എം-സോണ്‍ റിലീസ് – 1927
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 08
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lee Tamahori |
പരിഭാഷ | നിബിൻ ജിൻസി, അനന്ദു കെ.എസ്സ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ജയിംസ് ബോണ്ട് പരമ്പരയിലെ 20മത്തെ ചിത്രം. പിയേഴ്സ് ബ്രോസ്നൻ ബോണ്ട് ആയി വേഷമിട്ട അവസാന ചിത്രം കൂടിയാണ്, ലീ തമാഹോരി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ “ഡൈ അനദർ ഡേ”.
ഇത്തവണ, പതിവ് പോലെ ലോകം നശിപ്പിക്കാനുള്ള പുതിയ കണ്ട് പിടിത്തവുമായി എത്തുന്ന വില്ലനെതിരെയുള്ള പോരാട്ടത്തിനിറങ്ങുന്ന ബോണ്ട് പൂണ്ട് വിളയാടുന്നത് ഉത്തരകൊറിയൻ ആർമി ബേസിലും മഞ്ഞുപുതച്ചു കിടക്കുന്ന ഐസ്ലാൻഡ് പ്രദേശങ്ങളിലുമൊക്കെയാണ്. ബോണ്ടിന്റെ പതിവ് ആസ്റ്റിൻ മാർട്ടിൻ കാർ ചെയ്‌സ് ഉൾപ്പെടെ പല ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും സമ്പന്നമായ ഈയൊരു ബോണ്ട് ചിത്രവും ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്നാണ്.