എം-സോണ്‍ റിലീസ് – 1515 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon West പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 ജേസൺ സ്റ്റാത്തം നായകനായ മെക്കാനിക്, ആർതർ ബിഷപ്പ് എന്ന വാടകകൊലയാളിയുടെ കഥയാണ് പറയുന്നത്. താൻ ഏറ്റെടുക്കുന്ന ജോലികളെല്ലാം, പഴുതുകളില്ലാതെ പൂർത്തിയാക്കുന്നതാണ് ആർതറിന്റെ പ്രത്യേകത. ഒരു ഘട്ടത്തിൽ തന്റെ മെന്റർ ആയ ഹാരി മെക്കന്നയെയും ആർതറിന് കൊലപ്പെടുത്തേണ്ടി വരുന്നു. താന്തോന്നിയായ മെക്കന്നയുടെ മകനേയും തന്റെ കൂടെ നിർത്താൻ ആർതർ തീരുമാനിക്കുന്നയിടത്താണ് കഥ ത്രില്ലർ മൂഡിലേക്ക് വരുന്നത്. […]
Yomeddine / യോമദൈൻ (2018)
എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
Kung Fu Hustle / കുങ് ഫു ഹസിൽ (2004)
എം-സോണ്‍ റിലീസ് – 1505 ഭാഷ കാന്റോണീസ് സംവിധാനം Stephen Chow പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 7.7/10 ‘നിങ്ങൾക്കും പഠിക്കാം കുംഗ് ഫു’ എന്ന 20 പൈസയ്ക്ക് കിട്ടുന്ന പുസ്തകം 10 രൂപയ്ക്ക് വാങ്ങി കാണാപ്പാഠം പഠിച്ച് സമൂഹത്തിൽ നടമാടുന്ന അക്രമത്തിനും അനീതിക്കുമെതിരെ ചെറുപ്രായത്തിൽ പോരാടാനിറങ്ങിയതാണ് സിങ്. ആദ്യത്തെ മിഷൻ തന്നെ പാളിപ്പോയി. സിങിനെ അഞ്ചെട്ട് പിള്ളേർ വളഞ്ഞിട്ട് തല്ലി. ഇവിടെ ഹീറോകൾ പച്ചപിടിക്കില്ലെന്ന് മനസ്സിലായ സിങ് വില്ലനാവാൻ തീരുമാനിച്ച് […]
Now You See Me 2 / നൗ യു സീ മി 2 (2016)
എം-സോണ്‍ റിലീസ് – 1506 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon M. Chu പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 ഏതാനും വർഷങ്ങളായി ഒളിവിൽ ആയിരുന്ന ഹോഴ്സ്മെൻ, ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശാക്കുന്ന ഓക്റ്റ എന്ന കമ്പനിയെ തുറന്ന് കാട്ടികൊണ്ട് ഒരു വൻ തിരിച്ച് വരവ് പ്ലാൻ ചെയ്യുന്നു. ആ വേദിയിൽ വെച്ച് ഒരു അജ്ഞാതൻ ആ ഷോയുടെ നിയന്ത്രണം ഏറ്റെടുത്ത് ജാക്ക് വൈൽഡറിന്റെ മരണം വ്യാജമായിരുന്നു എന്നും അഞ്ചാമത്തെ ഹോഴ്സ്മാൻ […]
Dracula Untold / ഡ്രാക്കുള അൺടോൾഡ് (2014)
എം-സോണ്‍ റിലീസ് – 1504 ഭാഷ ഇംഗ്ലീഷ് സംവിധാനം Gary Shore പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 6.3/10 ബ്രോം സ്റ്റോക്കറിന്റെ നോവലിനെ അതേപടി അനുകരിക്കാതെ, കേന്ദ്രകഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്റെ ഉത്ഭവം, ചരിത്രവും, ഫാന്റസിയും, മിത്തും, ഇടകലർത്തിയ ചിത്രമാണ് ഡ്രാക്കുള അൺടോൾഡ്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ഡ്രാക്കുളയുടെ പറയാക്കഥയാണ് സിനിമ. വ്ലാഡ് III “ദ ഇമ്പാലർ” എന്ന് ചരിത്രം രേഖപ്പെടുത്തിയ ഡ്രാക്കുള പ്രഭുവിന്റെ മകനിലൂടെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. തന്റെ ദുഷ്ചെയ്തികളിൽ മനംമടുത്ത്, […]
On Your Wedding Day / ഓൺ യുവർ വെഡ്ഡിംഗ് ഡേ (2018)
എം-സോണ്‍ റിലീസ് – 1503 ഭാഷ കൊറിയൻ സംവിധാനം Seok-Geun Lee പരിഭാഷ ഗിരി പി. എസ്, വിഷ്ണു പ്രസാദ് ജോണർ റൊമാൻസ് 6.8/10 പ്രണയം വിജയമാകുന്നത് വിവാഹത്തിലല്ല, രണ്ട് മനസ്സുകൾ ഒന്നാകുന്ന നിമിഷത്തിലാണ്. വിവാഹത്തെക്കാൾ ഒരുപാട് തടസങ്ങൾ ഉണ്ടാവുന്നതും മനസുകൾ ഒന്നിക്കുന്ന ആ യാത്രയിലാണ്. ചുറ്റിനും നൂറുപേർ ഉണ്ടായിട്ടും നിങ്ങൾ ആരോ ഒരാളെ മിസ്സ് ചെയ്യുന്നുണ്ടോ? അതെയെങ്കിൽ നിങ്ങൾ അയാളെ പ്രണയിക്കുന്നു. “ഒരാളോട് പ്രണയം തോന്നാൻ വെറും മൂന്ന് സെക്കൻഡുകൾ മതി.” അവളെ ആദ്യമായി സ്കൂളിൽ […]
Boy Eating the Bird’s Food / ബോയ് ഈറ്റിംഗ് ദി ബേർഡ്സ് ഫുഡ് (2012)
എം-സോണ്‍ റിലീസ് – 1502 ഭാഷ ഗ്രീക്ക് സംവിധാനം Ektoras Lygizos പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.2/10 ന്യൂട്ട് ഹാംസന്റെ (Knut Hamsun) ഹങ്കർ (Hunger)എന്ന നോവലിനെ ആസ്പദമാക്കി എക്റ്റോറസ് ലിഗിസോസാണ് (Ektoras Lygizos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോലിയോ, പണമോ, കഴിക്കാൻ ഭക്ഷണമോ പോലുമില്ലാത്ത ആതെൻസിലെ ഒരു ചെറുപ്പക്കാരന്റെ മൂന്ന് ദിവസത്തെ കഥ പറയുകയാണ് ഈ ചിത്രം. 2012-ലെ I.F. F.I യിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2013-ലെ മികച്ച […]
Mad Detective / മാഡ് ഡിറ്റക്ടീവ് (2007)
എം-സോണ്‍ റിലീസ് – 1501 ഭാഷ കാന്റോണീസ് സംവിധാനം Johnnie To, Ka-Fai Wai പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.2/10 ഡിറ്റക്ടീവ് ബൺ, മനുഷ്യരുടെ ഉള്ളിലെ വ്യക്തിത്വങ്ങളെ കാണാൻ പ്രത്യേക കഴിവുള്ള ഒരു മുൻ പോലീസാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബണ്ണിനെ ജോലിയിലേക്ക് തിരിച്ചു വിളിക്കുന്നു. എന്നാൽ തന്റെ കഴിവുകൾ ഉപയോഗിച്ച് കേസ് കണ്ടുപിടിക്കും തോറും അത് കൂടുതൽ സങ്കീർണമാവുകയും അത് അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. അഭിപ്രായങ്ങൾ […]