The Apartment
ദി അപ്പാർട്ട്മെന്റ് (1960)
എംസോൺ റിലീസ് – 3691
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Billy Wilder |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് |
മികച്ച ചിത്രത്തിനുള്ള ഓസ്കർ ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഒരു ബില്ലി വൈൽഡർ ചിത്രമാണ് “ദി അപ്പാർട്ട്മെന്റ്”. ആധുനിക റൊമാന്റിക് കോമഡി ചിത്രങ്ങളുടെ “ഗോഡ് ഫാദർ” എന്ന് വിശേഷിപ്പിക്കാൻ കഴിയാവുന്ന ഈ ചിത്രം ഇറങ്ങി കഴിഞ്ഞ് 6 പതിറ്റാണ്ടുകൾക്ക് ശേഷവും സിനിമാപ്രേമികളെയും വിദ്യാർത്ഥികളെയും ഒരേ പോലെ രസിപ്പിക്കുന്നു.
ന്യൂയോർക്ക് നഗരത്തിലെ ഒരു ഇൻഷുറൻസ് കമ്പനിയിലെ ക്ലർക്കാണ് സി. സി. ബാക്സ്റ്റർ. അവിവാഹിതനായ ബാക്സ്റ്ററിന്റെ അപ്പാർട്ട്മെന്റ് അയാളുടെ കമ്പനിയിലെ പല മേലുദ്യോഗസ്ഥർക്കും തങ്ങളുടെ അവിഹിതങ്ങളും കുത്സിത പ്രവൃത്തികളും നടത്താനുള്ള ഒരു ഇടമാണ്. തന്റെ ജീവിതം തന്നെ ബാക്സ്റ്റർ ചാർട്ട് ചെയ്യുന്നത് തന്റെ മേലുദ്യോഗസ്ഥരുടെ കുന്തളിപ്പിന്റെ സൗകര്യം നോക്കിയാണ്. മേലധികാരികൾക്ക് കീഴ്പ്പെട്ടുള്ള ഈ ജീവിതം കാരണം ജോലിയിൽ അദ്ദേഹത്തിന് വളരെ പെട്ടെന്ന് സ്ഥാനകയറ്റം കിട്ടുന്നു. എന്നാൽ ബാക്സ്റ്ററുടെ കമ്പനി സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായ ഫ്രാൻ ക്യൂബ്ലിക്ക് എന്ന യുവതി അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു.
