എം-സോണ്‍ റിലീസ് – 1370 ത്രില്ലർ ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 ഉത്തര കൊറിയയിലെ ഏറ്റവും മികച്ച ഫീൽഡ് ഏജന്റാണ് ഡോങ്-ചുൾ (ഗോങ് യൂ). ഒരു ദൗത്യത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യയും മകളും കൊലപ്പെടുന്നതോടുകൂടി മനംമടുത്തു എല്ലാത്തിൽ നിന്നും ഒളിച്ചോടിയ ഡോങ് പ്രശസ്തമായ ഒരു കോർപ്പറേറ്റ് കമ്പനിയുടെ CEO ക്കുവേണ്ടി നൈറ്റ് ഡ്രൈവറായി ജോലി നോക്കുകയാണിപ്പോൾ. ചില ശത്രുക്കൾ ചെയർമാനെ ക്രൂരമായി കൊലപ്പെടുത്തുന്നു. […]
The Stoneman Murders / ദി സ്റ്റോൺമാൻ മർഡേഴ്സ് (2009)
എം-സോണ്‍ റിലീസ് – 1369 ത്രില്ലർ ഫെസ്റ്റ് – 04 ഭാഷ ഹിന്ദി സംവിധാനം Manish Gupta പരിഭാഷ ശ്യാം കൃഷ്ണൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ കെ. കെ. മേനോൻ ചിത്രം 1980കളിൽ ബോംബെ നഗരത്തെ പിടിച്ചുകുലുക്കിയ “Stoneman Murder” കേസിന്റെ കഥ പറയുന്നു. കൊല്ലപ്പെടുന്നവരെല്ലാം ഭിക്ഷക്കാരും റോഡരികിൽ ഉറങ്ങിക്കടക്കുന്നവരുമായിരുന്നു. കല്ലുകൊണ്ട് തലയിലേൽക്കുന്ന ശക്തമായ ആഘാതങ്ങളായിരുന്നു മരണ കാരണം. ശവശരീരങ്ങളുടെ അടുത്തുനിന്നും മതപരമായ ചടങ്ങുകൾ […]
The Girl in the Fog / ദി ഗേൾ ഇൻ ദി ഫോഗ് (2017)
എം-സോണ്‍ റിലീസ് – 1368 ത്രില്ലർ ഫെസ്റ്റ് – 03 ഭാഷ ഇറ്റാലിയൻ സംവിധാനം Donato Carrisi പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ […]
Kaithi / കൈതി (2019)
എം-സോണ്‍ റിലീസ് – 1366 ത്രില്ലർ ഫെസ്റ്റ് – 01 ഭാഷ തമിഴ് സംവിധാനം Lokesh Kanagaraj പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ത്രില്ലർ 8.6/10 പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തന്റെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ എത്തിപ്പെടുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത്. അവിടെനിന്നു തടിയൂരി മകളുടെയടുത്തെത്താൻ ദില്ലിക്ക് ഒരുപാടി കടമ്പകൾ കടക്കേണ്ടതുണ്ട്. പത്ത് വർഷം മകളെ കാണാൻ കാത്തിരുന്ന ദില്ലിക്ക് ആ ഒരു രാത്രി തന്റെ ജീവൻ വരെ പണയത്തിലാക്കേണ്ടി വരുന്നു. […]
The Boys Season 1 / ദി ബോയ്സ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1365 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]
Her / ഹെർ (2013)
എം-സോണ്‍ റിലീസ് – 1364 ഭാഷ ഇംഗ്ലീഷ് സംവിധാനം Spike Jonze പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8/10 സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ നടക്കാനിടയുള്ള കഥയാണ് 2013ൽ റിലീസ് ചെയ്ത HER ചർച്ച ചെയ്യുന്നത്. കത്തുകൾ എഴുതാനറിയാത്തവർക്ക് ഹൃദയസ്പർശിയായ വാക്കുകളാൽ കത്തുകൾ തയ്യാറാക്കുന്ന അന്തർമുഖനായ എഴുത്തുകാരനാണ് തിയോഡോർ. ഭാര്യയുമായി അകന്ന് കഴിയുന്ന തിയോഡോർ, തന്നെ കാർന്നു തിന്നുന്ന കടുത്ത ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ നൂതനമായ ഒരു കമ്പ്യൂട്ടർ സോഫ്റ്റ്വെയറുമായി സൗഹൃദത്തിലാകുന്നു. […]
Togo / ടോഗോ (2019)
എം-സോണ്‍ റിലീസ് – 1363 ഭാഷ ഇംഗ്ലീഷ് സംവിധാനം Ericson Core പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.1/10 ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി എറിക്സണ് കോർ സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് റിലീസ് ചെയ്ത ചിത്രമാണ് ടോഗോ. കേന്ദ്ര കഥാപാത്രമായ സെപ്പാലയെ അവതരിപ്പിച്ചിരിക്കുന്നത് വില്യം ഡാഫോയ് ആണ്. സെപ്പാലയും അദ്ദേഹം വളർത്തുന്ന സൈബീരിയൻ ഹസ്കി ഇനത്തിൽ പെടുന്ന ടോഗോ എന്ന നായയുമായുള്ള സ്നേഹ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് […]
The Witcher Season 1 / ദി വിച്ചർ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1362 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.4/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള് കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്ക്കാന് പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു യുവ രാജകുമാരിയിലേക്കും വഴിതിരിച്ചു വിടുന്നു. മൂവര്‍ക്കും ദിനംപ്രതി അസ്ഥിരത വർദ്ധിച്ചുവരുന്ന മഹാഭൂഖണ്ഡത്തിൽ അപകടം കൂടാതെ സഞ്ചരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും […]