എംസോൺ റിലീസ് – 3209 ക്ലാസിക് ജൂൺ 2023 – 09 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, കോമഡി 7.7/10 ടക്കേഷി കിറ്റാനോ (ഫയർവർക്ക്സ് (1997), എ സീൻ അറ്റ് ദ സീ (1991), സോണറ്റൈൻ (1993) എഴുതി, സംവിധാനം ചെയ്തു, മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് “കികുജിരോ നോ നാറ്റ്സു” (കികുജിരോയുടെ വേനല്‍). ടോക്കിയോയില്‍ അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന ഒരു കുട്ടിയാണ് മസാവോ. മസാവോയുടെ അച്ഛന് അവന് കുഞ്ഞായിരിക്കുമ്പോഴെ […]
The Graduate / ദ ഗ്രാജ്വേറ്റ് (1967)
എംസോൺ റിലീസ് – 3207 ക്ലാസിക് ജൂൺ 2023 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ പ്രശോഭ് പി.സി & രാഹുൽ രാജ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ബാച്ചിലേഴ്സ് ഡിഗ്രി സ്വന്തമാക്കിയ ശേഷം 21-കാരനായ ബെഞ്ചമിൻ ബ്രാഡക്ക് കാലിഫോർണിയയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. വീട്ടുകാർ അവന് വേണ്ടി വലിയൊരു ഗ്രാജ്വേഷൻ പാർട്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. പക്ഷേ അവൻ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. കാര്യമന്വേഷിച്ച വീട്ടുകാരോട് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് പറഞ്ഞ് […]
I’m Not Scared / ഐ യാം നോട്ട് സ്കേർഡ് (2003)
എംസോൺ റിലീസ് – 3206 ഭാഷ ഇറ്റാലിയൻ സംവിധാനം Gabriele Salvatores പരിഭാഷ ഷംനജ് ഇ. പി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഒരു കുഗ്രാമത്തിലാണ് കഥയുടെ പശ്ചാത്തലം. എന്നത്തേയും പോലെ ഒരു ദിവസം കൂട്ട്കാരുമൊത്ത് മലമുകളിൽ കളിക്കാൻ പോയ പത്ത് വയസ്സുകാരനായ കഥാ നായകൻ അപ്രതീക്ഷിതമായി ഒരു രഹസ്യ കുഴി കാണാൻ ഇടയാകുന്നു, ചങ്ങലക്ക് ഇട്ട വിശന്ന് വലഞ്ഞ ഒരു കുട്ടിയെയാണ് അവന് ആ കുഴിയിൽ കാണാൻ കഴിഞ്ഞത്. […]
A Man Escaped / എ മാൻ എസ്കേപ്ഡ് (1956)
എംസോൺ റിലീസ് – 3205 ക്ലാസിക് ജൂൺ 2023 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ത്രില്ലർ, വാർ 8.2/10 1956 ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ബ്രസോണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ജയില്‍ ചാട്ട സിനിമയാണ് “എ മാന്‍ എസ്കേപ്പ്ഡ്” രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവില്‍ കഴിഞ്ഞ ആന്ദ്രേ ഡെവിഗ്നെയുടെ ഓര്‍മ്മക്കുറിപ്പുകളും, ബ്രെസോണിന്റെ അനുഭവങ്ങളുമാണ് ചിത്രത്തിന് ആധാരം. 1943-ല്‍ ഫ്രഞ്ച് റെസിസ്റ്റന്‍സ് ഫൈറ്ററായ ഫോണ്ടെയ്ന് നാസികളുടെ […]
La Pointe Courte / ല പ്വാൻ്റ് കൂർട്ട് (1955)
എംസോൺ റിലീസ് – 3204 ക്ലാസിക് ജൂൺ 2023 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, റൊമാൻസ് 7.1/10 ഫ്രെഞ്ച് ന്യൂ വേവിന്റെ അമ്മൂമ്മയെന്നും, തലതൊട്ടമ്മയെന്നുമ്മൊക്കെ വിളിപ്പേരുള്ള സംവിധായികയാണ് ആഗ്നസ് വർദ. 1955ൽ പുറത്തിറങ്ങിയ വർദയുടെ ആദ്യ കഥാചിത്രമാണ് “ല പ്വാൻ്റ് കൂർട്ട്“. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ തറക്കല്ലാണിതെന്ന് ചിലർ കരുതുന്നു. ആ കാലത്തെ സാധാരണ ഒരു സിനിമയുടെ പത്തിലൊന്ന് ബജറ്റിൽ ($14000) പൂർണ്ണമായും ഫ്രഞ്ച് മെയിൻസ്ട്രീമിന് […]
Howl’s Moving Castle / ഹൗൾസ് മൂവിങ് കാസിൽ (2004)
എംസോൺ റിലീസ് – 3203 ക്ലാസിക് ജൂൺ 2023 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ വിഷ്ണു ഷാജി ജോണർ അഡ്വഞ്ചർ, അനിമേഷന്‍, ഫാമിലി 8.2/10 മന്ത്രവിദ്യകളും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല സാങ്കേതിക വിദ്യകളും കൊണ്ട് പ്രബലമായ ഒരു സാങ്കൽപ്പിക രാജ്യവും, അവരുടെ അയൽ രാജ്യവുമായുള്ള യുദ്ധത്തെ പറ്റിയുമാണ് ഹൗൾസ് മൂവിങ് കാസിൽ സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകളുടെ തൊപ്പികൾ നിർമ്മിച്ച് വിൽക്കുന്ന സോഫിയിലൂടെയാണ് കഥ തുടങ്ങുന്നത്. തന്റെ സഹോദരിയെ കണ്ടിട്ട് തിരിച്ചു കടയിലെത്തിയ […]
Extraction 2 / എക്സ്ട്രാക്ഷൻ 2 (2023)
എംസോൺ റിലീസ് – 3202 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Hargrave പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2023-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എക്സ്ട്രാക്ഷൻ 2. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ തന്നെ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ എന്ന സിനിമയുടെ സീക്വൽ കൂടിയാണിത്. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മുൻ മിഷനിലെ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈലർ ഓസ്ട്രിയയിൽ വിശ്രമ ജീവിതം നയിച്ചു പോകുന്നതിനിടയ്ക്ക് ഒരു ദിവസം ഒരു അപരിചിതൻ ടൈലറിനെ കാണാനെത്തുന്നു.ടൈലറിനെ […]
Enter the Dragon / എന്റർ ദ ഡ്രാഗൺ (1973)
എംസോൺ റിലീസ് – 3201 ക്ലാസിക് ജൂൺ 2023 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Clouse പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ടൂർണമെന്റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ […]