The Book of Boba Fett
ദ ബുക്ക് ഓഫ് ബോബ ഫെറ്റ് (2021)

എംസോൺ റിലീസ് – 3017

സ്റ്റാർ വാർസ് ഫ്രാൻഞ്ചൈസിലെ മാൻഡലൊറിയൻ സീരീസിന്റെ ഒരു സ്പിൻ-ഓഫ് സീരീസാണ്‌ ദ ബുക്ക് ഓഫ് ബോബ ഫെറ്റ്.

മാൻഡലൊറിയൻ സീസൺ 2-ന്റെ എൻഡിങ്ങിൽ ബോബ ഫെറ്റും, ഫെനക് ഷാൻഡും കൂടി ബിൻ ഫോർട്യൂണയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് തൊട്ടാണ് ബോബ ഫെറ്റിന്റെ കഥ തുടങ്ങുന്നത്.

ടാറ്റൂയിൻ നഗരം സ്വന്തമാക്കിയെങ്കിലും അവിടുത്തെ ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയെടുക്കാൻ ബോബയ്ക്കും ഫെനക് ഷാൻഡിനും കഴിഞ്ഞിരുന്നില്ല. ഒപ്പം താൻ കൈയ്യടക്കി വെച്ചിരിക്കുന്ന നഗരം പിടിച്ചെടുക്കാൻ മറ്റുചിലർ കടന്നുവരികയും ചെയ്യുന്നു. ആളുകളെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുകയും ശത്രുക്കളിൽ നിന്ന് സ്വന്തം നഗരത്തെ സംരക്ഷിക്കുന്നതിനോടൊപ്പം, ആരാണ് ബോബ ഫെറ്റ്? എങ്ങനെ ഒരു സിംഹാസനം സ്വന്തമാക്കാൻ സാധിച്ചു? ഈ കഥയിൽ മാൻഡലൊറിയന് എന്താണ് പ്രാധാന്യം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് 7 എപ്പിസോഡ് അടങ്ങുന്ന ഈ സീരീസിലുള്ളത്.