എം-സോണ്‍ റിലീസ് – 1526 ഓസ്കാർ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ നെവിൻ ജോസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.9/10 ചാൾസ് ബ്രാൻഡ് യഥാർത്ഥ സംഭവങ്ങളെ അധികരിച്ചെഴുതിയ ഐ ഹേർഡ് യു പെയിന്റ് ഹൗസസ് എന്ന പുസ്തകമാണ് ദി ഐറിഷ് മാന്‍ ആധാരമായത്.1950-70 കാലഘട്ടത്തിലെ ഫിലോഡൽഫിയയിൽ സജീവമായിരുന്ന ഇറ്റാലിയൻ ക്രൈം ഫാമിലികളുടെ ഹിറ്റ്മാൻ ആയിരുന്നു ദി ഐറിഷ്മാൻ എന്നറിയപ്പെട്ടിരുന്ന ഫ്രാങ്ക് ഷീരാൻ . തന്നെ ഏല്‍പ്പിക്കുന്ന ഏത് കാര്യവും […]
Napoleon Dynamite / നെപ്പോളിയൻ ഡൈനാമൈറ്റ് (2004)
എം-സോണ്‍ റിലീസ് – 1525 ഭാഷ ഇംഗ്ലീഷ് സംവിധാനം Jared Hess പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി 6.9/10 നെപ്പോളിയൻ ഡൈനാമൈറ്റ് എന്ന അടഞ്ഞ പ്രകൃതക്കാരന്റെ രസകരമായ കഥയാണ് ഈ സിനിമ. നെപോളിയന്റെയും സഹോദരൻ കിപിന്റെയും ഒപ്പം താമസിക്കാൻ അവരുടെ അങ്കിൾ വരുന്നതും നെപ്പോളിയന്റെ കൂട്ടുകാരനായ പെഡ്രോ സ്കൂൾ ഇലക്ഷന് മത്സരിക്കുന്നതും തുടർന്നുണ്ടാകുന്ന വളരെ രസകരമായ സംഭവങ്ങളുമാണ് സിനിമയിലുടനീളം. നെപോളിയനായി അഭിനയിച്ച Jon Hederന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒന്നര മണിക്കൂർ മാത്രം ദൈർഖ്യമുള്ള സിനിമ നമ്മളെ […]
The Last Ride / ദ ലാസ്റ്റ് റൈഡ് (2016)
എം-സോണ്‍ റിലീസ് – 1524 ഭാഷ കൊറിയൻ സംവിധാനം Da-Jung Nam പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി 6.3/10 കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ച് വളർന്ന മൂന്ന് കൂട്ടുകാർ, അതിൽ ഒരാൾക്ക് മാറാരോഗം പിടിപെട്ട് കിടപ്പിലാകുന്നു. ലോവ് ഗെഹ്രിങ്സ് ഡിസീസ് ബാധിച്ച് മരണകിടക്കയിൽ കിടക്കുന്ന കൂട്ടുകാരനോട് അവന്റെ അവസാന ആഗ്രഹമെന്താണെന്ന് ചോദിച്ചറിയുകയാണ് ആത്മാർത്ഥസുഹൃത്തുക്കളായ നാം-ജൂണും ഗപ്-ഡിയോകും. എന്നാൽ അവന്റെ ആഗ്രഹം എന്താണെന്ന് കേട്ടപ്പോൾ ഇരുവരും ഞെട്ടി, അത് കേട്ട് ചിരിക്കണോ അതോ കരയണോ എന്നറിയാൻ പറ്റാത്ത […]
Whiplash / വിപ്ലാഷ് (2014)
എം-സോണ്‍ റിലീസ് – 1522 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Chazelle പരിഭാഷ ജിതിൻ.വി, അമൽ വിഷ്ണു ജോണർ ഡ്രാമ, മ്യൂസിക്കല്‍ 8.5/10 ഡാമിയൻ ചാസെലെ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിപ്പ്ലാഷ്.മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രം 2015 ലെ ഓസ്കാർ,ഗോൾഡൻ ഗ്ലോബ്,BAFTA എന്നീ വേദികളിൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു.ജാസ് ഡ്രമ്മിംഗ് വിദ്യാർത്ഥിയും (മൈൽസ് ടെല്ലർ) ഷാഫർ കൺസർവേറ്ററിയിലെ (ജെ. കെ. സിമ്മൺസ്) അധിക്ഷേപകനായ ഒരു അധ്യാപകനിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.ചിത്രത്തിൽ […]
Me Before You / മി ബിഫോർ യു (2016)
എം-സോണ്‍ റിലീസ് – 1521 ഭാഷ ഇംഗ്ലീഷ് സംവിധാനം Thea Sharrock പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 ജോജോ മോയെസിന്റെ നോവലിനെ ആസ്പദമാക്കി തിയ ഷാരോക്ക് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് “ME BEFORE YOU”.അപകടം പറ്റുന്ന നായകനെയും ജോലി നഷ്ടപ്പെടുന്ന നായികയെയുമാണ് നമുക്ക് ചിത്രത്തിന്റെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. നായികയായി വേഷമിട്ടിരിക്കുന്നത് “GAME OF THRONS” ലൂടെ നമുക്ക് സുപരിചിതയായ “EMILIA CLARK” ആണ്. ജോലി നഷ്ടപ്പെട്ടത്തിന് ശേഷം വീണ്ടും […]
A Prayer Before Dawn / എ പ്രെയർ ബിഫോർ ഡോൺ (2017)
എം-സോണ്‍ റിലീസ് – 1518 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Stéphane Sauvaire പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.9/10 A prayer Before Dawn എന്ന സിനിമ ബോക്സർ Billy Moore ന്റെ ജീവിതകഥയായ “A prayer Before Dawn : My Nightmare in Thailand’s Prisons “എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കി എടുത്തതാണ്. ബ്രിട്ടീഷുകാരനായ ബില്ലി തായ്ലൻഡിലെ സ്ട്രീറ്റ് ബോക്സർ ആണ്. ബോക്സിങ് ചെയ്തു അതിലെ […]
Tigers / ടൈഗേഴ്സ് (2014)
എം-സോണ്‍ റിലീസ് – 1517 ഭാഷ ഹിന്ദി, ഇംഗ്ലീഷ്, ജർമൻ സംവിധാനം Danis Tanovic പരിഭാഷ സാദിഖ് വി.കെ അല്‍മിത്ര ജോണർ ഡ്രാമ 7.2/10 ആരോഗ്യ മേഘലയിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളും മരുന്നു മാഫിയകളുടെ കൊള്ളരുതായ്മകളും നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒന്നായി പരിഗണിക്കപ്പേടേണ്ടുന്ന പടമാണ് ടൈഗേഴ്സ് (2014). പാകിസ്ഥാന് പശ്ചാത്തലമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഇതാകട്ടെ പാകിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് താനും. എന്നാല്‍ ലോകത്ത് വികസ്വര/ അവികസിത രാജ്യങ്ങളിലെല്ലാം നടന്നു കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് […]
Vikings Season 5 / വൈക്കിങ്സ് സീസൺ 5 (2017)
എം-സോണ്‍ റിലീസ് – 1516 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങുകളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ […]