എം-സോണ്‍ റിലീസ് – 1044 BEST OF IFFK 2018 – 5 ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ നബീൽ ഹസ്സൻ ജോണർ ഡ്രാമ 8.4/10 ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും […]
Commando / കമാൻഡോ (1985)
എം-സോണ്‍ റിലീസ് – 1043 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark L. Lester പരിഭാഷ ഷഫീക്ക് പൊറ്റയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ഒരു സ്പെഷ്യൽ മിലിട്ടറി ഫോഴ്സിലെ കമാൻഡോയായിരുന്നു ജോൺ മാട്രിക്സ്, റിട്ടയേർഡിന് ശേഷം മകൾ ജെന്നിയുമൊത്ത് മലമുകളിലെ വീട്ടിൽ സമാധാന ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശത്രുക്കൾ തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നു. രക്ഷിക്കാൻ ശ്രമിക്കുന്ന ജോണിനെയും അവർ ബന്ദിയാക്കുന്നു. ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഞൊടിയിടയിൽ ത്രില്ലർ […]
Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)
എം-സോണ്‍ റിലീസ് – 1042 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ […]
Caché / കാഷേ (2005)
എം-സോണ്‍ റിലീസ് – 1041 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ. ജോർജ് – അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് […]
Aamir / ആമിർ (2008)
എം-സോണ്‍ റിലീസ് – 1040 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ സാദിഖ് വീ. കെ. അൽമിത്ര ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു […]
Spider–Man: Homecoming / സ്പൈഡർ–മാൻ: ഹോംകമിംഗ് (2017)
എം-സോണ്‍ റിലീസ് – 1039 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 ന്യൂയോര്‍ക്കിലെ (ദി അവഞ്ചേഴ്സ് (2012)) സംഘര്‍ഷകാലത്തിനുശേഷം ടോണി സ്റ്റാര്‍ക്കും ഫെഡറല്‍ ഗവണ്മെന്റും ചേര്‍ന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാമേജ് കണ്ട്രോള് എന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ഇതിനിടയില്‍ ബിസിനസ് തകര്‍ന്ന അഡ്രിയാന്‍ ടൂംസ് തന്റെ ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചില കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടു. പീറ്റര്‍ പാര്ക്കറാകട്ടെ താനാരാണെന്നതിന് മറയിടുന്നതിനായി സ്റ്റാര്‍ക്കിന്റെ കീഴില്‍ തിന്മയ്ക്കെതിരായ […]
Andhadhun / അന്ധാധുൻ (2018)
എം-സോണ്‍ റിലീസ് – 1038 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ത്രില്ലർ 8.4/10 IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്റെ തുടര്‍ന്നുള്ള ജീവിതം […]
X-Men: First Class / എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011)
എം-സോണ്‍ റിലീസ് – 1037 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.7/10 X-Men സീരീസിൽ അഞ്ചാമതായി ഇറങ്ങിയ ചിത്രമാണ് X-Men: First Class. ഈ സിനിമ പറയുന്നത് യുവാക്കളായ ചാൾസിന്റെയും എറിക്കിന്റെയും കഥയാണ്. ചെറുപ്പത്തിൽ നാസികളുടെ ക്യാമ്പിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന എറിക് വളർന്ന ശേഷം തന്നെ ദ്രോഹിച്ചവരോടുള്ള പ്രതികാരദാഹവുമായി നടക്കുന്നതിനിടയിൽ ചാൾസുമായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്യുന്നു. എന്നാൽ ഒരിക്കൽ സുഹൃത്തുക്കളായിരുന്ന അവർ പിന്നീട് രണ്ടു […]