എം-സോണ്‍ റിലീസ് – 949 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges പരിഭാഷ രാജീഷ് വി വി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.2/10 ഒരു സംഭവകഥയെ ആസ്പദമാക്കി രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസി യുദ്ധത്തടവ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം സഖ്യകക്ഷി ഭടന്മാരുടെ ദൗത്യത്തിന്റെ കഥയാണ് ഈ സിനിമ. 1950-ൽ എഴുതപ്പെട്ട പോൾ ബ്രിക്ക് ഹില്ലിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘The Great Escape’. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന അമേരിക്കൻ […]
Ben-Hur / ബെൻ-ഹർ (1959)
എം-സോണ്‍ റിലീസ് – 948 ഭാഷ ഇംഗ്ലീഷ് സംവിധാനം William Wyler പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.1/10 ഹോളിവുഡ് സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രങ്ങളിലൊന്നാണ് ബെൻ-ഹർ. ല്യൂ വാലസിന്റെ 1880-ലെ ‘ബെൻ-ഹർ: എ ടെയിൽ ഓഫ് ദ ക്രൈസ്റ്റ് എന്ന നോവലിനേയും 1925-ൽ ഇതേ പേരിൽ ഇറങ്ങിയ നിശ്ശബ്ദ സിനിമയേയും അടിസ്ഥാനമാക്കി വില്യം വൈലർ 1959-ൽ സംവിധാനം ചെയ്ത സിനിമയാണ് ബെൻ-ഹർ. യേശു ക്രിസ്തുവിന്റെ കാലത്ത് ജറുസലേമിൽ ജീവിച്ച ബെൻ-ഹർ എന്ന […]
Invictus / ഇൻവിക്ടസ് (2009)
എം-സോണ്‍ റിലീസ് – 947 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷഫീഖ് എ. പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 1994ൽ നെൽസൻ മണ്ടേല സൗത്താഫ്രിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രെസിഡന്റായപ്പോൾ, അദ്ദേഹത്തിനു നേരിടാൻ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കറുത്ത വർഗക്കാർ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ട് കഴിയുന്ന വെളുത്ത വർഗ്ഗക്കാരും, തങ്ങളോട് ഇത്രയും കാലം ചെയ്ത അനീതികൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെന്നു കരുതുന്ന കരുത്തവർഗ്ഗയ്ക്കാരും സൗത്താഫ്രിക്കയുടെ സമത്വമില്ലായ്മ തുറന്നു കാട്ടുന്നു. ഈ ജനതയെ ഒന്നിപ്പിക്കുകയെന്നതായിരുന്നു […]
Resident Evil: Extinction / റെസിഡന്റ് ഈവിൾ: എക്സ്റ്റിംങ്ഷൻ (2007)
എം-സോണ്‍ റിലീസ് – 945 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.3/10 അമ്പർല്ലാ കോർപ്പറേഷന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് T- വൈറസ് നടമാടുകയാണ്. T – വൈറസ് മനുഷ്യരേയും മൃഗങ്ങളേയും മാത്രമല്ല, സകല ജീവജാലങ്ങളേയും ബാധിക്കുമെന്ന് അവർ വൈകിയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. അരുവികളും പുഴകളും വറ്റിവരണ്ടു. ആദ്യം റാക്കൂൺ സിറ്റി. പിന്നെ അമേരിക്ക. അങ്ങനെ പതിയെ പതിയെ ലോകം മരുഭൂമിയാവാൻ തുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയിലെ സുരക്ഷിതമായ ഹൈവിലിരുന്ന് […]
Hellboy II: The Golden Army / ഹെൽ ബോയ് II: ദ ഗോൾഡൻ ആർമി (2008)
എം-സോണ്‍ റിലീസ് – 944 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 2004 ൽ പുറത്തിറങ്ങിയ ഗുലർമോ ടെൽ സംവിധാനം ചെയ്ത ഹെൽബോയ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് 2008 ൽ പുറത്തിറങ്ങിയ “ഹെൽബോയ് ദി ഗോൾഡൻ ആർമി”. നരകത്തിൽ നിന്നും ഭൂമിയെ നശിപ്പിക്കാൻ ജന്മം എടുക്കുന്ന കുഞ്ഞ് രക്ഷകനാകുന്ന കഥ പറയുന്ന ഈ സിനിമ 2008 ലെ ഏറ്റവും വലിയ പണം […]
At Five in the Afternoon / അറ്റ് ഫൈവ് ഇൻ ദ ആഫ്റ്റർ നൂൺ (2003)
എം-സോണ്‍ റിലീസ് – 943 പെൺസിനിമകൾ – 15 ഭാഷ ഡാരി സംവിധാനം Samira Makhmalbaf പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ഡ്രാമ 6.9/10 അഫ്ഗാൻ യുദ്ധ ഭൂമികയിൽ സ്ത്രീകളുടെ ജീവിതം എത്ര കണ്ട് ദുഃസ്സഹമാണ് എന്ന സത്യം സമീറ മഖ്മൽ ബഫിന്റെ അറ്റ് ഫൈവ് ഇൻ ദ ആഫ്റ്റർനൂണ്‍, സ്വാതന്ത്ര്യത്തിനായി സ്വയം സംഘടിച്ചാലേ ഇനി രക്ഷയുള്ളൂ എന്ന തിരിച്ചറിവിൽ എത്തിയ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ജീവിതമാണ് ഈ ചിത്രം. തകർന്നടിഞ്ഞ കെട്ടിടങ്ങൾ പോലെ സ്ത്രീകളുടെ […]
Hellboy / ഹെൽബോയ് (2004)
എം-സോണ്‍ റിലീസ് – 942 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.8/10 2018 ൽ മികച്ച സംവിധായകനുള്ള ഓസ്കാർ(ഷേപ്പ് ഓഫ് വാട്ടർ) നേടിയ സംവിധായകൻ ഗുലേർമോ ഡെൽ ടോറോ 2004ൽ സംവിധാനം ചെയ്ത ചിത്രം ആണ് ഹെൽബോയ്. 1993ൽ പുറത്തിറങ്ങിയ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. നരകത്തിൽ നിന്നും ലഭിക്കുന്ന ഒരു കുട്ടി മനുഷ്യരോടൊപ്പം വളരുകയും മനുഷ്യഗുണം കാണിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യരോടൊപ്പം നിന്ന് […]
Murder on the Orient Express / മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ് (2017)
എം-സോണ്‍ റിലീസ് – 941 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.5/10 അഗതാ ക്രിസ്റ്റിയുടെ നോവലിനെ അടിസ്ഥാനമാക്കി സിനിമയായും ടിവി സീരിയൽ ആയും റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഒരു കഥയാണ് മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്സ്. ജറുസലേമിലെ ഒരു കേസ് തെളിയിച്ച ശേഷം അല്പം വിശ്രമം ആവശ്യമാണെന്ന് സ്വയം തീരുമാനിച്ച് വിശ്രമിക്കാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് ഒരു കേസിന്റെ ആവശ്യത്തിനായി പൊയ്റോട്ടിന് ഒറിയന്റ് എക്സ്പ്രസ്സിൽ ഒരു […]