എംസോൺ റിലീസ് – 2789 ഭാഷ ഫ്രഞ്ച് സംവിധാനം Matthieu Donck പരിഭാഷ ഗിരീഷ് കുമാർ എൻ. പി.അദിദേവ്, നൗഫൽ നൗഷാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പൊലീസ് ഡിറ്റക്ടീവ് ആയ യോവൻ പീറ്റേർസ് തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി ബ്രസ്സൽസിൽ നിന്നും മകൾ കാമിലിനൊപ്പം തന്റെ സ്വന്തം പട്ടണമായ ഹൈഡർഫീൽഡിലേക്ക് മടങ്ങി വരികയാണ്. അന്നേദിവസം അവിടത്തെ ഒരു നദിയിൽ നിന്നും ദ്രിസ്സ് അസ്സാനി എന്ന ആഫ്രിക്കൻ വംശജനായ ഒരു ഫുട്ബോൾ കളിക്കാരന്റെ […]
Private Eye / പ്രൈവറ്റ് ഐ (2009)
എംസോൺ റിലീസ് – 2788 ഭാഷ കൊറിയൻ സംവിധാനം Dae-min Park പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ത്രില്ലർ 6.8/10 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കൊറിയയിലാണ് കഥ നടക്കുന്നത്. റോയൽ ഗാർഡിൽ നിന്നും പിരിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറാനുള്ള മോഹവുമായി ചില്ലറ പ്രൈവറ്റ് ഡിറ്റക്ടീവ് ജോലിയൊക്കെയായി പോവുകയാണ് നായകനായ ജിൻ-ഹോ. പ്രധാനമായും അവിഹിതബന്ധങ്ങൾ കണ്ടുപിടിച്ച് കാശുണ്ടാക്കലാണ് പണി. അങ്ങനെയിരിക്കെയാണ് മെഡിക്കൽ ഫിസിഷൻ ട്രെയിനിയായ ഗ്വാങ്-സൂവിന് കാട്ടിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം കിട്ടുകയും അതിൽ പഠിക്കുന്നതിനായി രഹസ്യമായി […]
Luka Chuppi / ലൂക്കാ ചുപ്പി (2019)
എംസോൺ റിലീസ് – 2787 ഭാഷ ഹിന്ദി സംവിധാനം Laxman Utekar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ 6.3/10 ലിവ്-ഇൻ റിലേഷൻഷിപ്പ് ഉത്തരേന്ത്യയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവാഹത്തിന് മുന്നേ ഒരുമിച്ചു നടക്കുന്ന യുവതീ യുവാക്കളെ പോലും ‘സംസ്കാര സംരക്ഷണ പാർട്ടി’ അനുയായികൾ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുകയാണ്. സംസ്കാര സംരക്ഷണ പാർട്ടി നേതാവ് വിഷ്ണു ത്രിവേദിയുടെ മകൾ രശ്മി മഥുരയിലെ ഒരു ലോക്കൽ ചാനലിൽ ജോലിക്ക് ചേരുകയും സഹപ്രവർത്തകനായ ഗുഡ്ഡു ശുക്ലയുമായ പ്രണയത്തിൽ ആകുകയും […]
Sui Dhaaga: Made in India / സുയി ധാഗാ: മേഡ് ഇൻ ഇന്ത്യ (2018)
എംസോൺ റിലീസ് – 2786 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ സജിൻ എം.എസ് & ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ 6.3/10 നാട്ടിലും വീട്ടിലും ഒരു ചാവാലിപ്പട്ടിയുടെ വില പോലും ഇല്ലാത്ത വിവാഹിതനായ തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരനാണ് മൗജി. എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിഞ്ഞ് കൈയിൽ കിട്ടും. പാരമ്പര്യമായി കൈത്തറി വ്യവസായം നടത്തിയിരുന്ന കുടുംബത്തിലെ മകനായ മൗജിക്ക്, തന്റെ പാരമ്പര്യ വ്യവസായം വീണ്ടും പൊടിതട്ടിയെടുക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും, വീട്ടുകാരും നാട്ടുകാരും […]
Prison Break Season 2 / പ്രിസൺ ബ്രേക്ക് സീസൺ 2 (2006)
എംസോൺ റിലീസ് – 2785 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Munich / മ്യൂണിക് (2005)
എംസോൺ റിലീസ് – 2784 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 1972 മ്യൂണിക് ഒളിമ്പിക്സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ […]
Midnight / മിഡ്നെറ്റ് (2021)
എംസോൺ റിലീസ് – 2783 ഭാഷ കൊറിയൻ സംവിധാനം Oh-Seung Kwon പരിഭാഷ 1 പാർക്ക് ഷിൻ ഹേ പരിഭാഷ 2 അനൂപ് അനു ജോണർ ത്രില്ലർ 6.5/10 ക്വോൻ ഓഹ്-സേങ് എഴുതി സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ത്രില്ലർ ചിത്രമാണ് മിഡ്നൈറ്റ്. ക്യോങ്ങ് മി ബധിരയും മൂകമായ പെൺകുട്ടിയാണ് അവളുടെ അമ്മയ്ക്കും അതേ അവസ്ഥയാണ്. ഒരു ബ്യൂട്ടി പ്രോഡക്ടസ് ബിസ്സ്നസ്സ് സ്ഥാപനത്തിലെ കസ്റ്റമർ കെയർ സർവ്വീസിലാണ് അവൾ ജോലി ചെയ്യുന്നത്. ജോലി […]
Banshee Season 2 / ബാൻഷീ സീസൺ 2 (2014)
എംസോൺ റിലീസ് – 2781 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]