എംസോൺ റിലീസ് – 3271 ഏലിയൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Cornish പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 ലണ്ടന്‍ നഗരത്തിലെ ഒരിടത്തരം ബ്ലോക്കിൽ താമസിക്കുന്ന കൗമാരപ്രായക്കാരായ കുറച്ച് ആൺകുട്ടികൾ. രാത്രിയിലെ കറങ്ങിനടപ്പും പിന്നെ ഒറ്റയ്ക്ക് നടക്കുന്നവരോട് ഗുണ്ടായിസം കാണിച്ച് കൈയിലുള്ളത് തട്ടിയെടുക്കലുമാണ് ഇവന്മാരുടെ ഇഷ്ടവിനോദം. അങ്ങനെയൊരു രാത്രിയിൽ, ഒരു യുവതിയെ വിരട്ടുമ്പോഴാണ് പെട്ടെന്ന് ഒരന്യഗ്രഹജീവി മാനത്തുനിന്ന് പൊട്ടിവീണത്! മുന്നും പിന്നും നോക്കാതെ അവന്മാർ അതിനെ കുത്തി […]
Werewolf by Night / വെയർവൂൾഫ് ബൈ നൈറ്റ് (2022)
എംസോൺ റിലീസ് – 3270 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Giacchino പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.1/10 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഒരു മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ടി.വി സ്പെഷ്യലാണ് വെയർവൂൾഫ് ബൈ നൈറ്റ്, കഥ നടക്കുന്നത് മാർവെലിന്റെ അവഞ്ചേഴ്സ് ടീം ഉള്ള യൂണിവേഴ്സിലല്ല. മാർവെലിന്റെ തന്നെയൊരു ഡാർക്ക് യൂണിവേഴ്സിലാണ്. രാക്ഷസന്മാരും അവരെ വേട്ടയാടുന്നവരും താമസിക്കുന്ന ഈ യൂണിവേഴ്സിൽ ഏറ്റവും ശക്തനായ വേട്ടക്കാരൻ ധരിക്കുന്ന ആയുധമാണ് ബ്ലഡ്സ്റ്റോൺ. ഈ ബ്ലഡ്സ്റ്റോൺ […]
The Childe / ദ ചൈൽഡ് (2023)
എംസോൺ റിലീസ് – 3269 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 ദ വിച്ച്: പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നീ സിനിമകൾ സംവിധാനം ചെയ്ത പാർക്ക് ഹൂൻ-ജങിന്റെ 2023ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ചൈൽഡ്. ഫിലിപ്പീൻ സ്വദേശിയായ മാതാവിന്റെ ഓപ്പറേഷന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് താൻ ഇതുവരെ കാണാത്ത കൊറിയയിലുള്ള സമ്പന്നനായ പിതാവിന്റെ അരികിലേക്ക് യാത്രതിരിച്ച മാർക്കോ എന്ന […]
Moving Season 1 / മൂവിങ് സീസൺ 1 (2023)
എംസോൺ റിലീസ് – 3267 ഭാഷ കൊറിയൻ സംവിധാനം In-je Park & Younseo Park പരിഭാഷ ഷിഹാസ് പരുത്തിവിള, വിഷ് ആസാദ്, സജിൻ എം. എസ്,റിയാസ് പുളിക്കൽ, ചനാൻഡ്ലർ ബോങ് & ഫാസിൽ മാരായമംഗലം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.6/10 സൗത്ത് കൊറിയന്‍ വെബ്ടൂണ് രചയിതാവും ആര്‍ട്ടിസ്റ്റുമായ കാങ് ഫുളിന്റെ, 200 മില്യണിലധികം വ്യൂ നേടിയ വെബ്ടൂണായ “മൂവിങ്“-നെ അടിസ്ഥാനമാക്കി, Disney+ന് വേണ്ടി പാര്‍ക്ക് ഇന്‍-ജെ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ കൊറിയന്‍ സീരീസാണ് “മൂവിങ്“. […]
The Myth / ദ മിത്ത് (2005)
എംസോൺ റിലീസ് – 3265 ഭാഷ മാൻഡറിൻ സംവിധാനം Stanley Tong പരിഭാഷ ജ്യോതിഷ് കുമാർ.എസ്.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 നമ്മുടെ ഏവരുടെയും സൂപ്പർഹീറോ ജാക്കി ചാൻ മലയാളം പറഞ്ഞാൽ അതെങ്ങനെയിരിക്കും, അതും ഒരു ചൈനീസ് ഭാഷ സിനിമയിൽ. ജാക്കി ചാൻ മലയാളത്തിൽ സംസാരിക്കുന്ന ഒരേ ഒരു സിനിമയാണ് 2005-ൽ പുറത്തിറങ്ങിയ സ്റ്റാൻലി ടോങ്ങ് സംവിധാനം ചെയ്ത “ദ മിത്ത്” എന്ന സിനിമ. ഈ ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് തകർത്ത് അഭിനയിച്ചിട്ടുണ്ട്. […]
Loki Season 2 / ലോകി സീസൺ 2 (2023)
എംസോൺ റിലീസ് – 3264 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Benson, Aaron M,Dan DeLeeuw & Kasra Farahani പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.2/10 ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് […]
The Angel / ദി ഏഞ്ചൽ (2018)
എംസോൺ റിലീസ് – 3263 ഭാഷ ഇംഗ്ലീഷ് സംവിധാനം Ariel Vromen പരിഭാഷ ഹാരിസ് പി വി ഇടച്ചലം & റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.7/10 ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ പേര് കൊത്തിവെക്കപ്പെട്ട ഒരു ചാരൻ; ഒരേ സമയം മൊസാദിന്റെയും ഈജിപ്റ്റിന്റെയും പ്രിയപ്പെട്ട ദൂതനായി മാറിയ “അഷ്റഫ് മർവാൻ” എന്ന ഈജിപ്റ്റുകാരന്റെ ഉദ്വേഗഭരിതമായ ജീവിതകഥ. ഈജിപ്റ്റിന്റെ ജനപ്രിയനായിരുന്ന പ്രസിഡന്റ് ഗമാൽ അബ്ദുന്നാസറിന്റെ മരുമകനായിരുന്ന അഷ്റഫ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ കണ്ണിലുണ്ണിയായി തീർന്നതിന്റെ […]
Ballerina / ബല്ലറീന (2023)
എംസോൺ റിലീസ് – 3262 ഭാഷ കൊറിയൻ സംവിധാനം Chung-Hyun Lee പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, , ത്രില്ലർ 6.3/10 ലീ ചങ്-ഹ്യുൻ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബല്ലറീനാ.ബോഡിഗാർഡായി ജോലി ചെയ്തിരുന്ന നായികയുടെ ഉറ്റസുഹൃത്ത് പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്യുന്നു. അതിന് കാരണക്കാരായവരെ തേടിയിറങ്ങുന്നതും അവരോട് പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ