എംസോണ്‍ റിലീസ് – 801 Yimou Zhang Week – 6 ഭാഷ മാൻഡറിൻ സംവിധാനം യിമു ജാങ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 AD 859 ൽ അഴിമതിക്കാരായ താങ് ഭരണകൂടത്തിനെതിരെ, രാജ്യത്ത് പല സംഘടനകളും പിറവിയെടുത്തു. അതിൽ പ്രമുഖർ ” പറക്കും കഠാരകൾ “ആയിരുന്നു. വളരെ വേഗം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.ഈ സംഘത്തിന്റെ അജ്ഞാതനായ തലവനെ പിടികൂടാനുള്ള നിയോഗം കാവൽത്തുറ അധികാരികളായ, സുഹൃത്തുക്കളായ രണ്ടു പേർക്കായിരുന്നു. പത്തു […]
Babel / ബാബേല്‍ (2006)
എം-സോണ്‍ റിലീസ് – 700 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.4/10 പല ഭൂഖണ്ഡങ്ങളിലായി പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ അവർ പോലുമറിയാതെ ബന്ധപ്പെട്ട് കിടക്കുകയാണ്. അവരുടെ നിസ്സഹായതയും പ്രതിരോധവുമാണ് ചിത്രം പറയുന്നത്. ഒരു തോക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. പല സമയത്ത് നടക്കുന്ന കാര്യങ്ങൾ പല ഭാഗങ്ങളായി നമുക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ അവസാനം നമ്മൾ തന്നെ അവ അടുക്കിയെടുക്കണം. മനുഷ്യത്വത്തേക്കാൾ, അധികാരകേന്ദ്രങ്ങൾ അവരുടെ നിയമങ്ങൾക്കും അത് […]
War Of The Arrows / വാര് ഓഫ് ദ ആരോസ് (2011)
എം-സോണ്‍ റിലീസ് – 699 ഭാഷ കൊറിയൻ സംവിധാനം Han-min Kim പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ആക്ഷൻ, ഹിസ്റ്ററി, വാർ 7.2/10 2011ൽ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കിം ഹാൻ മിൻ സംവിധാനം ചെയ്ത വാർ ഓഫ് ദി ആരോസ് (WOTA). കൊറിയക്കാരുടെ ഇഷ്ടപ്പെട്ട ജോണറുകളിൽ ഒന്നായ പീരിയഡ് ഡ്രാമയായ ഈ ചിത്രത്തിൽ നിരവധി മുഖ്യധാരാ കലാകാരന്മാർ വേഷമിട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട നാം-യിയും ജാനിനും, അച്ഛന്റെ സുഹൃത്തായ കിം മുസ്യൂൻടെ […]
Lost Highway / ലോസ്റ്റ് ഹൈവേ (1997)
എം-സോണ്‍ റിലീസ് – 698 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ നൗഷാദ് ജോണർ മിസ്റ്ററി, ത്രില്ലെർ 7.6/10 ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത1997ല്‍ പുറത്ത് വന്ന neo-noir ചലച്ചിത്രമാണ് ലോസ്റ്റ് ഹൈവേ. ‘Mullholland drive’ പോലെ തന്നെ ഒരു disturbed മനുഷ്യന്റെ മനസിനെ ചുറ്റി പറ്റിയോടുന്ന ഒരു മികച്ച സിനിമ. ഫ്രെഡും ഭാര്യ റെനിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു ദിവസം ഒരു വീഡിയോ ടേപ്പ് ലഭിക്കുന്നു .ടേപ്പില്‍ കണ്ടത് വളരെ ദുരൂഹമായ കാര്യങ്ങളായിരുന്നു ..തുടര്‍ന്ന് […]
The Lesson / ദ ലെസ്സന്‍ (2014)
എം-സോണ്‍ റിലീസ് – 697 ഭാഷ ബൾഗേറിയൻ സംവിധാനം Kristina Grozeva, Petar Valchanov പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.2/10 ബൾഗേറിയയിലെ ചെറുപട്ടണത്തിൽ സ്കൂളിൽ ടീച്ചറായ നദിയെ ക്ലാസ്സിൽ നടന്ന മോഷണം അസ്വസ്ഥയാക്കുന്നു. എങ്ങനെയെങ്കിലും കുട്ടികള്ളനെ പിടിക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതിനിടെ അവർ വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെടുന്നു. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിൽ ക്ലാസിൽവച്ച് സ്വന്തം പഴ്സിൽനിന്ന് പോലും പണം നഷ്ടമാകുമ്പോൾ അവർ ഭ്രാന്തമായ അവസ്ഥയിൽ എത്തും. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലെർ ആയി മാറുകയാണ്. നായിക അനുഭവിക്കുന്ന ടെൻഷൻ […]
Amores Perros / അമോറസ് പെറോസ് (2000)
എം-സോണ്‍ റിലീസ് – 695 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, ത്രില്ലെർ 8.1/10 Guillermo യുടെ തിരക്കഥയിൽ Innarritu സംവിധാനം ചെയ്ത് 2000 ൽ പുറത്തു വന്ന മെക്സിക്കൻ സിനിമയാണ് Amores perros. ഹൈപ്പർലിങ്ക് സിനിമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ പരസ്പരം ലിങ്ക് ചെയ്തുകൊണ്ടുള്ള 3 സ്റ്റോറി സെഗ്മെന്റുകൾ ആണുള്ളത്. സ്ട്രീറ്റ് ഡോഗ് ഫൈറ്ററായ ഒക്റ്റാവിയോ, സിറ്റിയിലെ പ്രശസ്ത മോഡൽ വലേറിയ, മിസ്റ്റീരിയസ് കില്ലർ El Chivo […]
I Dream In Another Language / ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് (2017)
എം-സോണ്‍ റിലീസ് – 694 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 രണ്ടു പേരിലൊരാൾ മരിച്ചാൽ ഒരു ഭാഷ തന്നെ ഭൂമിയിൽ നിന്നും നാമാവശേഷമാകുന്ന സ്ഥതിവിശേഷത്തിന്റെ കഥയാണ് I Dream in Another Language എന്ന മെക്സിക്കൻ സിനിമയിൽ പറയുന്നത്… മെക്സികോയിലെ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റോയും തമ്മിൽ സംസാരിച്ചിട്ട് വർഷം അമ്പതു കഴിഞ്ഞിരിക്കുന്നു…. ഊർദ്ദാൻ വലിക്കുന്ന സിക്രിൽ ഭാഷയുടെ ചില അടയാളങ്ങളെങ്കിലും രേഖിതമാക്കുന്നതിന് മാർട്ടിൻ […]
XXY / എക്സ് എക്സ് വൈ (2007)
എം-സോണ്‍ റിലീസ് – 693 ഭാഷ സ്പാനിഷ് സംവിധാനം Lucía Puenzo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 അലക്സ് എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും […]