എംസോൺ റിലീസ് – 3049 ഭാഷ സിംഹള സംവിധാനം Visakesa Chandrasekaram പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ 8.1/10 1987 – 1990 വരെയുള്ള കാലത്ത് ശ്രീലങ്കയിൽ ജനത വിമുക്തി പെരമുന (JVP ) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന കലാപങ്ങളെ അന്നത്തെ സർക്കാർ അടിച്ചമർത്തുകയുണ്ടായി. ആ സായുധ വിപ്ലവകാലത്ത് ഏകദേശം അമ്പതിനായിരത്തോളം ശ്രീലങ്കൻ പൗരന്മാർ കൊല്ലപ്പെട്ടു. കുറെയേറെ പേരെ സുരക്ഷാ സേനകൾ പിടിച്ചു കൊണ്ടുപോയി. അവരിൽ പലരും തിരിച്ചു വന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ […]
Erased / ഇറേസ്ഡ് (2017)
എംസോൺ റിലീസ് – 3048 ഭാഷ ജാപ്പനീസ് സംവിധാനം Ten Shimoyama പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.8/10 2017 ൽ Netflix ലൂടെ പുറത്തിറങ്ങിയ ഒരു Japanese Drama-Fantasy-Mystery series സാണ് Boku Dake Ga Inai Machi എന്നറിയപ്പെടുന്ന ഇറേസ്ഡ്. ഒരു മികച്ച Manga എഴുത്തുകാരൻ ആകണമെന്നാണ് സതൊരുവിന്റെ ആഗ്രഹം. എന്നാൽ സമീപിക്കുന്ന കമ്പനികളെല്ലാം ഓരോ കാരണങ്ങളാൽ അവനെ നിരസിക്കുകയാണ്. ഒരു പിസ്സ ഷോപ്പിലെ ഡെലിവറി ബോയ് ആയി […]
Dororo / ഡൊറോറോ (2019)
എംസോൺ റിലീസ് – 3047 ഭാഷ ജാപ്പനീസ് സംവിധാനം Kazuhiro Furuhashi പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷന്, ആക്ഷൻ, അഡ്വഞ്ചർ 8.3/10 Studio Mappa യുടെ നിർമ്മാണത്തിൽ 2019-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേ സീരീസാണ് ഡൊറോറോ. കാലാവസ്ഥാ വ്യതിയാനങ്ങളും യുദ്ധവും കാരണം പട്ടിണിയും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു ദേശം. അവിടുത്തെ രാജാവ് അഭിവൃദ്ധിക്ക് വേണ്ടി ഭൂതങ്ങളുമായി കരാറുണ്ടാക്കുന്നു. അങ്ങനെ ആ ദേശം അഭിവൃദ്ധിപ്പെടുന്നു. പക്ഷേ രാജാവിന് ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകളും പഞ്ചേന്ദ്രിയങ്ങളും ഭൂതങ്ങൾ […]
Monster / മോൺസ്റ്റർ (2014)
എംസോൺ റിലീസ് – 3046 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ബുദ്ധിമാന്ദ്യമുള്ള ഒരു പെണ്ണാണ് Bok-Soon. വഴിയോര കച്ചവടം ചെയ്താണ് അവൾ ജീവിക്കുന്നത്. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച അവളെയും അനിയത്തിയെയും മുത്തശ്ശിയാണ് നോക്കിയിരുന്നത്. മുത്തശ്ശി മരിച്ചതോടെ അവളും അനിയത്തിയും ഒറ്റക്കാണ് താമസം. കമ്പനിയിലെ ഒരു പെണ്ണുമായുള്ള പ്രശ്നത്തിന്, കമ്പനി ഉടമസ്ഥനായ Jeon തന്റെ സഹോദരിയുടെ മകനായ Ik-Sang ന്റെ പക്കൽ കാശ് […]
The Hundred-Foot Journey / ദി ഹണ്ട്രഡ്-ഫുട്ട് ജേർണി (2014)
എംസോൺ റിലീസ് – 3045 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Lasse Hallström പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഡ്രാമ 7.3/10 ഇന്ത്യയിലെ കലാപ കലുഷിതമായ മുംബൈയിൽ നിന്നും അതിജീവനത്തിനായി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് കദം കുടുംബം. പാരമ്പര്യമായി റെസ്റ്ററന്റ് ബിസിനസ്സ് നടത്തിയിരുന്ന അവർ കുറച്ചുകാലം ലണ്ടനിൽ അഭയം തേടുന്നു. ലണ്ടനിലെ കൊടുംതണുപ്പും അവരുടെ ബിസിനസ്സിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം അവർ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് അഭയം കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഫ്രാൻസിലൂടെയുള്ള […]
A Dog’s Way Home / എ ഡോഗ്സ് വേ ഹോം (2019)
എംസോൺ റിലീസ് – 3044 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Martin Smith പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 പൂച്ചകളും നായകുട്ടികളും ഇടകലർന്നു ജീവിക്കുന്നൊരു തകർന്ന കെട്ടിടത്തിന്റെ അടിവശത്തായിരുന്നു അവൾ ജനിച്ചത്. സുഖമായി അങ്ങനെ പോകുമ്പോളാണ് അനിമൽ കെയർ ഡിപ്പാർട്മെന്റിലെ ചിലർ വന്ന് അവളുടെ അമ്മയെ പിടിച്ചോണ്ടുപോയത്. പക്ഷേ, തള്ളപ്പൂച്ച സൂത്രത്തിൽ അവളെ അവിടുന്ന് മാറ്റിയതുകൊണ്ടു രക്ഷപെട്ടു. അങ്ങനെയിരിക്കെയാണ് പൂച്ചകൾക്ക് തീറ്റികൊടുക്കാൻ ലൂക്കാസ് ദിവസേന അവിടെ വന്നുതുടങ്ങിയത്. ലുക്കാസിനെ […]
My Son / മൈ സൺ (2021)
എംസോൺ റിലീസ് – 3043 ഭാഷ ഇംഗ്ലീഷ് സംവിധാനം Christian Carion പരിഭാഷ വിഷ്ണു വിജയൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.0/10 ക്രിസ്ത്യൻ ക്യരിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെയിംസ് മകാവോയെ കേന്ദ്ര കഥാപാത്രമാക്കി 2021-ൽ പുറത്തിറങ്ങിയ ത്രില്ലർ ചലച്ചിത്രമാണ് “മൈ സൺ“. 2017-ൽ പുറത്തിറങ്ങിയ Mon garçon എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്ക് കൂടിയാണ് ഈ ചിത്രം. ഈതൻ എന്ന ഏഴ് വയസ്സുകാരന്റെ തിരോധാനവും അതിനുപ്പിന്നിലെ നിഗൂഢതകളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ജെയിംസ് മകാവോയാണ് […]
Adan / അദാൻ (2019)
എംസോൺ റിലീസ് – 3042 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ്, ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ, ത്രില്ലർ 5.4/10 “ലോകത്ത് ഭക്ഷണത്തിനോ, പാർപ്പിടത്തിനോ വേണ്ടി ഒരു സമരവും നടന്നിട്ടില്ല. നടന്നത് മുഴുവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.” Roman Perez Jr സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ക്രൈം ത്രില്ലറാണ് “അദാൻ.” പൊതുവെ ലെസ്ബിയൻ ചിത്രങ്ങളിൽ കാണുന്ന ടിപ്പിക്കൽ ക്ലൈമാക്സ് അല്ല ഇതിൽ എന്നത്, ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ് ആണ്. സ്വാതന്ത്ര്യം […]