എം-സോണ്‍ റിലീസ് – 1240 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ,ഹൊറർ,ത്രില്ലർ Info A1239E94195000161CF571B2EC50A29FA1D988A2 7.6/10 പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. റോബർട്ട് ലെഡ്ഗാർഡ് ഒരു പരീക്ഷണത്തിലാണ്. പൊള്ളലേൽക്കാത്ത ചർമ്മം നിർമിക്കുക. അതിന് ശാസ്ത്രലോകം അനുവദിക്കാത്ത വഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നു. വീട്ടിൽ തടങ്കലിലാക്കിയ വേര എന്ന യുവതിക്ക് മേൽ അദ്ദേഹം വർഷങ്ങളായി ഈ പരീക്ഷണങ്ങൾ നടത്തുകയാണ്. പുറമെ കാണുന്നതുനപ്പുറം രഹസ്യങ്ങളുടെ കലവറയാണ് റോബർട്ടിന്റെ ഈ മാളിക. ഡോക്ടറുടെ രഹസ്യങ്ങളുടെ ചുരുളഴിയുമോ..? […]
The Orphanage / ദി ഓർഫണേജ് (2007)
എം-സോണ്‍ റിലീസ് – 1239 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി Info 8DD17D2768E14F4FABC82C56A61909EEF9F4AB1A 7.4/10 സ്പാനിഷ് ഫിലിം മേക്കറായ J.A ബയോണയുടെ ഹൊറർ കാറ്റഗറിയിൽ പെടുത്താവുന്ന സിനിമയാണ് ദി ഓർഫനേജ്. കേന്ദ്രകഥാപാത്രമായ ലോറയും കുറച്ച് കുട്ടികളുമടങ്ങുന്ന ഒരു അനാഥാലയം. അവിടെ നിന്ന് ലോറയെ ഒരു കുടുംബം ദത്തെടുക്കുന്നു. വർഷങ്ങൾക്ക് ശേഷം ലോറ ഭർത്താവിനും മകനുമൊപ്പം വന്ന് ഇതേ അനാഥാലയം സ്വന്തമാക്കുന്നു. എന്നാൽ പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതത്തിൽ […]
Orbiter 9 / ഓർബിറ്റർ 9 (2017)
എം-സോണ്‍ റിലീസ് – 1238 ഭാഷ സ്പാനിഷ് സംവിധാനം Hatem Khraiche പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ഡ്രാമ,റൊമാൻസ്,സയൻസ് ഫിക്ഷൻ Info 14C935ED35CC2B42CFC658B59325BF1CCA064AF0 5.9/10 ഭൂമിയിലെ ആവാസവ്യവസ്ഥ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറച്ചധികം ശാസ്ത്രജ്ഞൻമാരെല്ലാം ചേർന്ന് ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പുതിയതായി കണ്ടെത്തിയ ഗ്രഹത്തിലേക്കുള്ള യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും മറ്റും നടന്ന് കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു പ്രത്യേക പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഹെലേന എന്ന പെൺകുട്ടിയും പരീക്ഷണസംഘത്തിലെ അലക്സ് എന്ന എഞ്ചിനീയറും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. […]
The House at the End of Time / ദി ഹൗസ് അറ്റ് ദി എൻഡ് ഓഫ് ടൈം (2013)
എം-സോണ്‍ റിലീസ് – 1234 ഭാഷ സ്പാനിഷ് സംവിധാനം Alejandro Hidalgo പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,ഫാന്റസി,ഹൊറർ Info E0D384E07FA1109C366D3C47AD4840947CC53B3F 6.8/10 തന്റെ പഴയ വീട്ടില്‍ നേരിടേണ്ടി വരുന്ന ഭീതിജനകമായ മായക്കാഴ്ചകള്ക്കൊടുവില് രണ്ടു കുട്ടികളുടെ അമ്മയായ ഡൂല്സെക്ക് ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. മുപ്പത് വര്‍ഷങ്ങളായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിഗൂഢതതകളുടെ പിന്നിലെ സത്യം കണ്ടെത്താന്‍ വൃദ്ധയായ ഡൂല്സെ ആ പഴയ വീട്ടിലേക്ക് തിരിച്ചെത്തുന്നു. എന്തായിരിക്കും വീട് ഡൂല്സെക്കായി കരുതി വച്ചിരിക്കുന്നത്? അലെജാന്ദ്രോ ഹിദാല്ഗോയുടെ […]
Black Snow / ബ്ലാക്ക് സ്നോ (2017)
എം-സോണ്‍ റിലീസ് – 1232 ഭാഷ സ്പാനിഷ് സംവിധാനം Martin Hodara പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി Info 5258888420EEB2925C699BB65698F49CFD87175D 6.2/10 കൗമാരത്തില്‍ സഹോദരനെ കൊന്ന കുറ്റം ആരോപിക്കപ്പെട്ട സാല്‍വദോര്‍ പാറ്റഗോണിയയുടെ മധ്യത്തില്‍ ഏകനായി ജീവിക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് ശേഷം, അയാളുടെ അനിയന് മാര്‍ക്കോസും ഭാര്യ ലൌറയും അവര്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമി വില്‍ക്കാനായി അയാളെ പ്രേരിപ്പിക്കാനായി എത്തിച്ചേരുന്നു. 2017 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അര്‍ജന്റൈന്‍ ചിത്രമാണ് ബ്ലാക്ക് സ്നോ. സംവിധാനം മാര്ട്ടിന് […]
The Sea Inside / ദ സീ ഇൻസൈഡ് (2004)
എം-സോണ്‍ റിലീസ് – 1229 ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി,ഡ്രാമ Info 2EEE867BC21CA8CBB4C38F0475063A58BA1CB85F 8.0/10 ഒരു ഡൈവിങ് അപകടത്തെ തുടർന്ന് കഴുത്തിനു താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ട റമോൺ സാംപെഡ്രോ എന്ന സ്പാനിഷ് വംശജന്റെ ജീവിതകഥയാണ് മാർ അഡെന്ററോ (ദി സീ ഇൻസൈഡ് ).റമോണിനെ ഒരു ബാധ്യതയായി കാണാത്ത കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നിട്ടും അങ്ങനെയുള്ള ജീവിതത്തിനു യാതൊരു അർത്ഥവുമില്ല എന്ന അഭിപ്രായകാരനായ റമോൺ ദയാവധത്തിനായി 30 വർഷത്തോളം നിയമവുമായി പോരാടുന്നു. ഒരാളുടെ […]
The Silence of the Sky / ദി സൈലന്‍സ് ഓഫ് ദി സ്കൈ (2017)
എം-സോണ്‍ റിലീസ് – 1228 ഭാഷ സ്പാനിഷ് സംവിധാനം Marco Dutra പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,ഹൊറർ,ത്രില്ലർ Info 41C127DD5DB615047FD915155BE5E8F61490AA3A 6.5/10 ക്രൂരമായ ബലാല്‍സംഗത്തിനിരയായി മാനസികമായി തകര്‍ന്നു പോയ രണ്ടു കുട്ടികളുടെ അമ്മ തനിക്കുണ്ടായ ദുരനുഭവം ഭര്‍ത്താവില്‍ നിന്ന് മറച്ചു വച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നു. ജീവിതം മുന്നോട്ട് നീങ്ങവേ അവള് ഭയപ്പെടുന്നത് പോലെ ഭര്‍ത്താവ് കാര്യങ്ങള്‍ അറിയുമോ? അറിഞ്ഞാല്‍ എങ്ങനെയായിരിക്കും അയാളുടെ പ്രതികരണം. മാര്‍ക്കോ ദൂത്രയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ […]
The Devil’s Backbone / ദി ഡെവിള്‍സ് ബാക്ക്ബോണ്‍ (2001)
എം-സോണ്‍ റിലീസ് – 1226 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹൊറർ Info 0F53B36D1EB84388F19FEFFA639AEC25DA79B8C9 7.4/10 പ്രശസ്ത മെക്സിക്കൻ സംവിധായകൻ ഗിയർമോ ഡെൽ ടോറോയുടെ മൂന്നാമത്തെ ചിത്രമാണ് Devil’s Backbone. അദ്ദേഹത്തിന്റെ പ്രസിദ്ധമായ Pan’s Labyrinth പോലെ തന്നെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ വീക്ഷണകോണിലൂടെ മുന്നോട്ട് പോകുന്ന ഒരു ഹൊറർ/ഫാന്റസി ചിത്രമാണിത്. ആഭ്യന്തര യുദ്ധത്തിൽ അച്ഛനെ നഷ്ടപ്പെട്ട കാർലോസ് ഒരു അനാഥാലയത്തിൽ എത്തിപ്പെടുന്നു. അവിടെ ഒരു […]