എം-സോണ്‍ റിലീസ് – 622 ഭാഷ മൻഡരിൻ സംവിധാനം Gan Bi പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ഇതൊരു ഫിലോസോഫിക്കൽ യാത്രയാണ് .ചെൻ എന്നയാൾ നടത്തുന്ന യാത്രയാണ് ചിത്രം. സഹോദരന്റെ പുത്രനെ തേടിയുള്ള ആ യാത്ര ചിലപ്പോൾ അയാളെത്തന്നെ കണ്ടെത്തുന്നതിനുള്ളതാകും. യാത്രയും യാത്രാപരിസരവും അവിടവിടെ സംവിധായകൻ കാട്ടിത്തരുന്ന ബിംബങ്ങളും ചേരുന്നതാണ് സിനിമ. സാധാരണ വിചാരങ്ങളെയും ആസ്വാദന രീതിയെയും മാറ്റിനിർത്തി കാണേണ്ട ചിത്രമാണ് കൈലി ബ്ലൂസ്. അവിടിവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥ. ഒരു ജിഗ്സോ പസിൽ […]
Brothers Of The Wind / ബ്രദേഴ്സ് ഓഫ് ദ വിന്‍ഡ് (2015)
എം-സോണ്‍ റിലീസ് – 620 ഭാഷ ഇംഗ്ലീഷ് സംവിധാനം Gerardo Olivares, Otmar Penker പരിഭാഷ മോഹനന് ശ്രീധരന് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.8/10 മാജിക്കൽ ടച്ചുള്ള Brothers Of The Wind ശരിക്കുമൊരു മായക്കാഴ്ച തന്നെയായാണ് .മൂന്നേ മൂന്ന് കഥാപാത്രങ്ങൾ,കുറച്ചു പക്ഷികൾ,മൃഗങ്ങൾ,ആസ്ട്രിയൻ ആൽപ്സ് പർവതനിരകളുടെ മനം മയക്കുന്ന ഫ്രയിമുകളിലൂടെയുള്ള സമ്മർ,വിന്റർ,സ്പ്രിങ് സീസണുകൾ.. ഒരു ബാലനും അവൻ രക്ഷിക്കുന്ന പരുന്തും തമ്മിലുള്ള ബന്ധത്തിന്റെ കഥ1960 കൾ പശ്ചാത്തലമാക്കി പറയുന്നു. ജീൻ റെനോ അവതരിപ്പിക്കുന്ന ഫോറസ്റ്ററുടെ നരേഷനിലൂടെയാണ് […]
Stanley Ka Dabba / സ്റ്റാന്‍ലി കാ ഡബ്ബ (2011)
എം-സോണ്‍ റിലീസ് – 619 ഭാഷ ഹിന്ദി സംവിധാനം Amole Gupte പരിഭാഷ ലിജോ ജോളി ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 നാലാം ക്ലാസ് വിദ്യാർത്ഥിയായ സ്റ്റാൻലി ഏവർക്കും പ്രയങ്കരനാണ്. തന്റെ സുഹൃത്തുക്കളെപ്പോലെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടുവരാൻ സ്റ്റാൻലിക്ക് കഴിയുന്നില്ല. സുഹൃത്തുക്കളുടെ ചോറ്റുപാത്രത്തിൽ നിന്നും പങ്കിട്ട് കഴിച്ചിരുന്ന സ്റ്റാൻലിക്ക് മുന്നിൽ ഒരു തടസ്സമായി ഹിന്ദി അധ്യാപകൻ വരുന്നതോടെ കാര്യങ്ങൾ മാറി മറിയുന്നു. താരേ സമീൻ പറിന്റെ തിരക്കഥയൊരുക്കിയ Amole Gupte യാണ് ഈ ചിത്രത്തിന്റെ […]
The Way / ദ വേ (2010)
എം-സോണ്‍ റിലീസ് – 618 ഭാഷ ഇംഗ്ലീഷ് സംവിധാനം Emilio Estevez പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ 7.4/10 മകന്റെ അപകട മരണം അറിഞ്ഞ് ഭൗതിക ശരീരം ഏറ്റെടുക്കാനെത്തിയ അച്ഛൻ. അവനു മുഴുമിക്കാനാകാതെ പോയ യാത്ര അവനു വേണ്ടി ആ അച്ഛൻ ഏറ്റെടുക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളുമായി വന്ന് അദ്ദേഹത്തോടൊപ്പം ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത കുറച്ചു മനുഷ്യരും. ഒറ്റയ്ക്കു നടന്നു തീർക്കാവുന്ന ഒന്നല്ല പലപ്പോഴും ജീവിതം എന്ന ഒരു ഓർമ്മപ്പെടുത്തൽ. സ്നേഹത്തിന്റെ കഥ സൗഹൃദത്തിന്റെയും. […]
Buried / ബറീഡ് (2010)
എം-സോണ്‍ റിലീസ് – 614 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodrigo Cortés പരിഭാഷ യാസീ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ കോൺറോയ് എന്നയാൾ ഒരു ശവപെട്ടിപോലത്തെ ഒരു പെട്ടിയിൽ കിടക്കുന്നിടത്തു നിന്നു തുടങ്ങുന്നു സിനിമ. പിന്നീട് അയാൾ എങ്ങനെയാണു പെട്ടിയിലായതെന്നും പെട്ടിയിൽ നിന്നു രക്ഷപെടാൻ നോക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Fireworks Wednesday / ഫയര്‍വര്‍ക്സ് വെനസ്ഡേ (2006)
എം-സോണ്‍ റിലീസ് – 613 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Asghar Farhadi പരിഭാഷ രാഹുല്‍ മണ്ണൂര്‍ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.7/10 പേര്‍ഷ്യന്‍ പുതുവത്സരത്തിന് മുന്‍പായുള്ള ബുധനാഴ. ആ ഒരു ദിവസം നടക്കുന്ന കഥയാണ് ഫയര്‍വര്‍ക്സ് വെനസ്ഡേ. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് റൂഹി എന്ന യുവതിയും പ്രതിശുത വരനും. അതിനാവശ്യമായ പണം സമ്പാദിക്കുവാനായി ഏജെന്സിയുമായി ബന്ധപ്പെട്ട് ഹൌസ് ക്ലീനിംഗ് ജോലികള്‍ ചെയ്യുവാനായി യുവതി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ എത്തുന്നു. ആ വീടിന്റെ ചുറ്റുപാട് പോലെതന്നെ കുടുംബാന്തരീക്ഷവും […]
A Conspiracy Of Faith / എ കോണ്‍സ്പിറസി ഓഫ് ഫെയ്ത് (2016)
എം-സോണ്‍ റിലീസ് – 611 ഭാഷ ഡാനിഷ് സംവിധാനം Hans Petter Moland പരിഭാഷ അനൂപ് പി സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 ഡിപ്പാർട്മെന്റ് Q സീരിയസിലെ മൂന്നാമത്തെ സിനിമ.ആദ്യ രണ്ടു ഭാഗങ്ങളുടെ വിജയത്തിന് ശേഷം ഇറങ്ങിയ മൂന്നാം ഭാഗം ഡെന്മാർക്കിലെ ആദ്യവാര കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞാണ് മുന്നേറിയത്,തകർത്തതോ രണ്ടാം ഭാഗമായ the absent one ന്റെ റെക്കോർഡിനെതന്നെ. കടൽക്കരയിൽ നിന്ന് ലഭിക്കുന്ന ഒരു കുപ്പിക്കുള്ളിലെ സന്ദേശത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുക എന്നതാണ് ഇത്തവണ […]
Gifted / ഗിഫ്റ്റഡ് (2017)
എം-സോണ്‍ റിലീസ് – 608 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ സാജന് പുത്തന്‍പുരയ്ക്കല്‍ ജോണർ ഡ്രാമ 7.6/10 പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മേരി സ്കൂളിലെല്ലാവർക്കും അദ്ഭുതമായിരുന്നു. തന്റെ ക്ലാസിലെ കുട്ടുകാരനെ മറ്റൊരു മുതിർന്ന കുട്ടി കളിയാക്കിയപ്പോൾ ചോദിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ബുദ്ധിശക്തിയും മുതിർന്നവരോടുള്ള പെരുമാറ്റവും ദഹിക്കാത്ത ഹെഡ്മിസ്ട്രസ്സ് അവളുടെ ഗാർഡിയനെ സ്കൂളിൽ വരുത്തിയപ്പോഴാണ് ക്ലാസ് ടീച്ചർ അവളെക്കുറിച്ച് കൂടുതൽ അറിയുന്നത് . എല്ലാവരും അനുഗ്രഹീതയെന്ന് വിളിച്ച് അനുമോദിക്കുമ്പോഴും അവളുടെ കുഞ്ഞു മനസ്സിൽ […]