എംസോൺ റിലീസ് – 2828 ഭാഷ ഹിന്ദി സംവിധാനം Anubhav Chopra & Leena Yadav പരിഭാഷ ഫ്രെഡി ഫ്രാന്സിസ് ജോണർ ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി 7.7/10 ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില് തുണി തിരുകിയിരിക്കുന്നു! […]
David Attenborough: A Life on Our Planet / ഡേവിഡ് ആറ്റൻബറോ: എ ലൈഫ് ഓൺ അവർ പ്ലാനറ്റ് (2020)
എംസോൺ റിലീസ് – 2827 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Jonathan Hughes & Keith Scholey പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ബയോഗ്രഫി 9.0/10 മറ്റാരേക്കാളും കൂടുതലായി പ്രകൃതിയെ അടുത്തറിഞ്ഞ ജീവശാസ്ത്രജ്ഞൻ. ഘനഗംഭീരമായ ശബ്ദം കൊണ്ടും, അവതരണ ശൈലിയിലെ പുതുമ കൊണ്ടും, തലമുറകളെ സ്വാധീനിച്ച ടെലിവിഷൻ അവതാരകൻ. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും, വന്യമായ പ്രദേശങ്ങളും സന്ദർശിച്ച പര്യവേക്ഷകൻ. ജീവജാലങ്ങളെ അതിന്റെ എല്ലാ വൈവിധ്യങ്ങളിലും, അത്ഭുതങ്ങളിലും രേഖപ്പെടുത്തിയ പ്രകൃതി സ്നേഹി. ബ്രിട്ടൺ, തങ്ങളുടെ […]
Tiger Theory / ടൈഗർ തിയറി (2016)
എംസോൺ റിലീസ് – 2826 ഭാഷ ചെക്ക് സംവിധാനം Radek Bajgar പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 ഹാൻ വാർദ്ധക്യത്തിലെത്തിയ ഒരു മൃഗഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യ ഓൽഗ ഒരു ടീച്ചറാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മരണപ്പെടുന്നു. അദ്ദേഹത്തിന് സ്വന്തം മൃതദേഹം ദഹിപ്പിക്കാനായിരുന്നു ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മൃതദേഹം പള്ളിയിൽ അടക്കം ചെയ്താൽ മതി എന്ന് തീരുമാനിക്കുന്നു. ഹാൻ ഇതിനെ എതിർത്തെങ്കിലും അത് ഫലം കണ്ടില്ല. മൃതദേഹം പള്ളിയിൽ തന്നെ അടക്കം […]
WandaVision / വാൻഡാവിഷൻ (2021)
എംസോൺ റിലീസ് – 2824 ഭാഷ ഇംഗ്ലീഷ് നിർമാണം Marvel Studios പരിഭാഷ ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.0/10 മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കി എടുത്ത മിനി സീരീസാണ് വാൻഡാവിഷൻ. MCU വിന്റെ ആദ്യ ടെലിവിഷൻ സീരീസാണ് ഇത്. അവഞ്ചേഴ്സ്: എൻഡ്ഗെയിം സിനിമയുടെ സംഭവങ്ങൾക്ക് ശേഷമാണ് സീരീസിലെ കഥ നടക്കുന്നത്. ബ്ലിപിൽ ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരുന്നത് ഈ സീരീസിൽ കാണിക്കുന്നുണ്ട്.സിറ്റ്കോമുകൾക്ക് ഒരു ആദരവ് നൽകുന്ന രീതിയിലാണ് സീരീസ് […]
Lucid Dream / ലൂസിഡ് ഡ്രീംസ് (2017)
എംസോൺ റിലീസ് – 2823 ഭാഷ കൊറിയൻ സംവിധാനം Joon-Sung Kim പരിഭാഷ അക്ഷയ്. ടി ജോണർ സയൻസ് ഫിക്ഷൻ, ത്രില്ലർ 6.2/10 ലൂസിഡ് ഡ്രീം എന്ന Concept നെ അടിസ്ഥാനമാക്കി 2017- ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ, ത്രില്ലർ സിനിമയാണ് ലൂസിഡ് ഡ്രീം. അഴിമതിക്കാരായ നിരവധി രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും വെളിച്ചത്തുകൊണ്ടുവന്ന് ശത്രുക്കളെ സൃഷ്ടിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഡേ-ഹോ.ശത്രുക്കളിൽ ആരോ, തന്റെ മകനെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നുവർഷമായെങ്കിലും ഇതുവരെ ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല.കാണാതായ തന്റെ മകനെ […]
Old / ഓൾഡ് (2021)
എംസോൺ റിലീസ് – 2822 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 ഒരു മനുഷ്യായുസ്സ് ഒറ്റ ദിവസത്തിൽ തീർന്നു പോയാൽ എന്ത് ചെയ്യും. അതായത് നോക്കി നിൽക്കെ നമ്മൾ പ്രായമാകുന്നു. മരിച്ചു വീഴുന്നു. അതാണ് സിനിമയുടെ വൺലൈൻ. വെക്കേഷൻ ചിലവഴിക്കാൻ ഒരു ബീച്ചിലെത്തുന്ന പ്രിസ്ക്-ഗൈ ഫാമിലിക്കും കൂടെയുള്ളവർക്കും അത് പോലൊരു വിചിത്രവും ഭീതി നിറക്കുന്നതുമായ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നതും, അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ […]
Escape from Mogadishu / എസ്കേപ്പ് ഫ്രം മൊഗഡിഷു (2021)
എംസോൺ റിലീസ് – 2821 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.4/10 1990 ൽ സൊമാലിയൻ തലസ്ഥാനമായ മൊഗഡിഷുവിൽ ഉണ്ടായ ആഭ്യന്തര യുദ്ധത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികളുടെ സംഭവത്തെ അടിസ്ഥാനമാക്കി 150 കോടി ബഡ്ജറ്റിൽ നിർമിച്ച് 2021 ൽ കൊറിയയിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായി മാറിയ ആക്ഷൻ ത്രില്ലർ സിനിമയാണ് എസ്കേപ്പ് ഫ്രം മൊഗഡിഷു. യഥാർത്ഥ സംഭവത്തെ അതിൻ്റെ തനിമ […]
Meander / മിയാൻഡർ (2020)
എംസോൺ റിലീസ് – 2820 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Mathieu Turi പരിഭാഷ 01 അനൂപ് അനു പരിഭാഷ 02 ഷാനു നുജുമുദീൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5,7/10 2020 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് മിസ്റ്ററി ഹൊറർ ചിത്രമാണ് “മിയാൻഡർ.” കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചലിസ അവിചാരിതമായി ഒരു അജ്ഞാതന്റെ കാറിൽ കയറുവാൻ ഇടയാവുന്നു. ആ യാത്രയിൽ സംഭവിക്കുന്ന എന്തോ ഒരു സംഭവത്തിന് ശേഷം അവൾ ഉണർന്നെഴുന്നേൽക്കുന്നത് ഒരു […]