എംസോൺ റിലീസ് – 2993 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Julia Ducournau പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ് ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം. […]
Devi / ദേവി (1960)
എംസോൺ റിലീസ് – 2975 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 7.7/10 സത്യജിത് റായുടെ സംവിധാനത്തില്‍ 1960 ഇറങ്ങിയ ഡ്രാമ വിഭാഗം ചിത്രമാണ് ദേവി. ദയാമയിയും ഉമാപ്രസാദും ഭര്തൃസഗൃഹത്തിലാണ് താമസം. ഉമാപ്രസാദ് കല്യാണം കഴിച്ചെങ്കിലും കല്‍ക്കത്തയില്‍ പഠിക്കുകയാണ്. അതിനാല്‍ ഭാര്യയെ ഭര്‍തൃഗൃഹത്തിലാക്കി ഉമാപ്രസാദ് പഠനത്തിനായി കല്‍ക്കത്തയില്‍ പോയി. ദയാമയി ഉമാപ്രസാദിന്റെ അച്ഛനെ പരിചരിക്കാന്‍ വീട്ടില്‍ നിന്നു. ഉമാപ്രസാദിന്റെ അച്ഛനൊരു ദേവീഭക്തനാണ്. ഒരു ദിവസം, സ്വപ്നത്തില്‍ […]
Captain Fantastic / ക്യാപ്റ്റൻ ഫന്റാസ്റ്റിക് (2016)
എംസോൺ റിലീസ് – 2970 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Ross പരിഭാഷ അഭിഷേക് ദേവരാജ് ജോണർ കോമഡി, ഡ്രാമ 7.8/10 ജീവിത പ്രശ്നങ്ങളിൽപെട്ട് കഷ്ടപ്പെടുമ്പോൾ, എല്ലാം നിർത്തി ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ പോയി സമാധാനമായി ഒറ്റക്ക് ജീവിച്ചാലോ എന്ന് പലർക്കും തോന്നാറുള്ള കാര്യമാണ്. ബെൻ കാഷും ഭാര്യ ലെസ്സിയും അവരുടെ ആറുകുട്ടികളെയും കൂട്ടി വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരു കാട്ടിനുള്ളിൽ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനുവേണ്ടി ബെന്നും ലെസ്സിയും തങ്ങളുടെ ആസ്തിത്വം തന്നെ […]
The Wicker Man / ദ വിക്കർ മാൻ (1973)
എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]
The Orphan of Anyang / ദി ഓർഫൻ ഓഫ് അന്യാങ് (2001)
എംസോൺ റിലീസ് – 2917 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Chao Wang പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 ആറാം തലമുറ സംവിധായകനായ (Sixth Generation Director) വാങ് ചാവോ (Wang Chao) തന്റെ തന്നെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത് 2001 പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ദി ഓര്‍ഫന്‍ ഓഫ് അന്യാങ്.ഫാക്ടറി ജോലി നഷ്ടപെട്ട ദഗാങ്, സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച വേശ്യയായ യാൻലി, ഗുണ്ടയായ സിഡെ – ഈ […]
Petite Maman / പെറ്റിറ്റ് മമൊ (2021)
എംസോൺ റിലീസ് – 2914 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഫാന്റസി 7.4/10 സെലിന് സിയാമയുടെ സംവിധാനത്തില്‍ 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “പെറ്റിറ്റ് മമൊ.” പെറ്റിറ്റ് മമൊ എന്നാല്‍ “ലിറ്റില്‍ മം” അഥവാ “ചെറിയ അമ്മ” എന്നാണ് അര്‍ത്ഥം. എട്ട് വയസ്സുകാരി നെല്ലിയുടെ പ്രിയപ്പെട്ട അമ്മൂമ്മ മരിച്ചുപോയി. ശേഷം, വീട്ടുസാധനങ്ങൾ ഒഴിപ്പിക്കാന്‍ വേണ്ടി അമ്മവീട്ടില്‍ പോകുകയും അവിടെ വച്ച് ഒരു ‘സുഹൃത്തി’നെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 05 The Lost Thing / ദ ലോസ്റ്റ് തിങ് (2010) ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew Ruhemann & Shaun Tan പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ അനിമേഷന്‍, ഡ്രാമ, ഷോർട് 7.3/10 ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു […]