എംസോൺ റിലീസ് – 3405 ഭാഷ ബംഗാളി സംവിധാനം Ritwik Ghatak പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ 7.0/10 സംവിധായകൻ റിത്വിക് ഘട്ടക്കിന്റെ 1959- ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് ‘ബാരി ഥേക്കേ പാലിയേ‘. ശിബ്രം ചക്രവർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോശമായി പെരുമാറുന്ന ഒരു ആൺകുട്ടി തന്റെ ഗ്രാമത്തിൽ നിന്ന് ഓടി കൽക്കത്തയിലേക്ക് പോകുന്നതാണ് ഇതിവൃത്തം. എട്ട് […]
Shane / ഷേൻ (1953)
എംസോൺ റിലീസ് – 3395 ഭാഷ ഇംഗ്ലീഷ് സംവിധാനം George Stevens പരിഭാഷ ഗിരി പി. എസ്. ജോണർ വെസ്റ്റേൺ, ഡ്രാമ 7.6/10 അലൻ ലാഡ്, ജീൻ ആർതർ, വാൻ ഹെഫ്ലിൻ എന്നിവർ അഭിനയിച്ച 1953 യിൽ റിലീസായ വെസ്റ്റേൺ ചിത്രമാണ് Shane (1953). പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിൽ പുറത്തുവന്ന ചിത്രത്തിന് 1949-ലെ ജാക്ക് ഷെഫറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കിയത് എ.ബി. ഗുത്രി ജൂനിയറാണ്. ജോർജ്ജ് സ്റ്റീവൻസാണ് നിർമ്മാണവും സംവിധാനം നിർവഹിച്ചത്. മികച്ച […]
Ugetsu / ഉഗെത്സു (1953)
എംസോൺ റിലീസ് – 3387 ഭാഷ ജാപ്പനീസ് സംവിധാനം Kenji Mizoguchi പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ, ഫാന്റസി, വാർ 8.1/10 ജാപ്പനീസ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അകിര കുറൊസാവയുടെ സമകാലീനനായിരുന്ന കെൻജി മിസോഗുച്ചി സംവിധാനം നിർവഹിച്ച പീരിയഡ് ഫാന്റസി ചലച്ചിത്രമാണ് ‘ഉഗെത്സു‘. ഇദ അകിനാരിയുടെ അതേ പേരിലുള്ള കൃതിയിലെ രണ്ടു കഥകൾ കൂട്ടിയിണക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. മൺപാത്രനിർമ്മാണത്തിൽ സമർത്ഥനായ ഗെഞ്ചൂറോയും സമുറായാകണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന മച്ചുനൻ […]
Going Places / ഗോയിങ് പ്ലേസസ് (1974)
എംസോൺ റിലീസ് – 3383 ഭാഷ ഫ്രഞ്ച് സംവിധാനം Bertrand Blier പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.1/10 Bertrand Blier സംവിധാനം നിർവ്വഹിച്ച് 1974-ൽ പുറത്തിറങ്ങിയ അതീവരസകരമായ ഒരു ഫ്രഞ്ച് കോമഡി-ആക്ഷൻ ചിത്രമാണ് “ലെവൽസ്യൂസ്.” ജീൻ ക്ലോഡിയും, പിയറോയും ആത്മാർത്ഥ സുഹൃത്തുക്കളാണ്. ഇരുവരും അനാഥരും, ഭൂലോക തരികിടകളുമാണ്.പിടിച്ചു പറി, മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തുക, വാഹനങ്ങൾ മോഷ്ടിക്കുക, ആളുകളെ ആക്രമിക്കുക തുടങ്ങി എല്ലാവിധ കുറ്റകൃത്യങ്ങളും ഹോബി പോലെ കൊണ്ട് നടക്കുകയാണ് ഇവർ. പോലീസ് […]
Lupin III: The Castle of Cagliostro / ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ (1979)
എംസോൺ റിലീസ് – 3325 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 7.6/10 വിഖ്യാത ജാപ്പനീസ് സംവിധായകനായ ഹയാവോ മിയസാക്കി ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ എന്ന അനിമേഷന്‍ ചലച്ചിത്രം. പ്രസിദ്ധ ഫ്രഞ്ച് കഥാപാത്രമായ ആഴ്സേന്‍ ലൂപാന് എന്ന “മാന്യനായ കള്ളന്റെ” കൊച്ചുമകനായ ലൂപാന് മൂന്നാമന് എന്ന പേരില്‍ ഇറങ്ങിയ ജാപ്പനീസ് മാങ്ക […]
Y Tu Mamá También / യി തു മമാ തമ്പിയെൻ (2001)
എംസോൺ റിലീസ് – 3316 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alfonso Cuarón പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 7.7/10 അൽഫോൺസോ ക്വാറോൺ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രമാണ് “യി തു മമാ തമ്പിയെൻ“. ഹൂലിയോ, ടെനോച്ച് എന്നീ രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ ലൂയിസ എന്ന സുന്ദരിയായ സ്ത്രീയോടൊപ്പം ഒരു റോഡ് ട്രിപ്പ് നടത്തുന്ന കഥയാണ് സിനിമ പറയുന്നത്. മൂവരും മെക്സിക്കൻ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, അവരുടെ അനുഭവങ്ങൾ, ലൈംഗികത, […]
The Iron Giant / ദി അയൺ ജയന്റ് (1999)
എംസോൺ റിലീസ് – 3296 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.1/10 1957-ലെ കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ ആകാശത്തു നിന്ന് ഒരു ഭീമൻ അന്യഗ്രഹ റോബോട്ട് അമേരിക്കയിലെ റോക്ക്വെൽ എന്ന ചെറുപട്ടണത്തിന് സമീപം വന്ന് പതിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ഹോഗാർത്ത് എന്ന 9 വയസ്സുകാരൻ ആ റോബോട്ടിനെ ഒരപകടത്തിൽ നിന്നും രക്ഷിക്കുന്നു. അങ്ങനെ അവർ തമ്മിൽ സൗഹൃദത്തിലാകുന്നു. ഒരു […]
Good Morning / ഗുഡ് മോർണിങ് (1959)
എംസോൺ റിലീസ് – 3234 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.8/10 യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.” ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ […]