എം-സോണ്‍ റിലീസ് – 125 ഭാഷ ജർമ്മൻ സംവിധാനം Wolfgang Becker പരിഭാഷ മുഹമ്മദ് റിയാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 അഗാധമായ രാഷ്ട്രീയവിവക്ഷകളുള്ള ചരിത്ര സംഭവത്തെ നര്‍മ്മത്തിന്റെ നാനാര്‍ഥങ്ങളിലൂടെ അനുഭവിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ഗുഡ്ബൈ ലെനിന്’. ഏറെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വോള്‍ഫ്ഗാംഗ് ബെക്കര്‍ ആണ്. നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില് നിലം പൊത്തിയപ്പോള് ജര്‍മന്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ അതിന്റെ പ്രകമ്പനത്തില്‍ […]
Pulp Fiction / പള്‍പ്പ് ഫിക്ഷന്‍ (1994)
എം-സോണ്‍ റിലീസ് – 124 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ജിതിന് രാജ് ജോണർ ക്രൈം, ഡ്രാമ 8.9/10 1994 ൽ അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് പൾപ്പ് ഫിക്ഷൻ.കഴിഞ്ഞ മൂന്നു-നാല് ദശകത്തില്‍ വന്ന സിനിമകളില്‍ സിനിമാ ആഖ്യാന വ്യവസ്ഥിതി തന്നെ മാറ്റിമറിക്കുന്ന ശൈലി പിന്തുടര്‍ന്ന സിനിമയാണ് പള്‍പ്പ്ഫിക്ഷന്‍. ക്രൈമും, ത്രില്ലറും, നോണ്‍ലീനിയര്‍ ശൈലിയില്‍ സംവേധിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച സിനിമ. അമേരിക്കയിലെ പ്രശസ്തമായിട്ടുള്ള എന്റർടെയിൻമെന്റ് വീക്ക്ലിയുടെ നവക്ലാസ്സികുകളുടെ […]
Ernest & Celestine / ഏണസ്റ്റ് & സെലസ്റ്റീൻ (2012)
എം-സോണ്‍ റിലീസ് – 123 ഭാഷ ഫ്രഞ്ച് സംവിധാനം Stéphane Aubier, Vincent Patar പരിഭാഷ അഭിജിത്ത് വി.പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.9/10 സ്റ്റീഫൻ ഓബിയർ, വിൻസെന്റ് പതാർ, ബെഞ്ചമിൻ റെന്നർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 2012 ഫ്രാങ്കോ-ബെൽജിയൻ ആനിമേറ്റഡ് കോമഡി-ഡ്രാമ ചിത്രമാണ് ഏണസ്റ്റ് & സെലസ്റ്റീൻ. ബെൽജിയൻ എഴുത്തുകാരനും ചിത്രകാരനുമായ ഗബ്രിയേൽ വിൻസെന്റ് പ്രസിദ്ധീകരിച്ച അതേ പേരിലുള്ള കുട്ടികളുടെ പുസ്തകങ്ങളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യാപകമായ നിരൂപക പ്രശംസ നേടിയെടുത്ത […]
Gandhi / ഗാന്ധി (1982)
എം-സോണ്‍ റിലീസ് – 122 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Attenborough പരിഭാഷ അവർ കരോളിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് […]
Night of Silence / നൈറ്റ് ഓഫ് സൈലന്‍സ് (2012)
എം-സോണ്‍ റിലീസ് – 120 ഭാഷ ടര്‍ക്കിഷ് സംവിധാനം Reis Çelik പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ 6.3/10 പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങള്‍ തമ്മിലെ പുരാതനമായ കുടിപ്പകയ്ക്ക് അവസാനമായതോടെ ഒരു വിവാഹം നടത്തി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജയില്‍ നിന്ന് ആയിടെ പുറത്തിറങ്ങിയ കുറ്റവാളിയും തന്നെക്കാള്‍ അമ്പത് വയസ്സിലേറെ പ്രായവുമുള്ള കറ്റവാളിയായ വരന്റെ മുന്നിലേക്കാണ് കൗമാരക്കാരിയായ […]
Perfume: The Story of a Murderer / പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മര്‍ഡറര്‍ (2006)
എം-സോണ്‍ റിലീസ് – 119 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Tykwer പരിഭാഷ മുജീബ് സി പി വൈ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7.5/10 ടോം ടൈക്കർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ജർമൻ സിനിമയാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ. ജർമൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. പാട്രിക്ക് സസ്കിന്റ് എഴുതിയ പെർഫ്യൂം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. 18-ാം നൂറ്റാണ്ടിലെ ഫ്രാൻസിലാണ് കഥ […]
The Willow Tree / ദി വില്ലോ ട്രീ (2005)
എം-സോണ്‍ റിലീസ് – 118 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ പ്രമോദ് നാരയണന് ജോണർ ഡ്രാമ 7.4/10 ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ് മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ് എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ് ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ […]
Frozen / ഫ്രോസൺ (2013)
എം-സോണ്‍ റിലീസ് – 117 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck, Jennifer Lee പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7.4/10 നമ്മളിൽ എല്ലാവരിലും ജന്മസിദ്ധമായി കിട്ടിയിരിക്കുന്ന ഒരു കഴിവോ വ്യത്യസ്തതയോ ഉണ്ടായിരിക്കും. ഈ വ്യത്യസ്തത ചിലരെ കൂടുതൽ സ്വീകാര്യരാക്കുമ്പോൾ മറ്റുചിലർക്ക് അത് മറ്റുള്ളവരിൽ നിന്ന് മറച്ച് തികച്ചും സാധാരണക്കാരായി നടിച്ച് ദുസഹമായ ഒരു ജീവിതം നയിക്കാനായിരിക്കും വിധി. ഭയവും പരിഭ്രാന്തിയും മൂലം അവർ നിയന്ത്രണം വിട്ടു ചെയ്തുപോകുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ അവർക്ക് ഒരു […]