Adolescence
അഡൊളെസെൻസ് (2025)

എംസോൺ റിലീസ് – 3460

Download

4604 Downloads

IMDb

8.3/10

2025 ൽ നെറ്റ്‌ഫ്ലിക്സിൽ പുറത്തിറങ്ങിയ മിനി സീരിസ് ആണ് അഡൊളസെൻസ്.
തന്റെ ക്ലാസ്‌മേറ്റിനെ കൊലപ്പെടുത്തി എന്ന സംശയത്താൽ 13 വയസ്സുകാരൻ ജെയ്മിയെ അറസ്റ്റ് ചെയ്യുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ എന്ന രീതിയിൽ മുന്നോട്ട് പോകുന്ന സീരീസ് കൊലപാതകി ആരാണെന്ന സസ്പെൻസിന് പുറകെയല്ല നീങ്ങുന്നത്, മറിച്ച് അത് ചെയ്തതിനുള്ള കാരണങ്ങൾ തേടിയാണ്.

സോഷ്യൽമീഡിയയുടെ കുത്തൊഴുക്കിൽ കൗമാരക്കാർ അതിനെ എങ്ങനെ ഉപയോഗിക്കുന്നു, ഇൻസെൽ, 80-20 റൂൾ, റെഡ്പിൽ-ബ്ലൂപിൽ, മനോസ്ഫിയർ തുടങ്ങി ജെൻ സി തലമുറയുടെ വാക്കുകളും അവയെങ്ങനെ അവരുടെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു എന്നും ചർച്ച ചെയ്യുന്ന സീരിസ് മുതിർന്നവർക്ക് ഇക്കാര്യത്തിലുള്ള അജ്ഞതയെയും ചൂണ്ടിക്കാണിക്കുന്നു.

എല്ലാ എപ്പിസോഡുകളും കട്ടുകൾ ഇല്ലാതെ ഒറ്റ ഷോട്ടിൽ എടുത്തിരിക്കുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്. മുഖ്യ കഥാപാത്രമായ കൗമാരക്കാരനെ അവതരിപ്പിച്ച ഓവൻ കൂപ്പറിൻ്റെയും കുട്ടിയുടെ അച്ഛനായി അഭിനയിച്ച സ്റ്റീഫൻ ഗ്രഹാമിൻ്റെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്.

രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരിസ് ആണിത്.