എംസോൺ റിലീസ് – 3034 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ ഡോ. ജമാൽ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.4/10 2001 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിലെ മുഖ്യപ്രതി എന്ന സംശയത്തിന്റെ പേരിൽ ഒരു കുറ്റവും ചാർജ് ചെയ്യപ്പെടാതെ 14 വർഷം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന മൌറിട്ടാനിയക്കാരൻ മൊഹാമെദു ഓൾഡ് സ്ലാഹിയുടെ ജയിലിലെ ഓർമ്മക്കുറിപ്പായ ഗ്വാണ്ടനാമോ ഡയറി എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ലീഗൽ ഡ്രാമയാണ് […]
The Color of Pomegranates / ദ കളർ ഓഫ് പോമഗ്രനേറ്റ്സ് (1969)
എംസോൺ റിലീസ് – 3032 ക്ലാസിക് ജൂൺ 2022 – 10 ഭാഷ അർമീനിയൻ സംവിധാനം Sergei Parajanov പരിഭാഷ മുബാറക് റ്റി എൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.6/10 അർമീനിയൻ കവിയായ Sayat Nova യുടെ ജീവിതത്തെ ആസ്പദമാക്കി, വിഖ്യാത സോവിയറ്റ് ചലച്ചിത്രകാരനായ സെർഹി പാരാജനോവ് സംവിധാനം ചെയ്ത ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ ദ കളർ ഓഫ് പോമഗ്രനേറ്റ്സ്. കവിയുടെ ബാല്യം, യൗവ്വനം, വാർദ്ധക്യം, മരണം എന്നിങ്ങനെ വിവിധ അധ്യായങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം, […]
The Gospel According to St. Matthew / ദ ഗോസ്പൽ അക്കോർഡിംഗ് ടു സെന്റ് മാത്യു (1964)
എംസോൺ റിലീസ് – 3029 ക്ലാസിക് ജൂൺ 2022 – 07 ഭാഷ ഇറ്റാലിയൻ സംവിധാനം Pier Paolo Pasolini പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 1964ല്‍ പിയെര്‍ പൗലോ പസോളിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യൂ.” ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം മത്തായിയുടെ സുവിശേഷം അനുസരിച്ച് ഉള്ള യേശു ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്. ചിത്രം […]
Gangubai Kathiawadi / ഗംഗുബായ് കഠിയവാഡി (2022)
എംസോൺ റിലീസ് – 3003 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു. അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് […]
Bizim Için Sampiyon / ബിസിം ഇച്ചിൻ സാമ്പ്യോൻ (2018)
എംസോൺ റിലീസ് – 2879 ഭാഷ ടർക്കിഷ് സംവിധാനം Ahmet Katiksiz പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.3/10 തുർക്കിയുടെ കുതിരയോട്ട മത്സരങ്ങളുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട രണ്ടുപേരുകളാണ് ഹാലിസ് കരതാഷിന്റെതും ബോൾഡ് പൈലറ്റിന്റേതും. ഒരാൾ കുതിരയോട്ട മത്സരപ്രേമികൾ “മാന്ത്രികൻ” എന്ന ഓമനപ്പേരിട്ട് വിളിച്ച തുർക്കിയുടെ ഇതിഹാസ ജോക്കിയും മറ്റൊരാൾ ഗാസി റേസിലെ ഏറ്റവും വേഗതയേറിയ കുതിര എന്ന റിക്കോർഡിന് ഉടമയായ ഒരു കുതിരയും. തുർക്കിയുടെ കുതിരയോട്ട ചരിത്രത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട ഒരു […]
Close-Up / ക്ലോസ്-അപ്പ് (1990)
എംസോൺ റിലീസ് – 2850 ഇറാനിയൻ ഫെസ്റ്റ് – 02 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.3/10 വിവാഹമോചിതനും, തൊഴിൽരഹിതനുമായ ഹൊസെയ്ൻ സബ്സിയാൻ, ഒരു കടുത്ത സിനിമാ പ്രേമിയാണ്. ഒരു ബസ് യാത്രയ്ക്കിടയിൽ വൃദ്ധയായ ഒരു സ്ത്രീ, പ്രശസ്ത സംവിധായകനായ മൊഹ്സിൻ മഖ്മൽബഫ് ആണെന്ന് തെറ്റിദ്ധരിച്ച് സബ്സിയാനെ പരിചയപ്പെടുന്നു. മഖ്മൽബഫിൻ്റെ ആരാധകനായ, അദ്ദേഹത്തിൻ്റെ ഛായയുള്ള സബ്സിയാൻ, ആ ധാരണയ്ക്കനുസരിച്ച് സ്വാഭാവികമായി തന്നെ പെരുമാറുന്നു. വൃദ്ധയുടെ […]
Sardar Udham / സർദാർ ഉധം (2021)
എംസോൺ റിലീസ് – 2832 ഭാഷ ഹിന്ദി & ഇംഗ്ലീഷ് സംവിധാനം Shoojit Sircar പരിഭാഷ പ്രജുൽ പി & രോഹിത് ഹരികുമാര്‍ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 9.1/10 നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അറിയാതെ പോയ നിരവധി പോരാളികള്‍ ഉണ്ട്. അവരില്‍ ഒരാളാണ് ഉധം സിംഗ്. അദ്ദേഹത്തെക്കുറിച്ചുള്ള ചിത്രമാണ് സുജീത്ത് സര്‍ക്കാരിന്റെ സംവിധാനത്തില്‍ 2021-ല്‍ ഇറങ്ങിയ “സര്‍ദാര്‍ ഉധം“. ഭഗത് സിംഗിൻ്റെ “ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസിയേഷൻ” എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചതിന് അറസ്റ്റ് […]
David Attenborough: A Life on Our Planet / ഡേവിഡ് ആറ്റൻബറോ: എ ലൈഫ് ഓൺ അവർ പ്ലാനറ്റ് (2020)
എംസോൺ റിലീസ് – 2827 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Jonathan Hughes & Keith Scholey പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ബയോഗ്രഫി 9.0/10 മറ്റാരേക്കാളും കൂടുതലായി പ്രകൃതിയെ അടുത്തറിഞ്ഞ ജീവശാസ്ത്രജ്ഞൻ. ഘനഗംഭീരമായ ശബ്ദം കൊണ്ടും, അവതരണ ശൈലിയിലെ പുതുമ കൊണ്ടും, തലമുറകളെ സ്വാധീനിച്ച ടെലിവിഷൻ അവതാരകൻ. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും, വന്യമായ പ്രദേശങ്ങളും സന്ദർശിച്ച പര്യവേക്ഷകൻ. ജീവജാലങ്ങളെ അതിന്റെ എല്ലാ വൈവിധ്യങ്ങളിലും, അത്ഭുതങ്ങളിലും രേഖപ്പെടുത്തിയ പ്രകൃതി സ്നേഹി. ബ്രിട്ടൺ, തങ്ങളുടെ […]