Superman
സൂപ്പർമാൻ (1978)
എംസോൺ റിലീസ് – 3539
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Richard Donner |
പരിഭാഷ: | എൽവിൻ ജോൺ പോൾ, വിഷ്ണു പ്രസാദ് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
നശിച്ചുകൊണ്ടിരിക്കുന്ന ക്രിപ്റ്റോൺ എന്ന അന്യഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് അയക്കപ്പെട്ട ഒരു അന്യഗ്രഹജീവി കൻസാസിലെ സ്മോൾവില്ലിൽ ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർന്നു വന്നു. പ്രായമെത്തിയതിനുശേഷം അവൻ മനുഷ്യരാശിയുടെ രക്ഷകനും പ്രതീക്ഷയുടെ പ്രതീകവുമായ “സൂപ്പർമാൻ” ആയി അവതരിക്കുന്നു.
സിനിമാചരിത്രത്തിലെ ആദ്യത്തെ “ലക്ഷണമൊത്ത” സൂപ്പർഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് “ദ ഗോഡ്ഫാദർ” എഴുതിയ മാരിയോ പൂസോ ആണെന്നതും ശ്രദ്ധേയമാണ്.