എം-സോണ്‍ റിലീസ് –490 ഭാഷ ജർമ്മൻ സംവിധാനം Rolf Schübel പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ റൊമാൻസ്, ഡ്രാമ 7.9/10 നിക് ബാർകോവിൻറെ നോവലിനെ ഉപജീവിച്ച് റോൾഫ് ഷൂബെൽ 2003 ൽ സംവിധാനം ചെയ്ത ചലച്ചിത്രം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ഹംഗറിയുടെ സ്വന്തം ആത്മഹത്യാഗാനമായ ഗ്ലൂമി സൺഡേ പിറവിയെടുക്കാനുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് ഊ ചലച്ചിത്രം. 1990കളിലെ ബുഡാപെസ്റ്റ് നഗരമാണ് ചിത്രത്തിൻറെ തുടക്കത്തിൽ. വൻകിട ജർമ്മൻ വ്യവസായിയായ ഹാൻസ് […]
The White Balloon / ദി വൈറ്റ് ബലൂൺ (1995)
എം-സോണ്‍ റിലീസ് – 489 ഭാഷ അറബിക് സംവിധാനം Jafar Panahi പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, ഫാമിലി 7.7/10 ഭരണവ്യവസ്ഥയോടുള്ള എതിർപ്പ് മൂലം ഇറാൻ സർക്കാരിന്തലവേദനയുണ്ടാക്കി, വിലക്കും തടവും നേരിടുന്ന പ്രശസ്ത സംവിധായകൻ ജാഫർ പനാഹിയുടെ ആദ്യ ചലച്ചിത്രമായിരുന്നു THE WHITE BALLOON. ഇപ്പോൾ തടങ്കലിൽ കഴിയുന്ന പനാഹിക്ക് വേണ്ടിമറ്റൊരു പ്രശസ്ത സംവിധായകനായ അബ്ബാസ് കിരിയോസ്ത്മി ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അവർ രണ്ടും ചേർന്നാണ് നിർമാണവും കൈകാര്യം ചെയ്തത്. ഇറാനിയൻ പുതുവർഷത്തെ […]
There Will Be Blood / ദെയര്‍ വില്‍ ബി ബ്ലഡ് (2007)
എം-സോണ്‍ റിലീസ് – 488 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Thomas Anderson പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ 8.2/10 പോള്‍ തോമസ് ആന്റേഴ്സന്റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദെയര്‍ വില്‍ ബി ബ്ലഡ്’. Upton Sinclair എന്ന കഥാകൃത്തിന്റെ ‘ഓയില്‍!’ എന്ന നോവലിനെ ആസ്പദമാക്കി പോള്‍ തോമസ് ആന്റേഴ്സന് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കാലിഫോര്‍ണിയ, ഓയില്‍ വ്യാപാരത്തില്‍ എതിരില്ലാതെ കുത്തക നേടുകയുണ്ടായി. കച്ചവടം കത്തി നില്ക്കുന്ന ആ […]
Blood Diamond / ബ്ലഡ് ഡയമണ്ട് (2006)
എം-സോണ്‍ റിലീസ് – 487 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ജിജോ മാത്യു ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 8/10 എഡ്വാർഡ് സ്വിക്ക്ന്റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ വാര് ത്രില്ലെര്‍ സിനിമയാണ് ബ്ലഡ് ഡയമണ്ട്. 1991–2002 ലെ സിയറ ലിയോണിലെ സിവില്‍ വാറിന്റെ പശ്ചാത്തലത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത് .വളരെ തന്ത്രശാലിയായ ഒരു വജ്ര കടതുകാരനാണ് ഡാനി ആര്‍ച്ചര്‍..വിമതരും സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ കുടുമ്പം മുഴുവനും നഷ്ട്ടപ്പെട്ട സോളമന് എന്ന മുക്കുവന് അവിചാരിതമായി […]
About Elly / എബൗട്ട് എല്ലി (2011)
എം-സോണ്‍ റിലീസ് – 486 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8/10 അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഇറാനിയന്‍ മിസ്റ്ററി ത്രില്ലര്‍/ഡ്രാമയാണ്എബൌട്ട് എല്ലി. കാസ്പിയന്‍ കടല്തീരത്തുള്ള ഒരു വില്ലയില്‍ ഒഴിവുദിനങ്ങള്‍ ചിലവഴിക്കാനെത്തുന്ന ഭാര്യാഭര്ത്താക്കന്മാര് ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും അവരോടൊപ്പം അതിലൊരാളുടെ കുട്ടിയുടെ അധ്യാപികയായ മറ്റു സംഘാംഗങ്ങള്‍ക്ക് അപരിചിതയുമായ എല്ലി എന്ന യുവതിയും എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. കൂട്ടത്തിലെ വിഭാര്യനായ അഹ്മദ് എന്ന […]
Mulholland Drive / മുൾഹോളണ്ട് ഡ്രൈവ് (2001)
എം-സോണ്‍ റിലീസ് – 500 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ഷാൻ വി. എസ്, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 വിചിത്രമായ ഒരു കണ്ണാടിയ്ക്കു മുന്നിൽ ഇരുന്ന് പല വർണ്ണങ്ങളിലുള്ള ചില്ലു കഷണങ്ങൾ കൊണ്ട് കളിക്കൊട്ടാരം തീർക്കുന്ന ഒരു പെണ്കുുട്ടി. കണ്ണാടിയുടെ മുന്നിലുള്ള ദൃശ്യം അത് അങ്ങനെ തന്നെ അല്ല പ്രതിഫലിപ്പിയ്ക്കുന്നത്. ചില്ലുകഷണങ്ങളുടെ സ്ഥാനവും നിറവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിയ്ക്കും. അതുകൊണ്ട് കണ്ണാടിയിൽ കാണുന്നത് അപ്പടി വിശ്വസിയ്ക്കാൻ പറ്റില്ല. കണ്ണാടിയുടെ […]
The Hidden Face / ദി ഹിഡൻ ഫേസ് (2011)
എം-സോണ്‍ റിലീസ് – 485 ഭാഷ സ്പാനിഷ് സംവിധാനം Andrés Baiz പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 അന്ദ്രേസ് ബൈസ് സംവിധാനം ചെയ്ത് 2011 ല്‍ റിലീസ് ആയ സ്പാനിഷ് ത്രില്ലറാണ് ‘ദി ഹിഡന്‍ ഫേസ്’. അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം. പ്രണയത്തിന്റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ, ഭയം ഇവയെല്ലാം […]
Confession of Murder / കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012)
എം-സോണ്‍ റിലീസ് – 484 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ബ്യൂങ്ങ് ഗില്‍ ജൂങ്ങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത കൊറിയന്‍ ആക്ഷന്‍ ത്രില്ലറാണ് ‘കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍’. Jung Jae-young, Park Si-hoo തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതക പരമ്പര തെളിയിക്കാന്‍ പറ്റാതെ പോയി, പഴി കേട്ട ഒരു ഡിക്റ്റക്റ്റീവിന്റെ കഥയാണ്ഈ […]