Mission: Impossible - The Final Reckoning
മിഷന്‍: ഇംപോസ്സിബിള്‍ - ദ ഫൈനല്‍ റെക്കണിങ് (2025)

എംസോൺ റിലീസ് – 3520

മിഷന്‍ ഇംപോസ്സിബിള്‍ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് “ദ ഫൈനല്‍ റെക്കണിങ്. ഏഴാം ഭാഗത്തില്‍ എന്റിറ്റി എന്ന എ.ഐയുണ്ടാക്കിയ പ്രശ്നങ്ങള്‍ കാരണം ലോകമിപ്പോള്‍ നാശത്തിന്റെ വക്കില്‍ എത്തി കഴിഞ്ഞിരിക്കുന്നു. എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്റിറ്റി ആണവായുധങ്ങള്‍ ഉള്ള രാജ്യങ്ങളുടെ ആണവായുധശേഖരങ്ങള്‍ ഓരോന്നായി കൈക്കലാക്കി കൊണ്ടിരിക്കുകയാണ്. അവ എല്ലാം കൈക്കലാക്കിയാല്‍ ഭൂമിയിലെ സകലജീവനും എന്റിറ്റി തുടച്ചുനീക്കും. അതിന് മുന്നേ എന്റിറ്റിയെ തടയാന്‍ ഈഥന്‍ ഹണ്ടിനും കൂട്ടര്‍ക്കും കഴിയുമോ?

NB: ഡെഡ് റെക്കണിങ്ങും ഈ സിനിമയും ഒരേ കഥയുടെ രണ്ടു ഭാഗങ്ങളായതുകൊണ്ട് അത് കാണാതെ ഈ സിനിമ കാണരുത്.