എംസോൺ റിലീസ് – 3164 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.0/10 2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ […]
Real Steel / റിയൽ സ്റ്റീൽ (2011)
എംസോൺ റിലീസ് – 3163 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.0/10 ഹ്യൂ ജാക്ക്മാൻ ഇവാൻജലിൻ ലില്ലി, ഡക്കോട്ട ഗോയോ, ആന്റണി മാക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തി 2011-ൽ ആക്ഷൻ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റിയൽ സ്റ്റീൽ. ഭാവിയിൽ മനുഷ്യ ബോക്സിങ്ങിന്റെ ജനപ്രീതി കുറയുകയും, റോബോട്ട് ബോക്സിങ് പ്രശസ്തിയാർജ്ജിക്കുയും ചെയ്യുന്നു. മുൻ ബോക്സറായിരുന്ന ചാർളി കെന്റൺ, തന്റെ റോബോട്ടുകളെല്ലാം തുടർച്ചയായി പരാജയപ്പെടുന്നത്തോടെ […]
Black Adam / ബ്ലാക്ക് ആഡം (2022)
എംസോൺ റിലീസ് – 3159 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ വിഷ് ആസാദ് & അഖിൽ ജോബി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.3/10 അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, ഖാണ്ഡാക് അഖ്-റ്റോണ്‍ രാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം പൈശാചിക ശക്തികളാല്‍ സബ്ബാക്കിന്റെ കിരീടം നിര്‍മ്മിക്കുന്നു. ദുര്‍ഭരണത്തില്‍ വശം കെട്ട മാന്ത്രികര്‍ ഷസാമിന്റെ ശക്തികളാല്‍ ടെത്ത് ആഡം എന്ന ചാമ്പ്യനെ സൃഷ്ടിയ്ക്കുന്നു. തുടര്‍ന്ന് ടെത്ത് ആഡം അഖ്-റ്റോണ്‍ രാജാവിനെ കൊന്നിട്ട് കാലയവനികയില്‍ മറയുന്നു. ഇന്നത്തെ […]
Person of Interest Season 1 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
എംസോൺ റിലീസ് – 3148 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു […]
Avatar / അവതാർ (2009)
എംസോൺ റിലീസ് – 3146 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.9/10 ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവ് എന്നറിയപ്പെടുന്ന ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ 2009 ഡിസംബർ 19-ന് പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ. 2154-ൽ ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ക്ഷയിച്ചു വന്നതോടെ വെള്ളത്തിനും മറ്റു അമൂല്യ ധാതുക്കൾക്കും വേണ്ടി മനുഷ്യർ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിക്കുന്ന സമയം. അക്കാലത്താണവർ ഭൂമിയിൽ നിന്നും 4,423 പ്രകാശവർഷം അകലെയുള്ള […]
Mission: Impossible – Fallout / മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട് (2018)
എംസോൺ റിലീസ് – 3142 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.7/10 മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 6-മത്തെ ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ മക്കോറി സംവിധാനം ചെയ്ത മിഷൻ: ഇംപോസ്സിബിൾ – ഫോളൗട്ട്. അഞ്ചാമത്തെ ചിത്രത്തില്‍ ഉണ്ടായിരുന്ന സിന്‍ഡിക്കേറ്റ് എന്ന തീവ്രവാദസംഘടന നശിച്ചതിനെ തുടര്‍ന്ന് ബാക്കി വന്ന അതിലെ അംഗങ്ങള്‍ “ദി അപ്പോസില്‍സ്” എന്ന പേരില്‍ വേറൊരു സംഘം ഉണ്ടാക്കി. അവര്‍ ജോണ്‍ ലാര്‍ക്ക് […]
Mission: Impossible – Rogue Nation / മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷൻ (2015)
എംസോൺ റിലീസ് – 3141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher McQuarrie പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.4/10 മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 5-മത്തെ ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ മക്കോറി സംവിധാനം ചെയ്ത മിഷൻ: ഇംപോസ്സിബിൾ – റോഗ് നേഷന്‍. നാലാമത്തെ ചിത്രത്തിന്റെ അവസാനം ലഭിച്ച മിഷന് അനുസരിച്ച് ഈഥന് ഹണ്ട് (ടോം ക്രൂസ്) സിന്‍ഡിക്കേറ്റ് എന്ന തീവ്രവാദസംഘടനയുടെ പിന്നാലെയാണ്. എന്നാല്‍, മുന്‍കാല സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് CIA അമേരിക്കന്‍ അധികാരികളെ […]
Mission: Impossible – Ghost Protocol / മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ (2011)
എംസോൺ റിലീസ് – 3140 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.4/10 മിഷൻ: ഇംപോസ്സിബിൾ സീരീസിലെ 4-മത്തെ ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ മിഷൻ: ഇംപോസ്സിബിൾ – ഗോസ്റ്റ് പ്രോട്ടോകോൾ. ന്യൂക്ലിയർ വാർ ഉണ്ടാക്കിയെടുക്കാൻ പദ്ധതിയിട്ട തീവ്രവാദിയായ ഹെൻഡ്രിക്സ് ഒരു സ്ഫോടനം നടത്തി, റഷ്യയുടെ ന്യൂക്ലിയർ ലോഞ്ച് ഡിവൈസ് മോഷ്ടിച്ച് കടന്നുകളയുന്നു. സ്ഫോടനത്തിന്റെ പഴി IMF-ന്റെ മേലെ വീഴുന്നതോടെ IMF-നെ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഉത്തരവിടുന്നു. എന്നാൽ […]