എംസോൺ റിലീസ് – 2732 ഭാഷ ജാപ്പനീസ് സംവിധാനം Seiji Kishi പരിഭാഷ അജിത്ത് ബി. ടി.കെ, വൈശാഖ് പി.ബി ജോണർ ആക്ഷൻ, അനിമേഷൻ 8.0/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അനിമേ സീരീസാണ് കെങ്കൻ അസുര. ജപ്പാനിലെ ബിസിനസ്സ് കമ്പനികൾ ഓരോ വർഷവും നടത്തി വരുന്ന ഒരു ടൂർണമെന്റാണ് കെങ്കൻ ലൈഫ് ഓർ ഡെത്ത്. ഇതിൽ പങ്കെടുക്കുന്ന കമ്പനികൾ അവരുടെ പോരാളികളെ കളത്തിലിറക്കി മത്സരിക്കുന്നു. കമ്പനികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ മത്സരത്തിൽ തോൽക്കുന്ന കമ്പനികൾക്ക് വാതുവച്ച പണവും […]
A Perfect Day / എ പെർഫെക്റ്റ് ഡേ (2015)
എംസോൺ റിലീസ് – 2704 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando León de Aranoa പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, വാർ 6.8/10 യൂഗോസ്ലാവ് യുദ്ധങ്ങളുടെ അവസാനത്തോടടുത്ത് മുൻ യൂഗോസ്ലാവിയായിലെങ്ങോ ഉള്ള ഒരു സംഘർഷ ബാധിത പ്രദേശത്ത് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് എ പെർഫെക്റ്റ് ഡേ എന്ന ഈ ചിത്രം. Fernando León de Aranoaന്റെ സംവിധാനത്തിൽ 2015ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ എയ്ഡ് വർക്കർമാരായ മാംബ്രു, ബി, പുതുതായി വന്ന […]
My Brother / മൈ ബ്രദർ (2004)
എംസോൺ റിലീസ് – 2702 ഭാഷ കൊറിയൻ സംവിധാനം Kwon-tae Ahn പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 7.0/10 ഇളയവനായ ജോങ്-ഹ്യോൻ പഠനത്തിൽ പിന്നോട്ടും അടിപിടിയിൽ ഒന്നാം സ്ഥാനക്കാരനുമാണ്. എന്നാൽ അവനിലും ഒരു വയസ്സ് മാത്രം മൂത്ത അവന്റെ ചേട്ടൻ സോങ്-ഹ്യോൻ ആകട്ടെ സൽസ്വഭാവിയും പഠനകാര്യങ്ങളിൽ എപ്പോഴും ഒന്നാം സ്ഥാനക്കാരനുമാണ്. ചെറിയൊരു രൂപവൈകല്യത്തോടെ ജനിച്ച സോങ്-ഹ്യോനോടുള്ള അമ്മയുടെ പ്രത്യേക പരിഗണയും സ്നേഹവും ജോങ്-ഹ്യോന്‍ ചേട്ടനോടുള്ള മാറാത്ത ദേഷ്യത്തിന് കാരണമാക്കി. അങ്ങനെയിരിക്കെ മറ്റൊരു സ്കൂളിൽ പഠിക്കുന്ന മി-റ്യോങ് […]
Dabbe 5: Curse of the Jinn / ദബ്ബെ 5: കഴ്സ് ഓഫ് ദ ജിൻ (2014)
എംസോൺ റിലീസ് – 2687 ഭാഷ ടർക്കിഷ് സംവിധാനം Hasan Karacadag പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി 5.9/10 ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്ർ-ഇ-ജിൻ”. ഉമർ-ദിലിക് ദമ്പതികളുടെ […]
Wrong Turn / റോങ് ടേൺ (2003)
എംസോൺ റിലീസ് – 2683 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Schmidt പരിഭാഷ ആദർശ് അച്ചു, അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 6.1/10 റോഡില്‍ രാസമാലിന്യങ്ങള്‍ ചോര്‍ന്നതിനാല്‍ ക്രിസ് ഫ്ലിന്നിന് മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നു. ആ യാത്രയില്‍, ക്രിസ്സിന്റെ കാര്‍ വെസ്റ്റ് വിര്ജീനിയയ്ക്കടുത്തുള്ള ഒരു കാട്ടില്‍ വച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പോയ അഞ്ച് സുഹൃത്തുക്കളുടെ വണ്ടിയായിരുന്നു അത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ലെങ്കിലും ഇരുവാഹനങ്ങളും കേടായി. തുടര്‍ന്ന് […]
Shoot ‘Em Up / ഷൂട്ട് ‘എം അപ്പ് (2007)
എംസോൺ റിലീസ് – 2678 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Davis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 “അടിയില്ലാ, വെടി മാത്ര”മെന്ന് പണ്ടാരോ പറഞ്ഞതു പൊലെ, തോക്കുകൾ കഥ പറഞ്ഞ ചിത്രമെന്ന് ഒറ്റ വാക്കിൽ ഷൂട്ട് ‘എം അപ്പിനെ വിശേഷിപ്പിക്കാം. രാത്രിയിൽ, വിജനമായ ബസ് സ്റ്റോപ്പിൽ ഇരുന്ന് കാപ്പിയിൽ മുക്കി ക്യാരറ്റ് തിന്നുകയാണ് നമ്മുടെ നായകൻ. അതിനിടെ ഒരു നിറഗർഭിണിയെ ആരോ കൊലപ്പെടുത്താനായി ഓടിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ കൊലപ്പെടുത്തിയ നായകന്റെ കൈകളിലേക്ക് […]
Luca / ലൂക്ക (2021)
എംസോൺ റിലീസ് – 2677 ഭാഷ ഇംഗ്ലീഷ് സംവിധാനം Enrico Casarosa പരിഭാഷ അഫ്സല് വാഹിദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി, ഫാന്റസി 7.5/10 ഇറ്റാലിയൻ കടൽത്തീരത്തിനോട് അടുത്തുള്ള ഒരു ഗ്രാമം. കടലിലെ സീ മോൺസ്റ്ററുകളെ ഭയന്ന്, കണ്ടാല്‍ കൊല്ലണമെന്ന ഉദ്ദേശത്തില്‍ ജീവിക്കുന്ന അവിടുത്തെ നാട്ടുകാരും, മനുഷ്യരെ ഭയന്ന് കടലില്‍ ജീവിക്കുന്ന സീ മോൺസ്റ്ററുകളും. മനുഷ്യരെ ഭയന്ന് സീ മോൺസ്റ്ററുകൾ കരയിലേക്ക് വരാറേയില്ല. കൂട്ടത്തിലെ ഒരു കുട്ടി സീ മോൺസ്റ്ററായ നായകൻ ലൂക്ക ഒരു ഘട്ടത്തിൽ വെള്ളത്തിനു മുകളിൽ […]
Going by the Book / ഗോയിങ് ബൈ ദ ബുക്ക് (2007)
എംസോൺ റിലീസ് – 2674 ഭാഷ കൊറിയൻ സംവിധാനം Hee-chan Ra പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 7.4/10 ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019), വെൽകം ടു ഡോങ്മക്ഗോൾ (2005), കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജുങ് ജേ യോങിനെ നായകനാക്കി 2007 ൽ കൊറിയയിൽ പുറത്തിറങ്ങിയ കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ സിനിമയാണ് “ഗോയിങ് ബൈ ദ ബുക്ക്“. സിനിമയുടെ ജേണർ പറയുകയാണെങ്കിൽ […]