എം-സോണ്‍ റിലീസ് – 2588 ഭാഷ ഇംഗ്ലീഷ്, സ്വീഡിഷ് സംവിധാനം Ari Aster പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, 7.1/10 നിനച്ചിരിക്കാതെ കേൾക്കുന്ന ശബ്ദങ്ങളോ, ഇരുട്ടിന്റെ പിൻബലമോ ഇല്ലാതെ ഭയം ഉണർത്താൻ ഒരു ഹൊറർ ചിത്രത്തിന് കഴിയുമോ? കഴിയുമെന്നാണ് അറി ആസ്റ്ററിന്റെ മിഡ്സോമാർ പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ഡാനി എന്ന സൈക്കോളജി വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ കാമുകനാണ് നരവംശ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ. കൂട്ടുകാരൻ പെല്ലേയുടെ ക്ഷണപ്രകാരം, സ്വീഡനിൽ 90 വർഷത്തിലൊരിക്കൽ […]
La La Land / ലാ ലാ ലാൻഡ് (2016)
എം-സോണ്‍ റിലീസ് – 2587 ഭാഷ ഇംഗ്ലീഷ് സംവിധാനം Damien Chazelle പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 8.0/10 ഡാമിയൻ ചസെൽ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2016 ൽപുറത്തിറങ്ങിയ ഒരു ഹോളിവുഡ് മ്യൂസിക്കൽ റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ലാ ലാ ലാൻഡ്. റയാൻ ഗോസ്ലിങ്ങ്, എമ്മ സ്റ്റോൺ എന്നിവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വലിയ നടിയാവണം എന്ന മോഹവുമായി ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന പെൺകുട്ടിയാണ് മിയ, സെബാസ്റ്റ്യന്റെ സ്വപ്നമാകട്ടെ സ്വന്തമായൊരു ജാസ് […]
Goliyon Ki Rasleela Ram-Leela / ഗോലിയോം കി രാസ്ലീല രാം-ലീല (2013)
എം-സോണ്‍ റിലീസ് – 2586 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 6.4/10 വില്യം ഷെയ്ക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട്സഞ്ജയ് ലീലാ ബൻസാലി അണിയിച്ചൊരുക്കിയ ഒരു സംഗീതാത്മക പ്രണയകാവ്യമാണ് ഗോലിയോം കി രാസ്ലീല രാം-ലീല. രാം ആയി രൺവീർ സിംഗും, ലീലയായി ദീപിക പദുകോണുമാണ്മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഗുജറാത്തിലെ രണ്ട് കുടുംബങ്ങളായ സന്നേഡകളും രജാഡികളും തമ്മിലുള്ള500 വർഷത്തിലേറെ പഴക്കമുള്ള കുടിപ്പകയുടെ […]
Raincoat / റെയിൻകോട്ട് (2004)
എം-സോണ്‍ റിലീസ് – 2585 ഭാഷ ഹിന്ദി സംവിധാനം Rituparno Ghosh പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ചില കഥകള്‍ മനസ്സില്‍ വല്ലാതെ നീറ്റലുണ്ടാക്കും, ആ നീറ്റല്‍ നിന്ന് ഒരു വീര്‍പ്പുമുട്ടല്‍ ഹൃദയത്തിലേക്ക് പടരുമെങ്കിലും അതിലെ സൗന്ദര്യം നിങ്ങളെ വല്ലാതെ ഭ്രമിപ്പിക്കും.സംവിധായകന് ഋതുപര്‍ണോ ഘോഷിന് ആ നീറ്റലിനെക്കുറിച്ച് നന്നായിട്ടറിയാമായിരുന്നു.അദ്ദേഹത്തിന്റെ ജീവിതത്തിലും സിനിമകളിലും ധാരാളമായി അത് നമുക്ക് തൊട്ടറിയാന്‍ സാധിക്കും. മന്നുവായി അജയ് ദേവ്ഗണും നീരുവായി ഐശ്വര്യ റായിയും അഭിനയിച്ച റെയിൻകോട്ട്, ഒ.ഹെൻറിയുടെ ചെറുകഥയായ […]
Hindi Medium / ഹിന്ദി മീഡിയം (2017)
എം-സോണ്‍ റിലീസ് – 2583 ഭാഷ ഹിന്ദി സംവിധാനം Saket Chaudhary പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 7.9/10 സാകേത് ചൗധരിയുടെ സംവിധാനത്തിൽ ഇർഫാൻ ഖാൻ കേന്ദ്ര കഥാപാത്രമായി2017ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹിന്ദി മീഡിയം. വസ്ത്ര വ്യാപാരിയായ രാജ് ബത്ര ഭാര്യ മീത്തയ്ക്കും മകൾ പിയയ്ക്കുമൊപ്പംദില്ലിയിലെ ചാന്ദ്നി ചൗക്കിലാണ് താമസം. രാജും മീത്തയും സർക്കാർ സ്കൂളിൽ പഠിച്ചവരാണ് അതുകൊണ്ടുതന്നെ അവർക്ക് ജീവിതത്തിൽ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ സ്വന്തം മകളെ ദില്ലിയിലെ ഏറ്റവും […]
Dede / ഡെഡെ (2017)
എം-സോണ്‍ റിലീസ് – 2582 MSONE GOLD RELEASE ഭാഷ സ്വൻ, ജോർജിയൻ സംവിധാനം Mariam Khatchvani പരിഭാഷ ശ്രീധർ & അരുൺ അശോകൻ ജോണർ ഡ്രാമ 7.1/10 യുവ ജോർജിയൻ സംവിധായക മറിയം ഖച്വാനി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡെഡെ (അമ്മ).ജോർജിയയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട സ്വനെറ്റി പ്രവിശ്യയിൽ സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനായി സ്വനെറ്റിയുടെ തനതായ ആചാരങ്ങളോട് മല്ലിടേണ്ടി വരുന്ന ദിന എന്ന പെൺകുട്ടിയുടെ കഥയാണിത്. സ്വൻ അഥവാ സ്വനെഷ് ഭാഷയിൽ ഒരുക്കിയിട്ടുള്ള അപൂർവ്വം സിനിമകളിൽ […]
The Fly / ദ ഫ്ലൈ (1986)
എം-സോണ്‍ റിലീസ് – 2581 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 നിന്ന നിൽപ്പിൽ അപ്രത്യക്ഷമായി നൊടിയിട കൊണ്ട് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും.ടെലിപോർട്ടേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ സങ്കേതം ക്വാണ്ടം തലത്തിൽ ഇൻഫർമേഷനുകളെ ടെലിപോർട്ട് ചെയ്യുന്നതിൽ വിജയിച്ചു എന്നതൊഴിച്ചാൽ, ശാസ്ത്രത്തിന് ഇപ്പോഴും ഒരു കീറാമുട്ടിയാണ്.വലിയ വസ്തുക്കളുടെ ടെലി പോർട്ടേഷൻ ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴും സയൻസ് ഫിക്ഷൻ സിനിമകളിൽ വർഷങ്ങൾക്ക് മുമ്പ് […]
Unforgiven / അൺഫൊർഗിവൺ (1992)
എം-സോണ്‍ റിലീസ് – 2580 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ അജിത് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8.2/10 പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റൺ ഈസ്റ്റ്വുഡ് സംവിധാനവും അഭിനയവും നിർവ്വഹിച്ച ചിത്രമാണ്, അൺഫൊർഗിവൺ. ഭൂതകാലത്ത് ചെയ്ത പാപങ്ങൾ മറക്കാൻ ശ്രമിച്ചുകൊണ്ട് തന്റെ മക്കൾക്കൊപ്പം ജീവിക്കുകയാണ്, ഒരു കാലത്ത് കുപ്രസിദ്ധ കൊലയാളിയായിരുന്ന നായകൻ. അങ്ങനെയിരിക്കെ ഒരു പയ്യൻ ചിലരെ കൊല്ലാനായി സഹായം ചോദിച്ച് അയാളെ തേടിയെത്തുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന അയാൾ അവസാനമായി […]