എം-സോണ്‍ റിലീസ് – 717 കുറൊസാവ മൂവി ഫെസ്റ്റ് – 2 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Comedy, Crime 8.1/10 സൻജുറോ 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയിച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിംബോയുടെ രണ്ടാം ഭാഗമാണിത്. ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ […]
Yojimbo / യോജിംബോ (1961)
എം-സോണ്‍ റിലീസ് – 716 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 1 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Drama, Thriller 8.2/10 അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ […]
Train Driver’s Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
എം-സോണ്‍ റിലീസ് – 707 ബെസ്റ്റ് ഓഫ് IFFK 17 ഭാഷ സെർബിയൻ സംവിധാനം Milos Radovic പരിഭാഷ ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Comedy, Drama 7.1/10 ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, […]
On Body and Soul / ഓണ്‍ ബോഡി ആന്റ് സോൾ (2017)
എം-സോണ്‍ റിലീസ് – 702 ബെസ്റ്റ് ഓഫ് IFFK 16 ഭാഷ ഹംഗേറിയന്‍ സംവിധാനം ഇൽദികോ എനിയേദി പരിഭാഷ എം.പി. അബ്ദുള്‍ മുനീര്‍ ജോണർ Drama, Fantasy, Mystery 7.6/10 ഒരു സ്ലോട്ടർ ഹൗസിൽ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് ‘ഓൺ ബോഡി ആന്റ് സോൾ’ എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ […]
Babel / ബാബേല്‍ (2006)
എം-സോണ്‍ റിലീസ് – 700 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.4/10 പല ഭൂഖണ്ഡങ്ങളിലായി പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ അവർ പോലുമറിയാതെ ബന്ധപ്പെട്ട് കിടക്കുകയാണ്. അവരുടെ നിസ്സഹായതയും പ്രതിരോധവുമാണ് ചിത്രം പറയുന്നത്. ഒരു തോക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. പല സമയത്ത് നടക്കുന്ന കാര്യങ്ങൾ പല ഭാഗങ്ങളായി നമുക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ അവസാനം നമ്മൾ തന്നെ അവ അടുക്കിയെടുക്കണം. മനുഷ്യത്വത്തേക്കാൾ, അധികാരകേന്ദ്രങ്ങൾ അവരുടെ നിയമങ്ങൾക്കും അത് […]
Amores Perros / അമോറസ് പെറോസ് (2000)
എം-സോണ്‍ റിലീസ് – 695 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, ത്രില്ലെർ 8.1/10 Guillermo യുടെ തിരക്കഥയിൽ Innarritu സംവിധാനം ചെയ്ത് 2000 ൽ പുറത്തു വന്ന മെക്സിക്കൻ സിനിമയാണ് Amores perros. ഹൈപ്പർലിങ്ക് സിനിമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ പരസ്പരം ലിങ്ക് ചെയ്തുകൊണ്ടുള്ള 3 സ്റ്റോറി സെഗ്മെന്റുകൾ ആണുള്ളത്. സ്ട്രീറ്റ് ഡോഗ് ഫൈറ്ററായ ഒക്റ്റാവിയോ, സിറ്റിയിലെ പ്രശസ്ത മോഡൽ വലേറിയ, മിസ്റ്റീരിയസ് കില്ലർ El Chivo […]
I Dream In Another Language / ഐ ഡ്രീം ഇന്‍ അനദര്‍ ലാംഗ്വേജ് (2017)
എം-സോണ്‍ റിലീസ് – 694 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.4/10 രണ്ടു പേരിലൊരാൾ മരിച്ചാൽ ഒരു ഭാഷ തന്നെ ഭൂമിയിൽ നിന്നും നാമാവശേഷമാകുന്ന സ്ഥതിവിശേഷത്തിന്റെ കഥയാണ് I Dream in Another Language എന്ന മെക്സിക്കൻ സിനിമയിൽ പറയുന്നത്… മെക്സികോയിലെ വനാതിർത്ഥിയിലുള്ള ഗ്രാമത്തിൽ ജീവിക്കുന്ന ആത്മസുഹൃത്തുക്കളായിരുന്ന ഇശ്വാറോയും എവറിസ്റ്റോയും തമ്മിൽ സംസാരിച്ചിട്ട് വർഷം അമ്പതു കഴിഞ്ഞിരിക്കുന്നു…. ഊർദ്ദാൻ വലിക്കുന്ന സിക്രിൽ ഭാഷയുടെ ചില അടയാളങ്ങളെങ്കിലും രേഖിതമാക്കുന്നതിന് മാർട്ടിൻ […]
XXY / എക്സ് എക്സ് വൈ (2007)
എം-സോണ്‍ റിലീസ് – 693 ഭാഷ സ്പാനിഷ് സംവിധാനം Lucía Puenzo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 അലക്സ് എന്ന 15 വയസ്സുള്ള കുട്ടിയുടെ അതിസങ്കീർണമായ ജീവിതകഥ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സ്വന്തം ഉപബോധമനസ്സിന്റെയും വിചാരങ്ങളാൽ ബന്ധനസ്ഥയായ അവൾ ജീവിതത്തിൽ വലിയൊരു തീരുമാനത്തിന്റെ പടിവാതിലിലാണ്. അത് എടുക്കാൻ അവൾ പ്രാപ്തയല്ലെങ്കിലും അവൾ അത് എടുത്തേ തീരൂ. ഏറ്റവും അടിസ്ഥാനപരമായ സത്വം കണ്ടെത്താനുള്ള അലക്സിന്റെ യാത്ര. അതിന് അവളെ സഹായിക്കാൻ അവളുടെ അമ്മ എത്തിക്കുന്ന ഡോക്ടറും […]