എംസോൺ റിലീസ് – 3245 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള് മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Sex Education Season 3 / സെക്സ് എഡ്യുക്കേഷൻ സീസൺ 3 (2021)
എംസോൺ റിലീസ് – 3244 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ, പ്രജുൽ പി,സുബിന് ടി & എല്വിന് ജോണ് പോള് ജോണർ കോമഡി, ഡ്രാമ 8.3/10 വളരെയധികം ആരാധക വൃന്ദമുള്ള ബ്രിട്ടീഷ് കോമഡി ഡ്രാമയാണ് “സെക്സ് എഡ്യുക്കേഷൻ”. ധാരാളം നഗ്ന രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉണ്ടെങ്കിലും ഇതൊരു ഇറോട്ടിക്ക് സീരീസല്ല, മറിച്ച് നർമ്മത്തിൽ ചാലിച്ച്, കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു അഡൽറ്റ് കോമഡി – ഡ്രാമാ ജോണറിലുള്ള സീരീസാണ്. […]
Soulmate / സോൾമേറ്റ് (2023)
എംസോൺ റിലീസ് – 3242 ഭാഷ കൊറിയൻ സംവിധാനം Young-Keun Min പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടാവുക എന്നത് വലിയൊരു അനുഗ്രഹമാണ്. എന്തും തുറന്ന് പറയാനും എന്തിനും കൂടെ നിക്കുന്ന ഒരു സുഹൃത്ത്. ഇതുപോലെ 2 പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് 2023-ൽ Min Yong-Geun ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സോൾമേറ്റിലൂടെ പറയുന്നത്. ഒരു Art Museum നടത്തിയ മത്സരത്തിൽ വിജയിച്ച ചിത്രം വരച്ച ഹാ-ഉനിനെ […]
Prison Break: The Final Break / പ്രിസൺ ബ്രേക്ക്: ദ ഫൈനൽ ബ്രേക്ക് (2009)
എംസോൺ റിലീസ് – 3238 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Hooks & Brad Turner പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 കമ്പനിയുമായുള്ള യുദ്ധം കഴിഞ്ഞു. ശാന്തമായ കടൽത്തീരത്ത് തങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു മൈക്കിളും സാറയും. പോർട്ടോ റിക്കൻ സംഗീതവും നൃത്തവും അവരുടെ വിവാഹവിരുന്നിന് കൊഴുപ്പേകി കൊണ്ടിരിക്കവേ, പെട്ടെന്നാണ് പൊലീസ് വാഹനങ്ങൾ അവിടേക്ക് പാഞ്ഞെത്തിയത്. സാറയെ കൊലക്കുറ്റത്തിന് അവർ അറസ്റ്റ് ചെയ്യുന്നു. എന്നിട്ട് യാതൊരു വിചാരണയും […]
Earthquake / എർത്ത്ക്വേക് (2016)
എംസോൺ റിലീസ് – 3235 ഭാഷ അർമേനിയൻ സംവിധാനം Sarik Andreasyan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 6.5/10 1988-ൽ അർമേനിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെ ആസ്പദമാക്കി 2016-ൽ പുറത്തിറങ്ങിയ റഷ്യൻ-അർമേനിയൻ ചിത്രമാണ് “എർത്ത്ക്വേക്“. ഒരു ദിവസം രാവിലെ ലെനിനാകൻ ജനങ്ങൾ അവരുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു ഭൂമികുലുക്കം ഉണ്ടാകുന്നു. നിമിഷനേരം കൊണ്ട് ആ നഗരം നിലംപതിക്കുന്നു. ഒട്ടനവധി ആളുകൾ മരിക്കുകയും, പരിക്കേൽക്കുകയും, മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കുറച്ചാളുകൾ അഭിമുഖീകരിക്കുന്ന ചെറുത്തുനിൽപ്പിനെ […]
Good Morning / ഗുഡ് മോർണിങ് (1959)
എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]
Hijack Season 1 / ഹൈജാക്ക് സീസൺ 1 (2023)
എംസോൺ റിലീസ് – 3231 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Field Smith & Mo Ali പരിഭാഷ ഷിഹാസ് പരുത്തിവിള, സജിൻ.എം.എസ്, മുജീബ് സി പി വൈ,വിഷ് ആസാദ് & അഖിൽ ജോബി ജോണർ ഡ്രാമ, ത്രില്ലർ 7.7/10 ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ സംവിധാനം ചെയ്ത് Apple TV+ൽ 2023ൽ പുറത്തിറങ്ങിയ മിനി ത്രില്ലർ സീരീസാണ് ഹൈജാക്ക്. ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഒരു സംഘം […]
Over the Rainbow / ഓവർ ദ റെയിൻബോ (2002)
എംസോൺ റിലീസ് – 3228 ഭാഷ കൊറിയൻ സംവിധാനം Jin-woo Ahn പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ […]