എം-സോണ്‍ റിലീസ് – 2242 ഭാഷ കൊറിയന്‍ നിർമാണം vLive പരിഭാഷ വിഷ്ണു ഷാജി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.4/10 ഒരു മൊബൈൽ സ്റ്റോറി ഗെയിമിനെ അധാരമാക്കി 2019 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ സ്കൂൾ ഡ്രാമയാണ് “ബെസ്റ്റ് മിസ്റ്റേക് “. ഹൈ സ്കൂൾ വിദ്യാർത്ഥിയായ കിം യെൻ ഡോ (ലീ യൂൻ ജെയ്) യുടെ പഴയ ക്ലാസ്സ്മേറ്റായിരുന്നു ഹിയോ ജിൻസൂ. സ്കൂളിൽ നിന്നും മാറിയിട്ടും അവൻ അവളെ പ്രണയത്തിന്റെ പേരിൽ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. […]
Antarctica / അന്റാർട്ടിക്ക (1983)
എം-സോണ്‍ റിലീസ് – 2241 MSONE GOLD RELEASE ഭാഷ ജാപ്പനീസ്, ഇറ്റാലിയൻ സംവിധാനം Koreyoshi Kurahara പരിഭാഷ വിവേക് സത്യൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.8/10 കൊറിയോഷി കുരഹാര സംവിധാനം ചെയ്ത് കെൻ തകാകുര അഭിനയിച്ച 1983 ലെ ജാപ്പനീസ് ഡ്രാമ/അഡ്വെൻജർ ചിത്രമാണ് അന്റാർട്ടിക്ക.1958-ൽ ഒരു ജാപ്പനീസ് ശാസ്ത്ര പര്യവേഷണ സംഘത്തിന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയും അതികഠിനമായ കലാവസ്ഥയിൽ നിന്നുമുള്ള മടക്കയാത്രയും പ്രതിപാദിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ടാരോ, ജിറോ എന്നീ പേരുകളിലുള്ള സഖാലിൻ ഹസ്കി […]
Tai Chi 0 / തായ് ചി സീറോ (2012)
എം-സോണ്‍ റിലീസ് – 2240 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Stephen Fung പരിഭാഷ ഫാസിൽ ചോല ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.1/10 2012ൽ സ്റ്റീഫൻ ഫങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമയാണ് തയ് ചി സീറോ. യാങ് ലു ചാൻ എന്ന ബാലൻ ചെൻ സ്റ്റൈൽ കുങ്ഫു പഠിക്കാനായി ചെൻ ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ ഗ്രാമത്തിലുള്ളവർ തങ്ങളുടെ കുങ്ഫു, പുറത്തു നിന്നൊരാളെ പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. കുങ്ഫു പഠിക്കാനായി ലു ചാൻ നടത്തുന്ന […]
The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 2239 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.4/10 ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ […]
Pasta / പാസ്ത (2020)
എംസോൺ റിലീസ് – 2236 ഭാഷ ഹിന്ദി സംവിധാനം Vibhuti Narayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഷോർട് ടിവി ആക്റ്റർമാരായ ശരദ് മൽഹോത്രയും മധുരിമ തുളിയും അഭിനയിച്ചു ഈ കഴിഞ്ഞ സെപ്റ്റംബറിൽ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസായ ഹ്രസ്വ ചിത്രമാണ് “പാസ്ത”.ഒരു മിനിറ്റ് സംസാരത്തിൽ അവസാനിക്കുന്ന പല പ്രശ്നങ്ങളും സംസാരിക്കാതെ ഊഹാപോഹങ്ങൾ വച്ചുകൊണ്ട് ഊതി വീർപ്പിക്കുന്നത് മൂലം കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല.പതിനാറു മിനിറ്റ് നീളുന്ന ഈ ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടിയാണ് ഇന്നത്തെ […]
Daddy’s Girl / ഡാഡിസ് ഗേൾ (2020)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Jed Hart പരിഭാഷ ജോതിഷ് ആന്റണി ജോണർ ഡ്രാമ, ഷോർട് Jed Hart സംവിധാനം ചെയ്ത്, 2020 പുറത്തിറങ്ങിയ ഒരു ഷോർട് ഫിലിമാണ് ഡാഡിസ് ഗേൾ. ജയിൽ ഗാർഡ് ആയ വിൻസെന്റ് തിരിച്ചു വീട്ടിലേക്ക് പോകും നേരം ഒരു സൈക്കിൾ റോഡിനു മധ്യേ കിടക്കുന്നത് കാണുകയും, അതിന്റെ ഉടമസ്ഥയായ കുട്ടിയെ അന്വേഷിച്ചു പോകുകയും ചെയ്യുന്നതാണ് ഈ ഹൊറർ ഹ്രസ്വചിത്രത്തിന്റെ കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Cuerdas / ക്വെർദാസ് (2014)
എംസോൺ റിലീസ് – 2236 ഭാഷ സ്പാനിഷ് സംവിധാനം Pedro Solís García പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 7.9/10 2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ […]
The Last Farm / ദി ലാസ്റ്റ് ഫാം (2004)
എംസോൺ റിലീസ് – 2236 ഭാഷ ഐസ്ലാൻഡിക് സംവിധാനം Rúnar Rúnarsson പരിഭാഷ ശ്രീബു കെ.ബി ജോണർ ഡ്രാമ, ഷോർട് 7.6/10 ഐസ്ലാൻഡിലെ വിദൂരമായ താഴ്വരയിൽ ജീവിക്കുന്ന വൃദ്ധ ദമ്പതികളിലൂടെയും അവരുടെ സഹായിയും അടങ്ങിയ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന 2004-ൽ പുറത്തിറങ്ങിയ ഐസ്ലാൻഡിക് ഹ്രസ്വചിത്രമാണ് ദി ലാസ്റ്റ് ഫാം. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടു ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രം കണ്ടറിയേണ്ട ഒന്നാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ