എംസോൺ റിലീസ് – 3168 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Scanlon പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.4/10 ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെടും. […]
Be My Boyfriend / ബീ മൈ ബോയ്ഫ്രണ്ട് (2021)
എംസോൺ റിലീസ് – 3162 ഭാഷ കൊറിയൻ സംവിധാനം Lee Si-young പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ ഷോർട് 7.3/10 ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. […]
Gullak Season 3 / ഗുല്ലക് സീസൺ 3 (2022)
എംസോൺ റിലീസ് – 3161 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ […]
Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11
എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 06 Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957) ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്. അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും […]
Vaalvi / വാളവി (2023)
എംസോൺ റിലീസ് – 3157 ഭാഷ മറാഠി സംവിധാനം Paresh Mokashi പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 8.6/10 പരേഷ് മൊകാഷിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മറാഠി ചിത്രമാണ് ‘വാളവി‘. ഒരു കമ്പനീ ഉടമയായ അനികേതും ഡെന്റിസ്റ്റായ കാമുകി ദേവികയും ചേര്‍ന്ന് ഡിപ്രഷന് ചികില്‍സ തേടുന്ന അനികേതിന്റെ ഭാര്യ ആവ്ണിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അവരതില്‍ വിജയിക്കുമോ? എന്തൊക്കെ കടമ്പകളാണ് […]
Ponyo / പൊന്യോ (2008)
എംസോൺ റിലീസ് – 3151 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ഷംനജ് ഇ. പി. ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.6/10 ജാപ്പനീസ് ആനിമേഷൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സ്പിരിറ്റഡ് എവേ (2001) എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹയാവോ മിയസാക്കി Studio Ghibli യുടെ പ്രൊഡക്ഷനിൽ പുറത്തിറക്കിയ ഏട്ടാമത്തെ ചിത്രമാണ് പൊന്യോ (ഓൺ ദ ക്ലിഫ് ബൈ ദ സീ). ദുഷ്ടനായ മന്ത്രവാദിയുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട് വന്ന ഒരു മത്സ്യം […]
Makdee / മക്ഡീ (2002)
എംസോൺ റിലീസ് – 3149 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ കോമഡി, ഫാമിലി, ഫാന്റസി 7.5/10 ഇരട്ട സഹോദരങ്ങളായ ചുന്നിയുടേയും മുന്നിയുടേയും കഥയാണ് മക്ഡീ. അവരെ കാണാൻ ഒരേപോലെയാണെങ്കിലും രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമാണ്. മുന്നിയൊരു പഞ്ചഭാവമാണ്. ചുന്നിയാണെങ്കിലോ ഒരു കുസൃതിക്കാരിയും. അവരുടെ ഗ്രാമത്തിൽ ഒരു പഴയ ബംഗ്ലാവുണ്ട്. അതിനകത്തൊരു മന്ത്രവാദിനിയുണ്ട് എന്നതുകൊണ്ട് ഗ്രാമവാസികളാരും അതിനകത്തേക്ക് പോവാൻ ധൈര്യപ്പെടാറില്ല. ഒരിക്കൽ മുന്നി അറിയാതെ ബംഗ്ലാവിന്റെ അകത്തേക്ക് കയറി […]
Orange / ഓറഞ്ച് (2015)
എംസോൺ റിലീസ് – 3143 ഭാഷ ജാപ്പനീസ് സംവിധാനം Kôjirô Hashimoto പരിഭാഷ ഹബീബ് ഏന്തയാർ & ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 പുറം തൊലിയ്ക്ക് കയ്പ്പുള്ളതും അകമേ രുചിയാല്‍ സമൃദ്ധമായതുമായ ഒരു ഓറഞ്ച് സമ്മാനിക്കുന്നതിന് സമാനമായ സമ്മിശ്ര അനുഭൂതികളാണ് ജീവിതം നമുക്ക് നല്‍കുന്നത്. കുറ്റബോധത്തിന്റെ കടലില്‍ മുങ്ങിത്താഴുന്ന നാഹോയ്ക്ക് തന്റെ ഭൂതകാലത്തില്‍ മാറ്റം വരുത്തണമെന്ന് അതിയായ ആഗ്രഹം തോന്നിയ സമയത്താണ് പത്ത് വര്‍ഷം മുമ്പുള്ള തനിക്ക് തന്നെ അവൾ ഒരു കത്തെഴുതാന്‍ […]