എം-സോണ്‍ റിലീസ് – 1666 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍സ് Matt Duffer, Ross Duffer പരിഭാഷ റാഷി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ആദ്യ രണ്ടു സീസണിലും കഥയിൽ ഹാക്കിൻസിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഭവങ്ങൾ 1985 ആയപ്പോഴേക്കും […]
Innocent Thing / ഇന്നസെന്റ് തിംഗ് (2014)
എം-സോണ്‍ റിലീസ് – 1665 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ ഡ്രാമ, ത്രില്ലർ 6.1/10 ഒരു ഗേൾസ് ഹൈസ്കൂളിൽ കായികാധ്യാപനായി ജോലി ചെയ്യുകയാണ് മുൻ റഗ്ബി പ്ലെയർ കൂടിയായ മിസ്റ്റർ. കിം. ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ലളിതമായ ജീവിതം നയിക്കുന്ന കിമ്മിന്റെ മുന്നിലേയ്ക്ക് സ്കൂളിലെ യാങ്-യൂൻ എന്ന പെൺകുട്ടി കടന്നുവരുന്നു. ചില സാഹചര്യങ്ങൾ മൂലം കിം അവളുമായി കൂടുതലടുക്കാൻ ഇടയാകുന്നു. യാങ്-യൂനിന്റെ കിമ്മിനോടുള്ള അടങ്ങാത്ത പ്രണയം കിമ്മിന്റെ കുടുംബജീവിതം താളം തെറ്റിക്കുന്നു. […]
Mafia: Chapter 1 മാഫിയ: ചാപ്റ്റർ 1 (2020)
എം-സോണ്‍ റിലീസ് – 1657 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ അശ്വിൻ ലെനോവ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.0/10 നഗരത്തെ മയക്കുമരുന്ന് വിമുക്ത മേഖലയാക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നൊരു നർക്കോട്ടിക്സ് ഓഫീസർ ആണ് ആര്യൻ. ഒരു ദിവസം, ആര്യനുമായി വളരെ അടുപ്പമുള്ള ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ പിന്നിലുള്ള ആരോ ആണ് ഈ കൊലകൾക്കു പിന്നിലെന്ന് മനസ്സിലാക്കുന്ന ആര്യൻ, അവരുടെ പുറകെ പോകുന്നു. എന്നാൽ പൊട്ടിച്ചാലും തീരാത്ത കണ്ണികളായിക്കിടക്കുന്ന മഹാപ്രസ്ഥാനമാണ് […]
Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)
എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]
Zero / സീറോ (2018)
എം-സോണ്‍ റിലീസ് – 1654 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.5/10 ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന് എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം […]
Peaky Blinders Season 4 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 4 (2017)
എം-സോണ്‍ റിലീസ് – 1652 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC Studios പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 3-ആം സീസണിൽ നടന്ന അറസ്റ്റിനു ശേഷവും പോളി, മൈക്കൽ, ജോൺ, ആർതർ എന്നിവർ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതിനു ശേഷം ഷെൽബികുടുംബം തകർന്നു. മൈക്കൽ തിരികെ ടോമിയോടൊപ്പം ജോലിക്ക് കയറിയെങ്കിലും ആർതർ, ജോൺ, പോളി എന്നിവർ മാറിനിന്നു. 1925-ലെ ക്രിസ്ത്മസ് രാവിൽ ഷെൽബി കുടുംബങ്ങൾക്കെല്ലാം ഒരു വധഭീക്ഷണി കിട്ടുന്നതിൽ നിന്നാണ് നാലാമത്തെ […]
Capone / കപോൺ (2020)
എം-സോണ്‍ റിലീസ് – 1650 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Trank പരിഭാഷ കൃഷ്ണപ്രസാദ്. എം വി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 4.9/10 സ്കാർഫേസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അൽഫോൻസ് ഗബ്രിയേൽ കപോൺ, ഒരു അമേരിക്കൻ ഗാങ്ങ്സ്റ്ററും ,ബിസിനസുകാരനുമായിരുന്നു. കൗമാരത്തിൽ തന്നെ വേശ്യാലയ നടത്തിപ്പ് പോലുള്ള കുറ്റകൃത്യങ്ങളിൽ കപോൺ തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ ഇരുപതുകളിൽ കപോൺ ചിക്കാഗോയിലേക്ക് പോകുകയും അവിടെ നിയമവിരുദ്ധമായി മദ്യം കച്ചവടം ചെയ്യാൻ ഒരു സംഘം രൂപിക്കാരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. […]
Parasyte: Part 1 / പാരസൈറ്റ്: പാർട്ട് 1 (2014)
എം-സോണ്‍ റിലീസ് – 1649 മാങ്ക ഫെസ്റ്റ് – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.9/10 മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ് പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ […]