എം-സോണ്‍ റിലീസ് – 1723 ക്ലാസ്സിക് ജൂൺ 2020 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ 7.8/10 1973 ൽ ഇറങ്ങിയ അമേരിക്കൻ ക്രൈം സിനിമയാണ് “ബാഡ്ലാൻഡ്സ്”. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ടെറൻസ് മാലിക് സംവിധാനം ചെയ്ത ചിത്രം എന്നും ഓർമിക്കപ്പെടുന്ന അമേരിക്കൻ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.ഹോളി എന്ന പതിനഞ്ചുകാരി നാട്ടിൽ ചവറ് പെറുക്കുന്ന ജോലി ചെയ്യുന്ന കിറ്റ് എന്ന യുവാവുമായി പ്രണയത്തിലാകുന്നു. ബന്ധത്തിന് സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. അവർ ഒളിച്ചോടുന്നു. […]
The Tenant / ദി ടെനന്റ് (1976)
എം-സോണ്‍ റിലീസ് – 1720 ക്ലാസ്സിക് ജൂൺ 2020 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ, ത്രില്ലർ 7.7/10 കിഴക്കൻ യൂറോപ്യൻ കുടിയേറ്റക്കാരനായ ട്രെൽകോവ്സ്കി (റോമൻ പോളാൻസ്കി)പാരീസിലെ ഒരു പഴയ കെട്ടിടത്തിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുന്നു, അദ്ദേഹത്തിന്റെ അയൽവാസികൾ അവനെ സംശയത്തോടെയും തികച്ചും ശത്രുതയോടെയും കാണുന്നു. അപ്പാർട്ട്മെന്റിന്റെ മുൻ വാടകക്കാരിയായ സുന്ദരിയായ സ്ത്രീ, ജനാലയിലൂടെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ, ട്രെൽകോവ്സ്കി അവളെപ്പറ്റി കൂടുതൽ അസ്വസ്ഥാജനകമായ വഴികളിലൂടെ […]
Lawrence of Arabia / ലോറൻസ് ഓഫ് അറേബ്യ (1962)
എം-സോണ്‍ റിലീസ് – 1717 ക്ലാസ്സിക് ജൂൺ 2020 – 08 ഭാഷ ഇംഗ്ലീഷ്, അറബിക്, ടർക്കിഷ് സംവിധാനം David Lean പരിഭാഷ ഹരി കൃഷ്ണൻ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.3/10 1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ‘ലോറന്‍സ് ഓഫ് അറേബ്യ’ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല […]
The Face of Another / ദി ഫേസ് ഓഫ് അനദർ (1966)
എം-സോണ്‍ റിലീസ് – 1714 ക്ലാസ്സിക് ജൂൺ 2020 – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.0/10 മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഒരാൾ. അപകർഷബോധം കാരണംഅയാൾ വീട്ടിലടച്ചിരിക്കുന്നു, പുറത്തിറങ്ങാൻ ഭയക്കുന്നു, തന്നെ അവഗണിക്കുന്നവരെ വെറുക്കുന്നു, സമൂഹത്തിൽ നിന്ന് ഒളിച്ചോടുന്നു. പക്ഷേ അയാൾക്ക് ഒരു പുതിയ മുഖവും വ്യക്തിത്വവും ലഭിച്ചാലോ? 1966-ൽ ഹിരോഷി തഷിഗഹാരയുടെ സംവിധാനത്തിൽപുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി ഫെയ്സ് ഓഫ് അനദർ’പറയുന്നത് ആ കഥയാണ്. […]
The Cabinet of Dr. Caligari / ദ ക്യാബിനെറ്റ് ഓഫ് ഡോ. കാലിഗരി (1920)
എം-സോണ്‍ റിലീസ് – 1711 ക്ലാസ്സിക് ജൂൺ 2020 – 06 ഭാഷ ജർമ്മൻ നിശ്ശബ്ദ ചിത്രം സംവിധാനം Robert Wiene പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 8.1/10 കാൾ മേയർ (Carl Mayer), ഹാൻസ് ജനോവിട്സ് (Hans Janowitz) എന്നിവർ എഴുതി റോബർട്ട് വീൻ (Robert Wiene) സംവിധാനം ചെയ്ത് 1920 പുറത്തിറങ്ങിയ ഒരു നിശ്ശബ്ദ ജർമൻ ഹൊറർ ത്രില്ലറാണ് ദ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി.ഫ്രാൻസിസ് ജനിച്ച പട്ടണത്തിലേക്ക് വാർഷിക പ്രദർശനത്തിന് പരിപാടി അവതരിപ്പിക്കാൻ എത്തുകയാണ് ഡോക്ടർ […]
Bad Day at Black Rock / ബാഡ് ഡേ അറ്റ് ബ്ലാക്ക് റോക്ക് (1955)
എം-സോണ്‍ റിലീസ് – 1709 ക്ലാസ്സിക് ജൂൺ 2020 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ഹോളിവുഡിന് ജനപ്രീതി നേടിക്കൊടുക്കാൻ 50കളിലെയും 60 കളിലെയും ത്രില്ലർ സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് 1955ൽ ഇറങ്ങിയ കളർ ചിത്രം Bad Day At Black Rock.വളരെ ലളിതമായ കഥയിലൂടെയും ചിത്രം സസ്പെൻസ് നിലനിർത്തുന്നു. അവികസിതമായ പടിഞ്ഞാറേ അമേരിക്കൻ നഗരമായ ബ്ലാക്ക് റോക്കിൽ എത്തുന്ന നായകൻ. ആ നാട്ടുകാർ എല്ലാം […]
Jaws / ജോസ് (1975)
എം-സോണ്‍ റിലീസ് – 1704 ക്ലാസ്സിക് ജൂൺ 2020 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വെഞ്ചർ, ത്രില്ലർ 8.0/10 വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി 1975 യിൽ പുറത്തിറങ്ങി ലോക ശ്രദ്ധ നേടിയ അമേരിക്കൻ ത്രില്ലർ ചിത്രമാണ് ജോസ്. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ലോകത്തെ മികച്ച സംവിധായകരുടെ നിരയിലേക്ക് സ്റ്റീവൻ സ്പിൽബർഗ്ഗ് ഉയർന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ മികവ് മനസ്സിലാക്കി തരുന്നു. അന്നേ വരെ […]
The Third Man / ദി തേർഡ് മാൻ (1949)
എം-സോണ്‍ റിലീസ് – 1700 ക്ലാസ്സിക് ജൂൺ 2020 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Carol Reed പരിഭാഷ അജിത് രാജ് ജോണർ ഫിലിം-നോയർ, മിസ്റ്ററി, ത്രില്ലർ 8.1/10 1949ൽ ഇറങ്ങിയ ബ്രിട്ടീഷ് ത്രില്ലർ ചിത്രമാണ് ദി തേർഡ് മാൻ.ഹോളി മാർട്ടിൻസ് എന്ന എഴുത്തുകാരൻ, തന്റെ സുഹൃത്തായ ഹാരി ലൈമിന്റെ ക്ഷണം സ്വീകരിച്ച് വിയന്നയിൽ എത്തുമ്പോൾ അറിയുന്നത് അയാളുടെ മരണവാർത്തയാണ്.അതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി ഹോളി മാർട്ടിൻസ് സ്വയം അന്വേഷണം തുടങ്ങുന്നു. തുടർന്ന് അയാൾ കണ്ടുമുട്ടുന്ന ആളുകളും സംഭവങ്ങളുമാണ് ചിത്രത്തിൽ […]