എം-സോണ്‍ റിലീസ് – 1960 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Ko പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, റൊമാൻസ് 4.8/10 തായിവാനിലെ ആദ്യത്തെ Slasher എന്ന് അവകാശപ്പെട്ട് 2009ൽ Ke Mengrong സംവിധാനം ചെയ്ത് റിലീസായ ചിത്രമാണ് Invitation only..! ധനികർക്ക് മാത്രമായുള്ള ഒരു പാർട്ടിയിലേക്ക് തന്റെ ധനികനായ മുതലാളിയുടെ ക്ഷണം സ്വീകരിച്ച് വേഡ് ചാൻ എന്ന ഡ്രൈവർ പോകുന്നു. എന്നാൽ ആ പാർട്ടി അവരുദ്ദേശിച്ചത്പോലെയായിരുന്നില്ല…. തങ്ങളുടെ ടോർച്ചറിങ്ങിനും ക്രൂര വിനോദങ്ങൾക്കുമായി ഒരുകൂട്ടർ നടത്തുന്ന പാർട്ടിയായിരുന്നു….!!! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Death Rides a Horse / ഡെത്ത് റൈഡ് എ ഹോഴ്സ് (1967)
എം-സോണ്‍ റിലീസ് – 1959 ഭാഷ ഇറ്റാലിയൻ സംവിധാനം Giulio Petroni പരിഭാഷ വിഷ്ണു വി ജോണർ വെസ്റ്റേൺ 7.1/10 പ്രതികാരത്തിനോളം സംതൃപ്തി നൽകാൻ കഴിയുന്ന അധികം കാര്യങ്ങൾ ഉണ്ടാവില്ല ,അത് സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അങ്ങനെ ഒക്കെ തന്നെ. തങ്ങളെ പരിഹസിച്ചവരുടെയും തങ്ങളുടെ തോൽവി മനസാ ആഗ്രഹിച്ചവരുടെയും മുന്നിൽ ജയിച്ച് കാണിക്കണം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ,അതിനാൽ തന്നെ ആവാം പ്രതികാരം പ്രമേയമായി വന്ന ചിത്രങ്ങൾക്കും അവയിലെ നായകന്മാർക്കും ഒരുപാട് […]
Battleship / ബാറ്റിൽഷിപ്പ് (2012)
എം-സോണ്‍ റിലീസ് – 1957 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ സൈഫുദ്ധീൻ താണിക്കാട്ട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.8/10 സൈനിക പരിശീലനത്തിന്റെ ഭാഗമായി കടലിലേക്ക് പുറപ്പെടുന്ന നാവിക സേനാ കപ്പലുകൾക്ക്, അപ്രതീക്ഷിതമായി കടലിൽ വെച്ച് ചില ഭൗമേതര ശക്തികളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. സൈനിക പരിശീലനത്തിനിടെയുള്ള മോക്ക് ഡ്രില്ലുകൾ പ്രതീക്ഷിച്ചെത്തിയ പുതിയ സൈനികർക്ക് അവരുടെ മുഴുവൻ ശക്തിയും പുറത്തെടുത്ത് ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. ആക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശരാക്കാത്ത മികച്ച ചിത്രം […]
Miracle in Cell No. 7 / മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2019)
എം-സോണ്‍ റിലീസ് – 1955 ഭാഷ ടർക്കിഷ് സംവിധാനം Mehmet Ada Öztekin പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 8.3/10 മാനസികമായി വൈകല്യമുള്ള വ്യക്തിയാണ് മെഹ്മെദ് കൊയുഞ്ചു എന്ന മെമോ. കുന്നിൻപ്രദേശത്തുള്ള തന്റെ കൊച്ചു വീട്ടിൽ മകളുടെയും മുത്തശ്ശിയുടെയും കൂടെ ആട്ടിൻപറ്റങ്ങളേയും നോക്കി ജീവിക്കുന്ന മെമോയെ, ചെയ്യാത്ത കുറ്റം ആരോപിച്ച് ജയിലിൽ അയക്കുന്നു.അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്താൽ ഒറ്റപ്പെട്ടു പോയ മെമോ, ജയിലിലെ സഹതടവുകാരുടെ പരിശ്രമത്തിൽ തന്റെ മകളെ വീണ്ടും കാണാൻ ഇടയാകുന്നു.മാനസിക വൈകല്യം സംഭവിച്ച മെമോയും […]
From Russia with Love / ഫ്രം റഷ്യ വിത്ത് ലവ് (1963)
എം-സോണ്‍ റിലീസ് – 1954 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ അനിഷ് കരിം, പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.4/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ രണ്ടാം സിനിമ. ആദ്യ സിനിമയിലൂടെ നിരൂപണ ശ്രദ്ധ പിടിച്ച് പറ്റിയ ഷോണ്‍ കോണറി തന്നെയാണ് ഇതിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റായി എത്തുന്നത്. വളരെ ലളിതമായ ഒരു ചുമതലയായാണ് 007 തന്റെ ദൗത്യം ഏറ്റെടുക്കുന്നത്. […]
Death at a Funeral / ഡെത്ത് അറ്റ് എ ഫ്യൂണറൽ (2007)
എം-സോണ്‍ റിലീസ് – 1953 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Oz പരിഭാഷ മാജിത് നാസർ ജോണർ കോമഡി 7.4/10 ഒരു മരണവീടിന്റെ അന്തരീക്ഷം നമുക്കറിയാം. ആകെ ശോകമൂകമായി, അല്ലേ? എന്നാൽ അതിൽ നിന്ന് പോലും തമാശ കൊണ്ടുവരാം എന്ന് ഈ കൊച്ചു ചിത്രം കാണിച്ചു തരും. ഡാനിയേലിന്റെ അച്ഛൻ അവിചാരിതമായി മരണപ്പെടുന്നു. ശവമടക്കിൽ പങ്കെടുക്കാനായി ഒരുപാട് ബന്ധുക്കൾ മരണവീട്ടിലേക്ക് വരികയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് വരുന്ന, ന്യൂയോർക്കിലേക്ക് നാട് വിട്ട ഡാനിയേലിന്റെ അനിയനും അവരിൽ ഒരാളണ്. അവർക്കിടയിലെ പ്രശ്നങ്ങളും, പരിഭവങ്ങളും ഒക്കെ […]
Ragnarok Season 1 / റാഗ്നറോക്ക് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 1952 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ വിഷ്ണു പ്രസാദ്, സുഹാന ഗസൽ, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക […]
Inkheart / ഇങ്ക്ഹാർട്ട് (2008)
എം-സോണ്‍ റിലീസ് – 1951 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ സുഹൈൽ സുബൈർ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.1/10 വായനയിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള നായകൻ.ആ കഴിവ് തന്നിലുണ്ടെന്ന് തിരിച്ചറിയുന്നതിന് മുൻപ്ആ കഴിവ് മൂലം തന്റെ പ്രിയതമ ഒരു പുസ്തകത്തിനുള്ളിൽ കുടുങ്ങുകയും. അതിലെ ഭീകരന്മാരായ വില്ലന്മാർ പുറത്ത് വരുകയും ചെയ്യുന്നു. ഫെനോലിയോയുടെ ഇങ്ക് ഹാർട്ട് പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഫാന്റസി ചലച്ചിത്രമാണ് […]