എംസോൺ റിലീസ് – 2866 ഭാഷ കൊറിയൻ സംവിധാനം Jang-Hoon Lee പരിഭാഷ ഹബീബ് ഏന്തയാർ & ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ 7.3/10 കൊറിയൻ സിനിമാപ്രേമികളുടെ മനം കവർന്ന ‘ബീ വിത്ത് യൂ‘ വിന്റെ സംവിധായകനായ ലീ ജാങ് ഹൂണിന്റെ സംവിധാനത്തിലൊരുങ്ങി 2021ൽ പുറത്തിറങ്ങിയ ഫീൽഗുഡ്, റൊമാന്റിക്, ഡ്രാമ ചിത്രമാണ് ‘മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്’ ഗതാഗത സൗകര്യങ്ങൾ അത്യന്തം പരിതാപകരമായ ഒരു ഗ്രാമമാണ് ബുഞ്ചോൺ-രി. യാത്ര ചെയ്യാനായി അവിടുത്തെ ഗ്രാമവാസികളുടെ […]
Transcendence / ട്രാൻസെൻഡൻസ് (2014)
എംസോൺ റിലീസ് – 2865 ഭാഷ ഇംഗ്ലീഷ് സംവിധാനം Wally Pfister പരിഭാഷ അരുൺ ബി. എസ്. കൊല്ലം ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.2/10 ഭൂമിയിൽ ഇന്നുവരെ ജനിച്ചിട്ടുള്ള മനുഷ്യരുടെയെല്ലാം ബുദ്ധിശക്തിയും വികാരങ്ങളും ബോധവുമുള്ളൊരു സംവിധാനം വന്നാൽ എങ്ങനെയിരിക്കും? അത് ലോകത്തിന് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ ഉണ്ടാക്കുക? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വിൽ കാസ്റ്റർ അത്തരമൊരു സംവിധാനം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. അദ്ദേഹമതിൽ വിജയിക്കുമോ അതോ പരാജയപ്പെടുമോ? അതോ സ്വന്തം ജീവിതം […]
Just 6.5 / ജസ്റ്റ് 6.5 (2019)
എംസോൺ റിലീസ് – 2864 ഇറാനിയൻ ഫെസ്റ്റ് – 10 ഭാഷ പേർഷ്യൻ സംവിധാനം Saeed Roustayi പരിഭാഷ ഷെഫിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 നഗരം മയക്കുമരുന്നിന് അടിമകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ കൂടുതലും സ്ത്രീകൾ ഉൾപ്പടെ തെരുവിൽ കഴിയുന്നവരും. ആന്റി നാർകോട്ടിക് പോലീസ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥനായ സമദ് മയക്കുമരുന്ന് ലോകത്തെ രാജാവായ നാസർ ഖക്സാദിനെ പിടികൂടാൻ നടക്കുകയാണ്. എന്നാൽ ഇയാൾ ആരാണെന്ന് ഒരാൾക്കും അറിയില്ല. നിരവധി ഒപ്പറേഷനുകൾക്ക് ശേഷം നാസറിനെ കണ്ടെത്തുന്നു. അതിന് ശേഷമാണ് […]
The Wheel of Time Season 1 / ദ വീൽ ഓഫ് ടൈം സീസൺ 1 (2021)
എംസോൺ റിലീസ് – 2863 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ,അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ […]
Seetharaam Benoy Case No.18 / സീതാറാം ബിനോയ് കേസ് നം.18 (2021)
എംസോൺ റിലീസ് – 2859 ഭാഷ കന്നഡ സംവിധാനം Deviprasad Shetty പരിഭാഷ ജുനൈദ് ഒമർ ജോണർ ക്രൈം 7.5/10 ആനെഗദ്ദേ പോലീസ് സ്റ്റേഷനിലേക്ക് പുതിയതായി എത്തിയ ഇൻസ്പെക്ടറാണ് സീതാറാം. സ്ഥലം മാറി വന്ന അദ്ദേഹം താമസിക്കാൻ ഒരു വാടക വീട് കണ്ടെത്തുന്നു. വൈകാതെ അയാളുടെ ഭാര്യയും അവിടെ താമസം മാറുന്നു. അദ്ദേഹത്തിന്റെ ഭാര്യ വരുന്നതിന് തൊട്ട് മുൻപ് അയാളുടെ വീട്ടിൽ മോഷണം നടക്കുന്നു. പോലീസുകാരൻ്റെ വീട്ടിൽ തന്നെ മോഷണം നടന്നത് നാട്ടിൽ വലിയ ചർച്ചയാകുന്നു. ഇത് […]
Nathicharami / നാതിചരാമി (2018)
എംസോൺ റിലീസ് – 2858 ഭാഷ കന്നഡ സംവിധാനം Mansore പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ 7.2/10 വളരെ ചെറുപ്പത്തിൽ തന്നെ വിധവയാവേണ്ടി വന്നവളാണ് ഗൗരി. ഭർത്താവിന്റെ മരണം അവളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മറ്റൊരു വിവാഹം ചെയ്യാനോ പ്രണയത്തിലേർപ്പെടാനോ അവളുടെ മനസ്സ് അനുവദിക്കുന്നില്ല. മരിച്ചുപോയ ഭർത്താവിന്റെ ഓർമയിൽ കഴിയുമ്പോഴും കിടപ്പറയിൽ ആ ‘അസാന്നിധ്യം ‘അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ശരീരത്തിന്റെ ലൈംഗീക ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഏതൊരാളുടെയും കടമയാണെന്നും അതിൽ തെറ്റ് ചിന്തിക്കേണ്ടതില്ലെന്നുമുള്ള സൈക്കാട്രിസ്റ്റിന്റെ നിർദേശം അവളെ […]
Mum’s Guest / മംമ്സ് ഗസ്റ്റ് (2004)
എംസോൺ റിലീസ് – 2857 ഇറാനിയൻ ഫെസ്റ്റ് – 06 ഭാഷ പേർഷ്യൻ സംവിധാനം Dariush Mehrjui പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഡ്രാമ 7.2/10 ഇറാനിയൻ സിനിമയെന്ന് കേൾക്കുമ്പോൾ ചിലരുടെ മനസ്സിൽ വിടരുന്നത് കുറെ ദൈന്യതയുടെ ചിത്രങ്ങളായിരിക്കാം. കഥാപാത്രങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട് വശം കെട്ടവർക്ക് തത്കാലം വിശ്രമിക്കാം. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ മംമ്സ് ഗസ്റ്റ് എന്ന ഇറാനിയൻ ചിത്രമാണ് നിങ്ങൾക്കായി ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്. എഫത്തിന്റെ വീട്ടിലേക്ക് അവരുടെ ബന്ധുകൂടിയായ നവദമ്പതികൾ വിരുന്നിന് എത്തുന്നതും […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 05 The Lost Thing / ദ ലോസ്റ്റ് തിങ് (2010) ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Ruhemann & Shaun Tan പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ അനിമേഷന്‍, ഡ്രാമ, ഷോർട് 7.3/10 ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു […]