എം-സോണ്‍ റിലീസ് – 1495 ഭാഷ ഇംഗ്ലീഷ് സംവിധാനം Sngmoo Lee പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, ഫാന്റസി, വെസ്റ്റേൺ 6.3/10 കൂട്ടത്തിലെ അവസാനയാളും മരിക്കുന്നതുവരെ പരസ്പരം പോരടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത രണ്ട് ഗോത്രങ്ങളിലൊന്നിലെ യോദ്ധാവാണ് യാങ്. തന്റെ ശത്രുഗോത്രത്തിലെ അവസാന മനുഷ്യൻ ഒരു വയസ്സ് തികയാത്ത പെൺകുഞ്ഞാണെന്ന് അയാൾ കണ്ടെത്തി. ശത്രുവായ ആ കുഞ്ഞുരാജകുമാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ അയാൾ തന്റെ ലക്ഷ്യമെല്ലാം മറന്നുപോയി. ആ കുഞ്ഞിന്റെ ജീവൻ എടുക്കാതിരുന്നപ്പോൾ യാങ് സ്വന്തം […]
Frozen II / ഫ്രോസൺ II (2019)
എം-സോണ്‍ റിലീസ് – 1494 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck, Jennifer Lee പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7/10 എൽസയുടെ ഭരണത്തിൽ സന്തോഷത്തോടെ എല്ലാവരും കഴിയുന്ന ഏറെൻഡെൽ. ആ സന്തോഷത്തിനിടയിലും വിചിത്രമായ ഒരു വിളി എൽസയെ അലട്ടുന്നു. താൻ മൂലം വീണ്ടും മറ്റുള്ളവർക്ക് ആപത്തുണ്ടാകുന്ന ചിന്ത എൽസയുടെ ഉറക്കം കെടുത്തുന്നു. അതിനിടയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിദുരന്തവും താൻ മാത്രം കേൾക്കുന്ന ആ വിളികളും ഒരിടത്തു നിന്നു തന്നെ ആവാമെന്നുള്ള നിഗമനത്തിൽ അച്ഛൻ ചെറുപ്പത്തിൽ […]
Kalki / കൽക്കി (2019)
എം-സോണ്‍ റിലീസ് – 1493 ഭാഷ തെലുഗു സംവിധാനം Prasanth Varma പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ത്രില്ലർ 7/10 “ശേഖർ ബാബുവിനെ കൊന്നതാരാണ്?കൊല്ലാപ്പൂരിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ എന്തൊക്കെയാണ്?” കൊല്ലാപ്പൂർ എന്ന ഗ്രാമത്തിലെ നീതിമാനും, നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ശേഖർ ബാബുവിനെ ആരോ ഒരു മരത്തിൽ കെട്ടിത്തൂക്കി, യാതൊരു തെളിവും ബാക്കി വെയ്ക്കാതെ അതിക്രൂരമായി കത്തിച്ച് കൊല്ലുന്നു. ആ കേസന്വേഷിക്കാനായി കൽക്കി എന്ന IPS ഉദ്യോഗസ്ഥൻ കൊല്ലാപ്പൂരിലെത്തുന്നു. കൊല്ലാപ്പൂർ MLA നരസപ്പയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട ശേഖർ ബാബു. […]
Servant / സെർവന്റ് (2019)
എം-സോണ്‍ റിലീസ് – 1492 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.7/10 മനോജ് നെറ്റ് ശ്യാമളന്റെ നിർമാണത്തിൽ ടോണി ബാസ്ഗല്ലോപ്പ് എഴുതി അദ്ദേഹം ഉൾപ്പെടെ ആറുപേർ ചേർന്ന് സംവിധാനം ചെയ്ത് ആപ്പിൾ ടി.വി. പുറത്തിറക്കിയ 10 എപ്പിസോഡുകളുള്ള അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സീരീസാണ് സെർവന്റ്. 8 ന്യൂസ് എന്ന ടി.വി. ചാനലിൽ റിപ്പോട്ടറായ ഡൊറോത്തിയുടെയും കൺസൾറ്റിങ് ഷെഫായ ഷോണിന്റെയും കുഞ്ഞിനെ പരിചരിക്കാനായി ലിയാൻ എന്ന […]
Starry Starry Night / സ്റ്റാറി സ്റ്റാറി നൈറ്റ് (2011)
എം-സോണ്‍ റിലീസ് – 1491 ഭാഷ മാൻഡറിൻ സംവിധാനം Tom Lin പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി 6.9/10 വ്യത്യസ്ഥ സാഹചര്യത്തിൽ കഴിയുന്ന രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ വെച്ച് പരിചയപ്പെടുന്നു. രണ്ട് പേരുടേയും ജീവിത സാഹചര്യങ്ങൾ ദുഃഖങ്ങൾ നിറഞ്ഞതിനാൽ തന്നെ അവർ തമ്മിൽ എളുപ്പം അടുക്കുന്നു. Tom Lin ന്റെ സംവിധാനത്തിൽ Jiao Xu, Hui-Min Lin ഉം പ്രധാന വേഷത്തിൽ എത്തുന്ന അതി മനോഹരമായൊരു മാൻഡരിൻ ഫീൽഗുഡ് മൂവിയാണ് “സ്റ്റാറി സ്റ്റാറി നൈറ്റ്”. […]
Alice / ആലീസ് (1988)
എം-സോണ്‍ റിലീസ് – 1490 MSONE GOLD RELEASE ഭാഷ ചെക്ക് സംവിധാനം Jan Svankmajer പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.5/10 ലൂയിസ് കരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എന്ന കൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെക്കോസ്ലോവാക്യന്‍ സംവിധായകനായ Jan Švankmajer ഒരുക്കിയ Surreal Fantasy ചിത്രമാണ് ആലീസ്, അഥവാ ‘ആലീസിന്റെയോരോ കാര്യങ്ങള്‍”. കഥാപരമായി മൂലകൃതിയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കുന്നില്ലെങ്കിലും നൂതനവും വിചിത്രവുമായ ആഖ്യാനശൈലിയാല്‍ മൂലകൃതിയെ ആസ്പദമാക്കി ഒരുക്കിയ മറ്റു സിനിമകളില്‍നിന്ന് ഏറെ […]
Little Miss Sunshine / ലിറ്റിൽ മിസ് സൺഷൈൻ (2006)
എം-സോണ്‍ റിലീസ് – 1489 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Dayton, Valerie Faris പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 7/10 ഒരു കുടുംബവും അവർ നടത്തുന്നൊരു സാഹസിക യാത്രയും പശ്ചാത്തലമാക്കി നർമവും യാഥാർത്ഥ്യവും ഒരു പോലെ കോർത്തിണക്കിക്കൊണ്ട്, ഏറെ നിരൂപക പ്രശംസ നേടിയൊരു കൊച്ചു ചിത്രമാണ് “ലിറ്റിൽ മിസ്സ് സൺഷൈൻ.” തങ്ങളുടെ താമസ സ്ഥലത്ത് നിന്നും ഏറെ ദൂരമുള്ള കാലിഫോർണിയയിൽ വച്ച് നടത്തപ്പെടുന്ന സൗന്ദര്യ മത്സരത്തിലേക്കുള്ള സെലക്ഷൻ കിട്ടിയിരിക്കുകയാണ് ഒലിവ് എന്ന ഏഴു വയസുകാരിയായ കൊച്ചു മിടുക്കിക്ക്. […]
Peaky Blinders Season 3 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 3 (2016)
എം-സോണ്‍ റിലീസ് – 1488 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Mielants പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 ഷെൽബി കുടുംബം തങ്ങളുടെ ബിസിനസ്സ് ഇംഗ്ലണ്ടിലെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതും, ലണ്ടനിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ടോമി ഷെൽബി നേരിടുന്ന പ്രശ്നങ്ങളുമാണ് സീസൺ 2-വിൽ കണ്ടത്. 1924 കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സീസൺ 3 ടോമി ഷെൽബിയുടെ വളർച്ചയാണ് കാണിക്കുന്നത്. കുടുംബത്തിലെ പല നഷ്ടങ്ങളും അതിലൂടെ ടോമി ഷെൽബി അനുഭവിക്കുന്ന പിരിമുറുക്കങ്ങളും ഈ സീസണെ വേറിട്ടതാക്കുന്നു. […]