 8.1/10 യുദ്ധങ്ങളും അതിലേക്ക് നയിക്കുന്ന പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ഇടയിൽ വീർപ്പുമുട്ടുന്ന ഒരു കൂട്ടരുണ്ട് – അമ്മമാർ. നിലയ്ക്കാത്ത മുറിവുണങ്ങാത്ത കണ്ണീർക്കയങ്ങളിൽ ഈ അമ്മമാർ എന്നും ഒറ്റയ്ക്കാണ്. പോരാട്ടങ്ങൾക്ക് മുറവിളി കൂട്ടുന്നവരുടെ മൃതദേഹങ്ങൾക്കും ഒരു അമ്മയുണ്ട്. ഉറ്റവരുടെ മൃതദേഹം പോലും കാണാനാവാതെ നീറിനീറി കഴിയുന്ന ഒത്തിരി അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു അമ്മയാണ് ഹലീമ. നിരവധി […]
The Kindergarten Teacher / ദി കിൻഡർഗാർട്ടൻ ടീച്ചർ (2014)
എം-സോണ് റിലീസ് – 1499 ഭാഷ ഹീബ്രു സംവിധാനം Nadav Lapid പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 6.6/10 കലാകാരന്മാരെ അംഗീകരിക്കാത്ത നാട്ടിൽ ലോലഹൃദയർക്ക് സ്ഥാനമില്ല. കവിത ഇഷ്ടപ്പെടുന്ന ഒരു നഴ്സറി ടീച്ചറുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ചെറിയ തലച്ചോറിലെ മഹത്തായ കവിതകളും വലിയ കവിയെയും തിരിച്ചറിഞ്ഞ് അവനെ “സംരക്ഷിക്കുന്നതാണ്” ഈ സിനിമയുടെ കാതൽ. ആ സംരക്ഷിതകവചം ചില നേരങ്ങളിൽ അവനെ അസ്വസ്ഥമാക്കിയിരുന്നോ എങ്കിൽ എന്തെല്ലാം പ്രതികരണങ്ങളായിരിക്കാം ആ ടീച്ചർ നേരിടേണ്ടി വന്നിട്ടുണ്ടാവുക? വർത്തമാനകാലത്തിൽ തന്റെ […]