Back to the Future Part II
ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് II (1989)
എംസോൺ റിലീസ് – 1312
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Robert Zemeckis |
പരിഭാഷ: | വിഷ്ണു പ്രസാദ് |
ജോണർ: | അഡ്വെഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ |
1989-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ. ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഡോക്ടർ എമ്മെറ്റ് ബ്രൗൺ കണ്ടു പിടിച്ച ടൈം മെഷീനിലൂടെ അദ്ദേഹവും സുഹൃത്തായ മാർട്ടി മിക്ഫ്ലൈയും യാത്ര ചെയ്യുന്നതും മറ്റുമായിരുന്നു ആദ്യ ഭാഗത്തിൽ കാണിച്ചിരുന്നത് എങ്കിൽ രണ്ടാം ഭാഗം അല്പം കൂടെ അഡ്വാൻസാണ്. മാർട്ടിയും ഡോക്കും ഇത്തവണ യാത്ര ചെയ്യുന്നത് ഭാവിലേക്കാണ്, അതായത് 2015-ലേക്ക്. ഭാവിയിലെ മാർട്ടിയുടെ കുട്ടികൾ ഒരു ആപത്തിൽ ആകുമെന്നും അവരെ അതിൽനിന്നും തടയണമെന്നും പറഞ്ഞ് മാർട്ടിയെ ഡോക്ക് ഭാവിലേക്ക് കൂട്ടിക്കൊണ്ടുപോകും. എന്നാൽ അവർ ചെന്നെത്തുന്ന ഭാവി തികച്ചും വ്യത്യസ്തമുള്ളതായിരുന്നു…
ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നിന്നും തുടർച്ചയായി അതും അതിന്റെ അവതരണം രണ്ടു സിനിമകളെയും ബന്ധിപ്പിച്ചു അവതരിപ്പിക്കുക എന്നത് ഒരു സംവിധായകനെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചു വളരെ ശ്രമകരമായ ഒന്നാണ്. ഈ ശ്രമത്തിന്റെ ഫലം നേടിയ ചുരുക്കം ചില സിനിമകളിൽ ഒന്നാണ് ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് II. ആദ്യ ഭാഗത്തിൽ കണ്ട പല ഭാഗങ്ങളും രണ്ടാം ഭാഗത്തിൽ വന്നപ്പോഴും അതിന്റെ പുതുമയുടെ മറ്റൊരു വേർഷനാണ് ചിത്രം.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബാക്ക് ടു ദി ഫ്യൂച്ചര്‍ ട്രൈലജിയിലെ ബാക്കി രണ്ട് സിനിമകൾ
ബാക്ക് ടു ദി ഫ്യൂച്ചർ (1985)
ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III (1990)