എംസോൺ റിലീസ് – 2786 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ സജിൻ എം.എസ് & ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ 6.3/10 നാട്ടിലും വീട്ടിലും ഒരു ചാവാലിപ്പട്ടിയുടെ വില പോലും ഇല്ലാത്ത വിവാഹിതനായ തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരനാണ് മൗജി. എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിഞ്ഞ് കൈയിൽ കിട്ടും. പാരമ്പര്യമായി കൈത്തറി വ്യവസായം നടത്തിയിരുന്ന കുടുംബത്തിലെ മകനായ മൗജിക്ക്, തന്റെ പാരമ്പര്യ വ്യവസായം വീണ്ടും പൊടിതട്ടിയെടുക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും, വീട്ടുകാരും നാട്ടുകാരും […]
Prison Break Season 2 / പ്രിസൺ ബ്രേക്ക് സീസൺ 2 (2006)
എംസോൺ റിലീസ് – 2785 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Munich / മ്യൂണിക് (2005)
എംസോൺ റിലീസ് – 2784 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 1972 മ്യൂണിക് ഒളിമ്പിക്സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ […]
Banshee Season 2 / ബാൻഷീ സീസൺ 2 (2014)
എംസോൺ റിലീസ് – 2781 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Barbaroslar: Akdeniz’in Kilici Season 1 / ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി സീസൺ 1 (2021)
എംസോൺ റിലീസ് – 2780 ഭാഷ ടർക്കിഷ് നിർമാണം ES Film പരിഭാഷ റിയാസ് പുളിക്കൽ, ഫാസിൽ മാരായമംഗലം,സാബിറ്റോ മാഗ്മഡ്, ഡോ. ഷാഫി കെ കാവുന്തറ,ഷിഹാസ് പരുത്തിവിള, ഐക്കെ വാസിൽ,ആദം ദിൽഷൻ, നിഷാദ് മലേപറമ്പിൽ ജോണർ ആക്ഷൻ, ഡ്രാമ, വാർ 9.2/10 പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. […]
Penguin Bloom / പെൻഗ്വിൻ ബ്ലൂം (2020)
എംസോൺ റിലീസ് – 2779 ഭാഷ ഇംഗ്ലീഷ് സംവിധാനം Glendyn Ivin പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 6.8/10 ഭർത്താവിനോടും കുട്ടികളോടുമൊപ്പം വളരെ സന്തോഷമായി വിനോദസഞ്ചാരവും സർഫിങ്ങുമെല്ലാം ചെയ്ത് ഉല്ലസിച്ചു നടക്കുമ്പോൾ ഒരു അപകടം ഉണ്ടായി നെഞ്ചിന് താഴേക്ക് തളർന്നു കിടപ്പായാലോ? ആ അവസ്ഥ വിവരണത്തിനും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിൽ തളർന്നു പോകുന്ന സാമിന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗമെത്തുകയാണ്. എന്നാൽ അത് മനുഷ്യനല്ല വണ്ണാത്തിക്കിളി വർഗ്ഗത്തിൽ പെട്ട ഒരു പക്ഷി. ഒരു ചെറിയ പക്ഷി […]
Machan / മച്ചാൻ (2008)
എംസോൺ റിലീസ് – 2778 ഭാഷ സിംഹള & ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജെ. ജോസ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.9/10 2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്“. കുടിയേറ്റത്തിന്റെ […]
Agatha Christie’s Poirot Season 6 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 6 (1994)
എംസോൺ റിലീസ് – 2777 Episode 04: Dumb Witness / എപ്പിസോഡ് 04: ഡമ്പ് വിറ്റ്നസ്സ് ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ […]