എംസോൺ റിലീസ് – 3302 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.5/10 വിരമിച്ചശേഷം ആരുടെയും ശല്യമുണ്ടാകാതിരിക്കാൻ ഒരു ബോഡിഗാർഡിനേയും നിയമിച്ചു വെനീസിൽ ഒളിച്ചു താമസിക്കുകയാണ് പ്വാറോ. പ്വാറോയോട് കേസ് പറയാൻ വരുന്ന ആരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കനാലിലേക്ക് എടുത്തെറിയാൻ മടിക്കില്ല, പ്വാറോയുടെ ബോഡിഗാർഡ്. ഒരിക്കൽ പഴയ സുഹൃത്തായ എഴുത്തുകാരി അരിയാഡ്ന പ്വാറോയെ കാണാൻ എത്തുന്നു. ഒരു ഹാലോവീൻ ആഘോഷത്തിന് പ്വാറോയെ ക്ഷണിക്കാനാണ് അവർ വന്നതെന്നും […]
Smugglers / സ്മഗ്ലേഴ്സ് (2023)
എംസോൺ റിലീസ് – 3301 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryu പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ 6.3/10 എസ്കേപ്പ് ഫ്രം മൊഗഡിഷു (2021), ദ ബെർലിൻ ഫയൽ (2013), വെറ്ററൻ (2015) തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ റ്യൂ സങ് വാൻ, സിഗ്നൽ (2016), ദ തീവ്സ് (2012) എന്നിവയിലൂടെ പ്രശസ്തയായ നായിക കിം ഹ്യൂ സൂനെ കേന്ദ്രകഥാപാത്രമാക്കി 2023-ൽ പുറത്തിറക്കിയ കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് സ്മഗ്ലേഴ്സ്. 6 സ്ത്രീകഥാപാത്രങ്ങൾ പ്രധാനവേഷത്തിലെത്തിയ […]
Oppenheimer / ഓപ്പന്‍ഹൈമര്‍ (2023)
എംസോൺ റിലീസ് – 3300 ഓസ്കാർ ഫെസ്റ്റ് 2024 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.4/10 “അമേരിക്കന്‍ പ്രൊമിത്യൂസ്: ദ ട്രൈയമ്പ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍” എന്ന ജീവചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനമാക്കി 2023-ല്‍ പുറത്തിറങ്ങിയ, വൻ താര നിരയെ നിരത്തി ക്രിസ്റ്റഫര്‍ നോളന് രചനയും സംവിധാനവും നിര്‍വ്വഹിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ഓപ്പന്‍ഹൈമര്‍“. ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ […]
The Crimes That Bind / ദ ക്രൈംസ് ദാറ്റ് ബൈൻഡ് (2018)
എംസോൺ റിലീസ് – 1011 ഭാഷ ജാപ്പനീസ് സംവിധാനം Katsuo Fukuzawa പരിഭാഷ ആസിഫ് ആസി ജോണർ മിസ്റ്ററി, ത്രില്ലർ 7.0/10 ഇതേ പേരിൽ തന്നെയുള്ള നോവലിനെ ആധാരമാക്കിയുള്ള ജാപ്പനീസ് ക്രൈം മിസ്റ്ററി മൂവിയാണ് ദ ക്രൈംസ് ദാറ്റ് ബൈൻഡ്. ഒരു വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. അന്വേഷണത്തിൽ ആ ഫ്ലാറ്റിന്റെ ഉടമയും ഏതാനും നാളുകളായി അപ്രത്യക്ഷനായിരിക്കുന്നതായി പോലീസ് മനസ്സിലാക്കുന്നു. ഇതേ സമയം തന്നെ പുഴക്കരയിൽ നിന്ന് […]
Ozark Season 4 / ഒസാർക് സീസൺ 4 (2022)
എംസോൺ റിലീസ് – 3299 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് മാര്‍ട്ടിക്ക് […]
The crossing / ദ ക്രോസിങ് (2020)
എംസോൺ റിലീസ് – 3298 ഭാഷ നോർവീജിയൻ സംവിധാനം Johanne Helgeland പരിഭാഷ ഡോ. ജമാൽ ജോണർ അഡ്വഞ്ചർ, ഡ്രാമ, ഫാമിലി 6.4/10 1942-ൽ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ നോർവേയിൽ നാസികൾക്കെതിരെ ജനങ്ങളുടെ പ്രക്ഷോഭം നടന്നിരുന്നു. നാസികളുടെ പിടിയിലകപ്പെടാതെ രണ്ടു ജൂതക്കുട്ടികളെ രക്ഷപ്പെടാൻ സഹായിച്ചതിന്റെ പേരിൽ ഒരു നോർവീജിയൻ ദമ്പതികൾ അറസ്റ്റിലായതോടെ അവരുടെ മക്കളായ ഗർദയും ഓട്ടോയും തനിച്ചാകുന്നു. അച്ഛനും അമ്മയും ഒളിപ്പിച്ച ജൂതക്കുട്ടികളെ, അവർ പറഞ്ഞേൽപ്പിച്ചത് പോലെ സ്വതന്ത്ര രാജ്യമായ സ്വീഡനിലെത്തിക്കാൻ ഗർദയും ഓട്ടോയും തീരുമാനിക്കുന്നു. […]
The Walking Dead Season 10 / ദ വാക്കിങ് ഡെഡ് സീസൺ 10 (2019)
എംസോൺ റിലീസ് – 3297 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The Iron Giant / ദി അയൺ ജയന്റ് (1999)
എംസോൺ റിലീസ് – 3296 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.1/10 1957-ലെ കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ ആകാശത്തു നിന്ന് ഒരു ഭീമൻ അന്യഗ്രഹ റോബോട്ട് അമേരിക്കയിലെ റോക്ക്വെൽ എന്ന ചെറുപട്ടണത്തിന് സമീപം വന്ന് പതിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ഹോഗാർത്ത് എന്ന 9 വയസ്സുകാരൻ ആ റോബോട്ടിനെ ഒരപകടത്തിൽ നിന്നും രക്ഷിക്കുന്നു. അങ്ങനെ അവർ തമ്മിൽ സൗഹൃദത്തിലാകുന്നു. ഒരു […]